കൊച്ചി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സോബി ജോർജിന്റെ പേരിനൊപ്പം ‘കലാഭവൻ’ എന്ന് ചേർക്കരുതെന്ന് അഭ്യർത്ഥനയുമായി കൊച്ചിൻ കലാഭവൻ. സോബി ജോർജിന്റെ ഉടമസ്ഥതയിൽ ‘കലാഗൃഹം’ എന്ന പേരിൽ സ്ഥാപനവും ഗാനമേള ട്രൂപ്പും ഉണ്ടെന്നും കൊച്ചിൻ കലാഭവൻ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ‘കലാഭവൻ സോബി ജോർജ്’ എന്ന പേര് മാറ്റി പകരം കലാഗൃഹം എന്ന് നൽകണമെന്നും കൊച്ചിൻ കലാഭവൻ ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ സോബി ജോര്‍ജിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. […]
സുല്‍ത്താന്‍ ബത്തേരി: വിദേശരാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ കലാഭവന്‍ സോബി ജോര്‍ജ് (56) അറസ്റ്റില്‍. കഴിഞ്ഞ ദിവസം കൊല്ലത്ത് വച്ചാണ് ബത്തേരി പൊലീസ് സോബിയെ അറസ്റ്റ് ചെയ്തത്. വയനാട്ടില്‍ ആറ് കേസുകളടക്കം സംസ്ഥാനത്ത് 26 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളതെന്ന് പൊലീസ് പറഞ്ഞു. സ്വിറ്റ്സര്‍ലാന്റ് അടക്കമുള്ള രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെന്നാണ് പരാതി. പുല്‍പ്പള്ളി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബത്തേരി പൊലീസിന്റെ നടപടി. പുല്‍പ്പള്ളി സ്വദേശിക്ക് സ്വിറ്റ്സര്‍ലാന്റിലേക്ക് വിസ വാഗ്ദാനം ചെയ്ത് മൂന്ന് […]
© Copyright News4media 2024. Designed and Developed by Horizon Digital