News4media TOP NEWS
യു.എ.ഇ ദേശീയദിനം: സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു

News

News4media

പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കരുത്; ഗവർണർക്ക് പരാതി നൽകി സിദ്ധാർത്ഥന്റെ മാതാപിതാക്കൾ

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതിപ്പട്ടികയിലുള്ളവരെ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് മാതാപിതാക്കൾ ഗവർണർക്ക് പരാതി നൽകി. പ്രതികളെ പരീക്ഷ എഴുതിക്കാനുള്ള സർവകലാശാലയുടെ നീക്കം തടയണമെന്നാവശ്യപ്പെട്ടാണ് സിദ്ധാർത്ഥന്റെ അച്ഛനും അമ്മയും ഗവർണറെ സമീപിച്ചത്. പ്രതികൾ പ്രാക്ടിക്കൽ പരീക്ഷയെഴുതിയത് ചട്ടം ലംഘിച്ചാണെന്നും വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടം മറികടന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.(Sidharthan’s parents give complaint to governor) രാജ്ഭവനിലെത്തിയാണ് ഇരുവരും പരാതി നൽകിയത്. പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായി മാതാപിതാക്കൾ അറിയിച്ചു. […]

June 29, 2024
News4media

സിദ്ധാര്‍ത്ഥന്റെ മരണം; 19 പ്രതികള്‍ക്കും ജാമ്യം

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അറസ്റ്റിലായ 19 പ്രതികള്‍ക്കും ജാമ്യം അനുവദിച്ച് കോടതി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം നൽകിയത്. പ്രതികള്‍ വയനാട് ജില്ലയില്‍ പ്രവേശിക്കരുതെന്നും വിചാരണ പൂര്‍ത്തിയാകും വരെ സംസ്ഥാനം വിടരുതെന്നും നിര്‍ദേശമുണ്ട്. പ്രതികളുടെ പാസ്‌പോര്‍ട് സറണ്ടര്‍ ചെയ്യാനും കോടതി അവശ്യപ്പെട്ടു. ജസ്റ്റിസ് സി എസ് ഡയസാണ് വിദ്യാര്‍ത്ഥികളായ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികള്‍ നിര്‍ണായകമാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സിബിഐ കോടതിയില്‍ വാദിച്ചിരുന്നു. […]

May 31, 2024
News4media

60 ദിവസമായി ജയിലിൽ, ഏത് ഉപാധിയും അനുസരിക്കാം, ജാമ്യം അനുവദിക്കണം; സിദ്ധാർത്ഥിന്റെ മരണത്തിൽ ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കീഴ്ക്കോടതി, ജാമ്യഹർജി തള്ളിയ സാഹചര്യത്തിലാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. 60ദിവസത്തോളമായി ജയിലിൽ ആണെന്നും ഏത് ഉപാധികളും അനുസരിക്കാമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. കേസിൽ ഏഴ് പ്രതികളാണ് റിമാൻഡിൽ കഴിയുന്നത്. ഫെബ്രുവരി 18 നാണ് സിദ്ധാർത്ഥനെ സർവകലാശാല ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ പ്രതികളുടെ സ്വാഭാവിക ജാമ്യം തടയാൻ സിബിഐ ആദ്യഘട്ട കുറ്റപത്രം നൽകിയിട്ടുണ്ട്. 20 […]

April 30, 2024
News4media

സിദ്ധാർത്ഥന്റെ മരണം; സിബിഐ വയനാട്ടിലെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു, സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍റെ മൊഴിയെടുക്കും

കല്‍പ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർഥന്‍റെ മരണത്തിന്‍റെ അന്വേഷണം ഏറ്റെടുത്തതിനു പിന്നാലെ ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം വയനാട്ടിൽ എത്തി പ്രാഥമിക അന്വേഷണം തുടങ്ങി. അന്വേഷണത്തിന്‍റെ ഭാഗമായി സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍റെ മൊഴി ചൊവ്വാഴ്ച എടുക്കും. സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശിനോട് ചൊവ്വാഴ്ച വരാൻ സിബിഐ നിര്‍ദേശം നൽകിയിട്ടുണ്ട്. കല്‍പ്പറ്റ പൊലീസ് വഴി ഇക്കാര്യം സിദ്ധാര്‍ത്ഥന്‍റെ കുടുംബത്തെ അറിയിച്ചു. ഇന്ന് ഉച്ചയോടെ സിബിഐ സംഘം വയനാട് എസ്പി ടി. നാരായണനുമായി സംസാരിച്ചു. സിദ്ധാർത്ഥന്‍റെ മരണം അന്വേഷിച്ച കൽപ്പറ്റ ഡിവൈഎസ്പി ടി […]

April 6, 2024
News4media

സിദ്ധാർത്ഥന്റെ മരണം; അന്വേഷണത്തിനായി സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തിയേക്കും. ഡൽഹിയിൽ നിന്ന് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം ഇന്നലെ കണ്ണൂരിലെത്തിയിരുന്നു. കേസ് അന്വേഷിച്ചിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇന്ന് മുതൽ സംഘം അന്വേഷണം തുടങ്ങും. കേസ് രേഖകൾ കൽപ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി പരിശോധിക്കുമെന്നാണ് വിവരം. മാർച്ച് ഒമ്പതിനാണ് സംസ്ഥാനം സിദ്ധാർത്ഥൻ്റെ മരണം അന്വേഷിക്കാൻ സിബിഐയോട് ആവശ്യപ്പെട്ടത്.   Read Also: ഷാർജയിൽ താമസസമുച്ചയത്തിൽ […]

News4media

പൂക്കോട് വെറ്റനറി കോളജിലെ സിദ്ധാർത്ഥന്റെ മരണം; വിദ്വേഷ പ്രചാരണം നടത്തിയ യൂട്യൂബർക്കെതിരെ കേസ്

പൂക്കോട് വെറ്റനറി കോളജിലെ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ വിദ്വേഷ പ്രചാരണത്തിനെതിരെ കേസ്.യൂട്യൂബർ കെ ജാമിദയ്‌ക്കെതിരെയാണ് വിദ്വേഷപ്രചാരണത്തിന് വൈത്തിരി പൊലീസ് കേസെടുത്തത്. ജാമിദ ടീച്ചർ ടോക്‌സ് എന്ന യൂട്യൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് നടപടി. വ്യാജപ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങൾ തമ്മിൽ ഐക്യം തകർക്കാൻ ശ്രമമുണ്ടായതായി പൊലീസ് പറഞ്ഞു.   153 (എ) പ്രകാരമാണ് ജാമിദയ്‌ക്കെതിരെ കേസ് എടുത്തത്. സിദ്ധാർത്ഥന്റെ മരണത്തെ തുടർന്ന് വിദ്വേഷ പ്രചരണം നടത്തുന്ന ചില വിഡിയോകൾ ജാമിദ നടത്തിയിരുന്നു. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് അഞ്ചോളം […]

March 24, 2024
News4media

സിദ്ധാർത്ഥന് മുമ്പും പൂക്കോട് കോളേജിൽ ആൾകൂട്ട വിചാരണ നടന്നു; റാഗിങിൽ 13 വിദ്യാർത്ഥികൾക്കെതിരെ നടപടി

വയനാട്: പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർത്ഥന്‍റെ മരണത്തിന് മുമ്പ് മറ്റുചില വിദ്യാർത്ഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടെന്ന കണ്ടെത്തലിൽ നടപടിയുമായി അധികൃതർ. കുറ്റക്കാരെന്ന് കണ്ടെത്തിയ പതിമൂന്ന് വിദ്യാർത്ഥികൾക്കെതിരെ ആൻ്റി റാഗിങ് സ്ക്വാഡ് സസ്പെൻഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു. സിദ്ധാർത്ഥൻ്റെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ മൊഴിയെടുത്തപ്പോഴാണ് സമാന ആൾക്കൂട്ട വിചാരണ വിവരം പുറത്തു വന്നത്. 2019, 2021 ബാച്ചുകളിൽപ്പെട്ട രണ്ട് വിദ്യാർത്ഥികൾ കൂടി ആൾക്കൂട്ട വിചാരണ നേരിട്ടെന്ന വിവരം ആൻ്റി റാഗിങ് സ്ക്വാഡ് പരിശോധിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം […]

March 15, 2024
News4media

ഹോസ്റ്റലില്‍ സിസിടി ക്യാമറകള്‍, ഓരോ നിലയിലും പ്രത്യേകം ചുമതലക്കാര്‍; സിദ്ധാർത്ഥന്റെ മരണത്തോടെ നിയന്ത്രണം കടുപ്പിച്ച് സര്‍വകലാശാല

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തെത്തുടര്‍ന്ന് ഹോസ്റ്റലില്‍ കടുത്ത അച്ചടക്ക നടപടിക്ക് ഒരുങ്ങി സര്‍വകലാശാല. ഹോസ്റ്റലില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും. ഓരോ നിലകളിലും പ്രത്യേകം ചുമതലക്കാരെ നിയോഗിക്കും. അസിസ്റ്റന്റ് വാര്‍ഡനാകും ഹോസ്റ്റലിന്റെ മൊത്തം ചുമതല തുടങ്ങിയ മാറ്റങ്ങളാണ് തീരുമാനിച്ചിരിക്കുന്നത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി ജി ശശീന്ദ്രനാണ് പുതിയ പരിഷ്‌കാരം ഏര്‍പ്പെടുത്തിയത്. നേരത്തെ അസിസ്റ്റന്റ് വാര്‍ഡന്‍ നാലുവര്‍ഷമായി ഹോസ്റ്റലിന്റെ ചുമതലക്കാരനായി തുടരുകയായിരുന്നു. ഇനി ഇത്തരത്തില്‍ നിയമനം ഉണ്ടാകില്ല. പകരം ഓരോ വര്‍ഷവും […]

March 6, 2024
News4media

സിദ്ധാർ‌ത്ഥന്റെ മരണം; വെറ്ററിനറി സർവകലാശാലാ വിസിയെ സസ്പെൻഡ് ചെയ്ത് ഗവർണർ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസ് വൈസ് ചാൻസലറെ സസ്പെൻഡ് ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി പ്രഫ. എം ആർ ശശീന്ദ്രനാഥിനതിരെയാണ് ഗവർണർ സസ്‌പെൻഡ് ചെയ്തത്. സർവകലാശാല ക്യാംപസിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദനത്തിനും ഇരയായ രണ്ടാം വർഷ ബിരുദ വിദ്യാർഥി ജെ എസ് സിദ്ധാർത്ഥനെ (20) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. ഇതു സംബന്ധിച്ച് രാജ്‌ഭവൻ ഉത്തരവ് പുറപ്പെടുവിച്ചു. സിദ്ധാർ‌ത്ഥൻ നേരിട്ട അതിക്രമം തടയുന്നതിൽ സർവകലാശാല വിസിക്ക് […]

March 2, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]