ആലപ്പുഴ: പാർട്ടിയുമായി അകന്നു നിൽക്കുന്ന സിപിഎം നേതാവ് ജി സുധാകരനെ വീട്ടിലെത്തി സന്ദർശിച്ച് സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. ആലപ്പുഴ പറവൂരിലെ വീട്ടിലെത്തിയാണ് പി ജയരാജൻ സന്ദർശനം നടത്തിയത്. ജി സുധാകരന്റെ സഹോദരനും എസ്എഫ്ഐ നേതാവുമായിരുന്ന ജി ഭുവനേശ്വരന്റെ രക്തസാക്ഷിത്വ അനുസ്മരണ ദിനത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ജയരാജൻ സുധാകരനെ സന്ദർശിച്ചത്. വിദ്യാർഥി സംഘടന കാലഘട്ടത്തിലെ തങ്ങളുടെ നേതാവായിരുന്നു ജി സുധാകരൻ എന്നും അന്നു മുതൽ അദ്ദേഹത്തോട് തികഞ്ഞ ആദരവാണെന്നും പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. സുധാകരനെ നേരിൽ […]
ആലപ്പുഴ: താൻ ഒരു വാക്കും ഉമ്മൻ ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ലെന്ന് ജി. സുധാകരൻ. എതോ സ്ത്രീയുടെ പേരിൽ ഉമ്മൻ ചാണ്ടി ഒത്തിരി പഴികേട്ടു. അങ്ങനെ ചെയ്യുമെന്ന് നമുക്ക് ബോധ്യപ്പെടേണ്ടേ എന്നും ജി. സുധാകരൻ ചോദിച്ചു. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ചികിത്സാസഹായ പരിപാടിയിലായിരുന്നു പരാമര്‍ശം. ഉമ്മൻ ചാണ്ടിക്കെതിരെ എന്തെല്ലാം എഴുതി. രാഷ്ട്രീയ പ്രവർത്തകന് മൗലികാവകാശം ഉണ്ടെന്നും ജി സുധാകരൻ പറഞ്ഞു. പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല പാർട്ടി സ്നേഹമെന്ന് ജി. സുധാകരൻ പറഞ്ഞു.പ്രതിപക്ഷത്തോടുള്ള ബഹുമാനം പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷത്തെ തെറി വിളിക്കുന്നതല്ല […]
ആലപ്പുഴ: സിബിസി വാര്യര്‍ അനുസ്മരണ പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയ വിഷയത്തിൽ വിശദീകരണവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. പരിപാടിയിൽ നിന്ന് ഇറങ്ങി പോയതല്ലെന്നും 12 മണിക്ക് മറ്റൊരു പരിപാടി ഉണ്ടായിരുന്നുവെന്നുമാണ് ജി സുധാകരൻ പറഞ്ഞത്. പത്തേമുക്കാലായിട്ടും അധ്യക്ഷനും വന്നില്ല, മന്ത്രിയും വന്നില്ല. അപ്പോൾ തന്നെ സെക്രട്ടറിയോട് കാര്യം പറഞ്ഞെന്നും ജി സുധാകരൻ വ്യക്തമാക്കി.(Not dropped from the program says G Sudhakaran) മന്ത്രി സജി ചെറിയാൻ വന്നില്ലല്ലോ, അതെന്താണ് വാർത്തയാക്കാത്തതെന്നും ചോദിച്ച ജി സുധാകരൻ […]
ആലപ്പുഴ: പരിപാടി തുടങ്ങാൻ വൈകിയതിനെ തുടർന്ന് സിബിസി വാര്യർ അനുസ്മരണ പരിപാടിയിൽ നിന്ന് പിണങ്ങിപ്പോയി ജി സുധാകരൻ. 10 മണി കഴിഞ്ഞിട്ടും തുടങ്ങാതായപ്പോൾ സംഘാടകനെ വിളിച്ച് കാര്യം തിരക്കി. എന്നിട്ടും പരിപാടി തുടങ്ങാൻ വൈകിയതോടെ അദ്ദേഹം ദേഷ്യപ്പെട്ട് പോവുകയായിരുന്നു.(G Sudhakaran left the memorial program) ഹരിപ്പാട് എസ് ആൻഡ് എസിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ജി സുധാകരനെയാണ് മുഖ്യാതിഥിയായി ക്ഷണിച്ചിരുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാനായിരുന്നു ഉദ്ഘാടകൻ. സജി ചെറിയാനും സിപിഐഎം ജില്ലാ സെക്രട്ടറി ആർ നാസറും […]
ഹിന്ദു പൂജാരിമാര്‍ അടിവസ്ത്രം ധരിക്കണം എന്നല്ല, മാന്യമായ വസ്ത്രം ധരിക്കണം എന്നാണ് താന്‍ പറഞ്ഞതെന്നും മുന്‍ ദേവസ്വം മന്ത്രി കൂടിയായിരുന്ന ജി. സുധാകരന്‍. താന്‍ പൂജാരിമാരെ ആക്ഷേപിച്ചു എന്ന് ചിലര്‍ തന്നെക്കുറിച്ച് ഇപ്പോഴും പറയുന്നുണ്ട്. ചിലര്‍ ഇപ്പോഴും തന്നെ ജെട്ടി സുധാകരന്‍ എന്നു വിളിക്കാറുണ്ട്. എന്നാല്‍ താന്‍ പൂജാരിമാരെ ആക്ഷേപിച്ച് സംസാരിച്ചിട്ടില്ല. ഹിന്ദു വിഭാഗത്തിലെ പുരോഹിതന്‍മാര്‍ ഒഴികെയുള്ളവര്‍ നല്ല വസ്ത്രമാണ് ധരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള കൗമുദി ദിനപ്പത്രത്തിന്റെ ആലപ്പുഴ യൂണിറ്റിന്റെ 113-ാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു […]
എംടി വാസുദേവൻ നായർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് ജി സുധാകരൻ. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എം.ടി വരേണ്ടതില്ല, എം.ടി പറഞ്ഞപ്പോൾ ആറ്റം ബോംബ് വീണു എന്ന് പറഞ്ഞ് ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും ജി സുധാകരൻ വിമർശിച്ചു. ‘എംടിയെ ഏറ്റുപറഞ്ഞ് ചില സാഹിത്യകാരന്മാർ ഷോ കാണിക്കുന്നു. ചിലർക്ക് ഭയങ്കര ഇളക്കം. നേരിട്ട് പറയാതെ എംടിയെ ഏറ്റുപറയുന്നത് ഭീരുത്വം’ എന്നും അദ്ദേഹം പറഞ്ഞു. എംടിക്കു പിന്നാലെ എം മുകന്ദനും വിമർശനവുമായി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ മറുപടി. വിഷയത്തിൽ […]
© Copyright News4media 2024. Designed and Developed by Horizon Digital