കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രസംഗം ഫേയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത അന്വേഷണത്തിന് നിർദേശം. കണ്ണൂര്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രിൻസിനെതിരെയാണ് അന്വേഷണം. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ചെറുപുഴ സി ഐക്ക് ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി.(rahul mamkootathils speech shared on facebook investigation against police officer) സംഭവം പൊലീസിന്‍റെ രാഷ്ട്രീയ നിക്ഷ്പക്ഷതക്ക് കളങ്കം വരുത്തിയെന്നാണ് ജില്ലാ പൊലീസ് മേധാവി കണ്ടെത്തൽ. […]
കോഴിക്കോട്: മന്ത്രി പി എ മുഹമ്മദ് റിയാസിനെ അപകീർത്തിപ്പെടുത്തും വിധം ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിന് കേസെടുത്തു. സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്.The minister’s photo was morphed and circulated on Facebook മന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് സ്ത്രീകൾക്കൊപ്പം ചേർത്തു സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയായിരുന്നു. യുവതിയുടെ പേരിലുള്ള ഫെയ്സ്ബുക് പേജിലാണ് ചിത്രം പ്രചരിപ്പിച്ചത്. ഫെയ്‌സ്ബുക്കിൽ മന്ത്രിയുടെ ഫോട്ടോ മോർഫുചെയ്ത് അശ്ലീലവാക്കുകൾ എഴുതിച്ചേർത്തതിനാണ് കേസ്. പ്രാഥമിക പരിശോധനയിൽ ചിത്രങ്ങൾ കൂട്ടിച്ചേർത്തവയാണെന്നു പൊലീസ് പറഞ്ഞു. സൈബർ പൊലീസിന്റെ നേതൃത്വത്തിൽ […]
ഫേസ്ബുക്കിന് വീണ്ടും നോട്ടീസ് അയച്ച് കേരള പൊലീസ്. കാഫിർ പ്രയോഗം അടങ്ങുന്ന സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച കേസിലാണ് നോട്ടീസ് അയച്ചത്. അമ്പാടി മുക്ക് സഖാക്കൾ, പോരാളി ഷാജി എന്നീ സോഷ്യൽ മീഡിയ ഗ്രൂപ്പുകളുടെ അഡ്മിൻമാരുടെ വിവരങ്ങൾ തേടിയാണ് നോട്ടീസ്. ഇത് രണ്ടാം തവണയാണ് പൊലീസ് ഫേസ്ബുക്കിന് നോട്ടീസ് അയക്കുന്നത്. (Police again sends notice to Facebook seeking information of admins) അമ്പാടി മുക്ക് സഖാക്കൾ, പോരാളി ഷാജി ഈ പേജുകളിലായിരുന്നു കാഫിർ പ്രയോഗത്തിന്റെ വ്യാജ […]
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചൂട് പിടിച്ച ചർച്ചയായിരിക്കുകയാണ് @highlight . നമ്മുടെ ഫേസ്ബുക്ക് പ്രൊഫൈൽ മറ്റാരൊക്കെ നിരീക്ഷിക്കുന്നുണ്ടെന്നറിയാൻ പല കാലത്തും പല വിദ്യകളും ഇറങ്ങിയിട്ടുണ്ട്. എന്നാൽ അവയെല്ലാം പരാജയപ്പെട്ടിട്ടുമുണ്ട്. അവയിൽ ഏറ്റവും അവസാനത്തേതാണ് @highlight . പോസ്റ്റിന് താഴെയുള്ള കമന്റ് ബോക്‌സിൽ ‘@highlight’ എന്ന കമന്റ് ചെയ്‌താൽ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈൽ മറ്റാരൊക്കെ നിരീക്ഷിക്കുന്നുണ്ടെന്നറിയാം എന്നാണ് പ്രചരിക്കുന്നത്. സത്യാവസ്ഥ എന്താണ് ? ഇതേ അവകാശവാദവുമായി എത്തിയ മറ്റുള്ള ആപ്പുകളെയും ലിങ്കുകളെയുംപോലെത്തനെ ഇതും വ്യാജമാണ്. നമ്മുടെ പ്രൊഫൈൽ ആരൊക്കെ […]
ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പിന്നാലെ യൂട്യൂബിനും പണി കിട്ടി. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇന്നലെ രാത്രി നിശ്ചലമായത് ഒന്നരമണിക്കൂറോളമാണ്. ഇന്നലെ രാത്രി എട്ടര മുതലാണ് മെറ്റയുടെ കീഴിലുള്ള സോഷ്യല്‍ മീഡിയ ആപ്പുകള്‍ പ്രവര്‍ത്തനരഹിതമാകുന്നത്. ഇതിനുമുന്‍പും ഫെയ്‌സ്ബുക്ക് നിശ്ചലമായിട്ടുണ്ടെങ്കിലും ഇത്രയധികം സമയം പ്രവര്‍ത്തനരഹിതമാകുന്നത് ആദ്യമാണ്. ആപ്പുകള്‍ ലോഡ് ചെയ്യാനും സന്ദേശങ്ങള്‍ അയക്കാനും റിഫ്രഷ് ചെയ്യാനും സാധിക്കാത്ത അവസ്ഥയുണ്ടായി. ചിലര്‍ അവരുടെ അക്കൗണ്ടുകളില്‍ നിന്ന് ലോഗ് ഔട്ടായി. ഇന്ത്യയിലും ലോകത്തെ പല ഭാഗങ്ങളിലുമുള്ളവരും പ്രശ്‌നം നേരിട്ടു. ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പിന്നാലെ യൂട്യൂബിനും […]
ന്യൂഡല്‍ഹി: മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനത്തില്‍ തടസം നേരിടുന്നു. രാത്രി എട്ടേ മുക്കാലോടുകൂടിയാണ് വ്യാപകമായി പ്രവര്‍ത്തനരഹിതമായത്. രാജ്യത്തുടനീളമുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആയതായും അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാനും കഴിയാതെയാണ് തടസം നേരിടുന്നത്. അക്കൗണ്ടില്‍ കയറുമ്പോള്‍ തനിയെ ലോഗൗട്ട് ആകുകയാണ്. പിന്നീട് ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്വേര്‍ഡ് തെറ്റാണെന്നു നോട്ടിഫിക്കേഷന്‍ വരികയും ചെയ്യുന്നു. എന്താണ് ഇത്തരമൊരു തടസത്തിന് കാരണമെന്ന് മെറ്റയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ പ്രതികരണം ഉണ്ടായിട്ടില്ല. ഉടന്‍ തന്നെ അവരുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital