കൊച്ചി: കേരള ഹൈക്കോടതിയിലെ ജീവനക്കാർ ഓഫീസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി രജിസ്ട്രാർ ജനറലിൻ്റെ ഉത്തരവ്. സീനിയർ ഓഫീസർമാർ ഒഴികെയുള്ള ജീവനക്കാർ ഫോൺ ഉപയോഗിക്കരുതെന്നാണ് നിർദേശം. എന്നാൽ ഓഫീസ് ആവശ്യങ്ങൾക്ക് ഫോൺ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും.ന്നും ഉത്തരവിൽ പറയുന്നു ഇത് സംബന്ധിച്ച് മുൻപും ഓഫീസ് മെമ്മോകൾ ഇറങ്ങിയിരുന്നു. പലരും ജോലി സമയത്ത് ഓൺലെൻ ഗെയിം കളിക്കുന്നതും സമൂഹമാധ്യമം ഉപയോഗിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനാലാണ് രജിസ്ട്രാർ ജനറൽ ഇത്തരത്തിൽ നടപടിയെടുത്തത്.
© Copyright News4media 2024. Designed and Developed by Horizon Digital