എൻസിഇആർടി പാഠപുസ്തകങ്ങളുടെ വ്യാജ പതിപ്പ് അച്ചടിച്ച കൊച്ചിയിലെ രണ്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്. ടി.ഡി.റോഡിലെ സൂര്യ ബുക്സ് , കാക്കനാട് പടമുകളിലെ മൗലവി ബുക്സ് ആൻഡ് സ്റ്റേഷനറി എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തത്. സ്ഥാപനത്തിൽ നിന്നും 1,5,9 ക്ലാസുകളിലെ ടെക്സ്റ്റ് ബുക്കുകളും പിടിച്ചെടുത്തു. എൻസിഇആര്‍ടി നൽകിയ പരാതി പ്രകാരമാണ് കേസെടുത്തത്. Read also: ബിലീവേഴ്‌സ് ചർച്ച് മേധാവി കെപി യോഹന്നാന് യു.എസ്സിൽ വാഹനാപകടത്തിൽ ഗുരുതര പരിക്ക്; സ്ഥിതി അതീവഗുരുതരം
© Copyright News4media 2024. Designed and Developed by Horizon Digital