തിരുവനന്തപുരം: ഒക്ടോബര്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 62ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം വിതരണം ചെയ്യുക. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴിയും ഈ ആഴ്ചയില്‍ തന്നെ തുക വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.(Welfare pension granted for the month of October) സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലും പ്രതിമാസ ക്ഷേമ പെന്‍ഷന്‍ വിതരണം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഓണത്തിന്റെ ഭാഗമായി മൂന്നു ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. […]
തിരുവനന്തപുരം: ധനമന്ത്രി കെ എൻ ബാലഗോപാലിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആഞ്ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുലേ മദിമേ; മുപ്പതുവര്‍ഷം മുന്‍പ് മരിച്ച മകള്‍ക്ക് വേണ്ടി വിവാഹാലോചന ക്ഷണിച്ച് മാതാപിതാക്കള്‍; വന്നത് അമ്പതിലധികം ആലോചനകൾ; സംഭവം തുളുനാട്ടില്‍
തിരുവനന്തപുരം: എം വി ഗോവിന്ദനും കെഎൻ ബാലഗോപാലിനുമെതിരെ രൂക്ഷ പരിഹാസവുമായി കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ബിജെപി സ്ഥാനാർത്ഥിയുമായ വി മുരളീധരൻ. കള്ളനെ പിടിച്ചു കഴിഞ്ഞാൽ ഇന്നുവരെ ഏതെങ്കിലും കള്ളൻ സമ്മതിച്ചിട്ടുണ്ടോ കട്ടത് താനാണെന്ന് എന്ന് എംവി ഗോവിന്ദനെ പരിഹസിച്ച് മുരളീധരൻ ചോദിച്ചു. കോടതിയിൽ പോകുമെന്ന് പറഞ്ഞതാണോ പ്ലാൻ ബിയെന്ന് കെ എൻ ബാലഗോപാലിനെ പരിഹസിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. സിപിഐഎമ്മിന്റെ കള്ള അക്കൗണ്ടല്ലെങ്കിൽ ഇഡി അക്കൗണ്ട് സ്വയം ഉണ്ടാക്കി തിരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കും എന്നാണോ ഗോവിന്ദൻ മാഷ് പറയുന്നത് എന്ന് […]
തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. നെല്ല് സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകൾക്കായി 8.54 കോടി രൂപയുമാണ് അനുവദിച്ചതെന്നും മന്ത്രി അറിയിച്ചു. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ താങ്ങുവില സഹായ കുടിശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് സംസ്ഥാനം അടിയന്തിരമായി തുക ലഭ്യമാക്കിയതെന്നും ധനമന്ത്രി വ്യക്തമാക്കി. കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തിൽ മൂന്നുവർഷത്തെ 763 കോടി രൂപ കുടിശികയുണ്ട്. ഈവർഷത്തെ 388.81 കോടി […]
© Copyright News4media 2024. Designed and Developed by Horizon Digital