പാലക്കാട്: ഷൊർണൂരിൽ ശുചീകരണ കരാർ തൊഴിലാളികൾ ട്രെയിനിടിച്ച സംഭവത്തിൽ കരാറുകാരനെതിരെ ക്രിമിനൽ കേസെടുത്തു. ഇയാളുടെ കരാർ റദ്ദാക്കിയെന്നും റെയിൽവേ അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മരിച്ച തൊഴിലാളികൾക്ക് ഒരു ലക്ഷം രൂപ നൽകാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.(cleaning workers train accident in Shornur; Criminal case against the contractor) റെയിൽവേ പാലത്തിന് മുമ്പുള്ള സ്ഥലം വൃത്തിയാക്കാനാണ് കരാർ നൽകിയിരുന്നത്. ജോലി കഴിഞ്ഞ് 10 തൊഴിലാളികൾ സ്റ്റേഷനിലേക്ക് പോകാൻ റോഡിന് പകരം അനുമതിയില്ലാതെ […]
പാലക്കാട്: ട്രെയിൻ ഇടിച്ച് ഗുരുതര പരിക്കേറ്റ പിടിയാന ചരിഞ്ഞു. വൈകിട്ട് അഞ്ചുമണിക്കാണു മരണം സ്ഥിരീകരിച്ചത്. അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആന. കൊട്ടേക്കാട് റെയിൽവേ സ്റ്റേഷനു സമീപം റെയിൽ പാളം കടക്കുന്നതിനിടെയാണ് പിടിയാനയെ ട്രെയിൻ തട്ടിയത്. അപകടത്തിൽ പിൻകാലുകൾക്കു പരിക്കേറ്റതു മൂലം പൂർണമായി ചലന ശേഷി നഷ്ടപ്പെടുകയും എഴുന്നേൽക്കാൻ സാധിക്കാത്ത അവസ്ഥയിലുമായിരുന്നു ആന. ഇടിയുടെ ആഘാതത്തിൽ ആന്തരികാവയവങ്ങൾക്ക് പരുക്കേറ്റതായും വനംവകുപ്പ് ഡോക്ടർമാർ സ്ഥിരീകരിച്ചിരുന്നു. ബുധനാഴ്ച്ചയാണ് 25 വയസുള്ള പിടിയാനയെ ട്രെയിൻ ഇടിച്ചത്. രാത്രിയിൽ കുടിവെളളം തേടി ജനവാസമേഖലയിൽ […]
© Copyright News4media 2024. Designed and Developed by Horizon Digital