കോഴിക്കോട് കക്കോടിയില്‍ വൻ ലഹരിമരുന്ന് വിൽപ്പന. ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനയാണ് ലഹരിവിൽപന്ന പൊടിപൊടിക്കുന്നത്. പോലീസ് അന്വേഷണത്തിൽ പൂതങ്കര സ്വദേശി അഫ്നാസിന്റെ വീട്ടില്‍ നിന്ന് 18 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി. ഇയാളുടെ സുഹൃത്ത് അറസ്റ്റിലായപ്പോഴാണ് വീട് കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പ്പനയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അഫ്നാസിന്റെ സുഹൃത്ത് പൊലൂര്‍ സ്വദേശി ഇര്‍ഷാദിനെ ലഹരിമരുന്നുമായി രാവിലെ ചേവായൂര്‍ പൊലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് 17 ഗ്രാം എം.ഡി.എം.എയും കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അഫ്നാസിന്‍റെ പൂതങ്കരയിലുള്ള വീട്ടിലെ […]
കാഞ്ഞിരപ്പള്ളി : എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാഞ്ഞിരപ്പള്ളി ഇടക്കുന്നം ബാങ്ക് ജങ്ഷനിൽ നിന്ന് വൻ തോതിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടി സംഭവത്തിൽ ഇടക്കുന്നം സ്വദേശി അസ്റുദീൻ ഷാജി (25) നെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. Read also: കൊല്ലത്ത് സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം; ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി
മലപ്പുറം നിലമ്പൂര്‍ വടപുറത്ത് 13.5 ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവതി അടക്കം മൂന്ന് പേര്‍ പിടിയിൽ താമരശ്ശേരി വെളിമണ്ണ സ്വദേശി പാലാട്ട് ശിഹാബുദ്ദീന്‍, തിരുവമ്പാടി സ്വദേശി ഷാക്കിറ, നിലമ്പൂര്‍ സ്വദേശി മുഹമ്മദ് ഇജാസ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും കാറില്‍ കടത്തുകയായിരുന്ന 265.14 ഗ്രാം എം ഡി എം എയും കണ്ടെത്തി. കാളികാവ് എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഇവരുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതോടെയാണ് തിരച്ചില്‍ നടത്താന്‍ എക്സൈസ് തീരുമാനിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ […]
ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്ന് വേട്ട. ഇന്ത്യൻ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചേർന്ന് ബോട്ടിൽ നിന്ന് 3,300 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. ഗുജറാത്തിലെ പോർബന്തറിന് സമീപത്തു നിന്നാണ് മയക്കു മരുന്ന് പിടികൂടിയത്. 3089 കിലോഗ്രാം ചരസും 158 കിലോ മെത്താംഫെറ്റമിനും 25 കിലോ മോർഫിനും കണ്ടെടുത്തു. കപ്പലിലെ ജീവനക്കാരായ അഞ്ച് പാകിസ്താന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പോർബന്തറിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ഒരു കപ്പൽ P8I LRMR നിരീക്ഷണ വിമാനത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. […]
ദേവിന റെജി മദ്യപാനത്തേക്കാൾ ഭീകരമാണ് മയക്കുമരുന്നിന്റെ ഉപയോഗം. അതിൽ തന്നെ പുതിയപരീക്ഷണങ്ങൾ നടത്തുകയാണ് കൗമാരക്കാർ. ലഹരിയുടെ മായികലോകത്തേക്കുള്ള വാതായനങ്ങൾ അവർക്കുമുമ്പിൽ മലർക്കെ തുറന്നിട്ടിരിക്കുകയുമാണ്. സംസ്ഥാനത്തെ സ്‌കൂൾ കോളജുകൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വ്യാപാരം. വിൽക്കാനും വാങ്ങാനും ഹോൾസെയിലായി കൊണ്ടുവരുന്നതിനും വിദ്യാർഥികൾ. ചരട് വലിക്കാൻമാത്രം അന്തർ സംസ്ഥാന റാക്കറ്റുകൾ. വിപണനത്തിന് ഹൈടെക് സംവിധാനങ്ങളുമായി ഇങ്ങനെയൊരു മാഫിയ ഇവിടെ സജീവമാണെന്നറിയുമ്പോഴും അതിന്റെ ഭീകരാവസ്ഥ രക്ഷിതാക്കൾ വേണ്ടവിധത്തിൽ മനസ്സിലാക്കിയിട്ടില്ല. തുടക്കം വിനോദയാത്രയിൽ 45ശതമാനം കുട്ടികളും അവരുടെ ഒഴിവുവേളകൾ എങ്ങനെ ചെലവഴിക്കുന്നുവെന്ന് രക്ഷിതാക്കൾ അറിയുന്നേയില്ല. […]
© Copyright News4media 2024. Designed and Developed by Horizon Digital