കണ്ണൂര്‍: കടലാക്രമണത്തെ തുടർന്ന് മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. അതേസമയം, തകര്‍ന്നതല്ല, കടലാക്രമണ മുന്നറിയിപ്പിനെ തുടര്‍ന്ന് അഴിച്ചുവെച്ചതാണെന്നാണ് ഡിടിപിസിയുടെ വിശദീകരണം. നേരത്തെ വര്‍ക്കല ബീച്ചിലെയും തൃശൂര്‍ ചാവക്കാട്ടെ ബീച്ചിലെയും ഫ്ലോട്ടിങ് ബ്രിഡ്ജുകള്‍ തകര്‍ന്നിരുന്നു. വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് നിരവധി പേർക്കാണ് പരിക്കേറ്റത്. മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചിരുന്നത്. മുഴുപ്പിലങ്ങാട് ബീച്ചിൽ അതിശക്തമായ കടലാക്രമണമാണ് ഇന്നലെയുണ്ടായത്. ശക്തമായ തിരയില്‍ അകപ്പെട്ട് ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ പല ഭാഗങ്ങളും വേര്‍പ്പെട്ടു പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ […]
തിരുവനന്തപുരം: വർക്കലയിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നുണ്ടായ അപകടത്തിൽ കരാർ കമ്പനിക്ക് വീഴ്ചയുണ്ടായെന്ന് ടൂറിസം വകുപ്പ്. കരാർ കമ്പനിക്കും ഡി.ടി.പി.സിക്കും ഒരുപോലെ ഉത്തരവാദിത്തം ഉണ്ടെന്നും ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ സുരക്ഷ സംബന്ധിച്ചുള്ള കാര്യങ്ങൾ കരാർ കമ്പനിക്കാണെന്നും ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അപകടത്തിൽ ടൂറിസം ഡയറക്ടർ നാളെ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടർ പി ബി നൂഹിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എല്ലാ മാനദണ്ഡങ്ങളും അനുസരിച്ചാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് […]
© Copyright News4media 2024. Designed and Developed by Horizon Digital