News4media TOP NEWS
കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍

News

News4media

ശ്വാസംമുട്ടി രാജ്യതലസ്ഥാനം; വായു മലിനീകരണം അതിരൂക്ഷം; ഗതാഗതത്തിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും സർക്കാർ നിയന്ത്രണം

ഡൽഹി: വായുമലിനീകരണം അതീവ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഗതാഗതത്തിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. അടിയന്തര സ്വഭാവമില്ലാത്ത മുഴുവന്‍ നിര്‍മാണപ്രവര്‍ത്തങ്ങള്‍ക്കുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കടുത്ത പുകമഞ്ഞ് ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി തന്നെ ബാധിച്ചിരിക്കുകയാണ്.(Air pollution is extreme; Control of construction activities and traffic in Delhi) കൂടാതെ ക്ലാസുകൾ ഓൺലൈൻ ആക്കാനും നിർദേശം നൽകിയിട്ടുണ്ട്. പ്രൈമറി സ്‌കൂളുകള്‍ ഇന്ന് മുതല്‍ ഓണ്‍ലൈനായി ക്ലാസുകള്‍ നടത്തണമെന്നാണ് നിര്‍ദേശം. ഹരിയാന ഗുരുഗ്രാമിലെ സ്‌കൂളുകളിലെ […]

November 15, 2024
News4media

പത്ത് ദിവസത്തിനിടെ ഡൽഹിയിലുണ്ടായത് ഒമ്പത് വെടിവയ്‌പ്പുകൾ; കൊല്ലപ്പെട്ടത് ആറ് പേർ

ന്യൂഡൽഹി: ഡൽഹിയിൽ ഗുണ്ടാകുടിപ്പകയുമായി ബന്ധപ്പെട്ട അക്രമങ്ങളും വെടിവയ്‌പും തുടർക്കഥയാകുന്നു. ശനിയാഴ്ച രാത്രിയിലുണ്ടായ വെടിവയ്പ്പിൽ ഗുണ്ടാസംഘാംഗം കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി മുൻഡ്ക മേഖലയിലാണ് ഗോഗി ഗ്യാങ്ങ് അംഗമായിരുന്ന 22കാരൻ അമിത് ലാക്റ വെടിയേറ്റു മരിച്ചത്. അമിതിന് നേർക്ക് കൊടും ക്രിമിനലായ ടില്ലു തജ്‌പുരിയയുടെ സംഘത്തിലെ അംഗങ്ങൾ വെടിയുതിർത്തെന്നാണ് പൊലീസ് നിഗമനം. ആറു റൗണ്ട് വെടിയുതിർത്തു. അമിത് തത്ക്ഷണം മരിച്ചു. ദിവസങ്ങൾക്ക് മുൻപാണ് മോഷണക്കേസിൽ ജാമ്യത്തിലിറങ്ങിയത്. ഇതോടെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഒമ്പതിടത്തുണ്ടായ വെടിവയ്‌പ്പുകളിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച […]

November 11, 2024
News4media

ഡൽഹിയിലെ കൗതുക കാഴ്ച ഇനി കാണില്ല; പ്രാവ് തീറ്റ കേന്ദ്രങ്ങൾ അടച്ചുപൂട്ടാനൊരുങ്ങി അധികൃതർ

ന്യൂഡൽഹി നഗരത്തിലെത്തുന്നവർ കണ്ടിരുന്ന ഒരു പതിവ് കാഴ്ചയും ഇനി അന്യമാകും. പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങൾ അടച്ചു പൂട്ടാൻ അധികൃതർ ഒരുങ്ങുകയാണ്. രോ​ഗവ്യാപന സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ഈ നടപടി. ഡൽഹിയിലെ ഐകോണിക് കാഴ്ചകളിലൊന്നാണിത്. ന​ഗരത്തിൽ വിവിധയിടങ്ങളിലായി ഇത്തരത്തിൽ പ്രാവുകൾക്ക് തീറ്റ നൽകുന്ന കേന്ദ്രങ്ങൾ കാണാമായിരുന്നു. വാക്കുകളിലൂടെയും ദൃശ്യങ്ങളിലൂടെയും പതിറ്റാണ്ടുകളായി ഡൽഹിയെ അടയാളപ്പെടുത്തുന്നവരെല്ലാം ഈ ചിറകടികളും കൂടെക്കൂട്ടിയിട്ടുണ്ട്. ഡൽഹി കാണാനെത്തുന്നവർക്ക് എന്നും ഇതൊരു കൗതുക കാഴ്ചയാണ്. പല കേന്ദ്രങ്ങളും ഇതിനോടകം ഇല്ലാതായി. കൊണാട്ട് പ്ലേസ്, ജണ്ഡേവാലൻ, തൽക്കത്തോറ. […]

November 2, 2024
News4media

ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ സ്ഫോടനം ! യാത്രക്കാർക്ക് പരിക്ക് ; പൊലീസ് അന്വേഷണം തുടങ്ങി

ഡൽഹിയിൽ നിന്ന് ജിന്ദിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ തീ പടർന്ന് യാത്രക്കാർക്ക് പരിക്ക് പറ്റി. റോത്തകിന് സമീപം തിങ്കളാഴ്ച വൈകുന്നേരം യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പടക്കം പൊട്ടിയതോടെ ഷോർട്ട് സർക്യൂട്ട് സംഭവിച്ചതാണ് കംപാർട്ട്മെന്റിൽ തീ പടരാൻ കാരണമായത്. ദീപാവലി സീസണായതിനാൽ അതിനു വേണ്ടി കൊണ്ടുപോയ പടക്കമായിരിക്കാം യാത്രക്കാര​ന്റെ കൈവശമുണ്ടായിരുന്നത് എന്ന് കരുതുന്നു. വളരെ പെട്ടന്ന് തന്നെ കംപാർട്ട്മെന്റിൽ പുക നിറയുകയും തീ പടരുകയുമായിരുന്നുവെന്ന് റെയിൽവേ പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നു. യാത്രക്കാർക്ക് സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. മറ്റ് കംപാർട്ട്മെന്റിലേക്ക് […]

October 29, 2024
News4media

ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ വിലക്ക്; 13 ഹോട്സ്പോട്ടുകളിൽ ഡ്രോൺ നിരീക്ഷണം ;ഡൽഹിയിൽ കടുത്ത നിയന്ത്രണം

ഡൽഹിയിൽ വായുമലിനീകരണതോത് ​ കൂടുന്നു. ശരാശരി വായു​ഗുണനിലവാര സൂചിക ഇന്ന് 328 ആയി.ദീപാവലി ആഘോഷങ്ങളുടെ ഭാ​ഗമായി പടക്കം പൊട്ടിക്കുന്നത് വ്യാപകമായതുമാണ് സ്ഥിതി വീണ്ടും ​ഗുരുതര അവസ്ഥയിലേക്ക് എത്തിച്ചത്. ‌ വരും ദിവസങ്ങളിൽ വായു​ഗുണനിലവാരതോത് നാനൂറിനും മുകളിൽ ​ഗുരുതര അവസ്ഥയിലെത്തുമെന്ന് വിലയിരുത്തുന്നു. ജഹാം​ഗീ‌ർപുരി, വാസിപൂർ എന്നിവിടങ്ങളിൽ 350 ന് മുകളിലാണ് വായുമലിനീകരണ തോത്. ഈ സ്ഥിതി തുടർന്നാൽ ​നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ഡൽഹി സർക്കാറിന്റെ നീക്കം. ഇതിന് മുന്നോടിയായി പടക്കം പൊട്ടിക്കുന്നത് തടയാൻ ക്യാംപയിൻ തുടങ്ങി. മലിനീകരണ തോത് ഏറ്റവും […]

October 28, 2024
News4media

കോവിഡിനെക്കാള്‍ വിനാശകാരി; പുകമഞ്ഞ് മൂടി ഡല്‍ഹി; യമുനയിൽ വിഷപ്പത; ആനന്ദ് വിഹാറിൽ വായുനിലവാരസൂചിക 405 എത്തി

ഡൽഹിയിലെ വായുമലിനീകരണത്തെ കുറിച്ചുള്ള വാർത്തകൾക്ക് പുതുമയില്ല. ഏതാണ്ട് എല്ലാ ദിവസവുമെന്നോണമാണ് രാജ്യതലസ്ഥാനത്തെ വായുനിലവാരം എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന വാർത്തകൾ പുറത്തുവരുന്നത്.The air quality index crossed 400 in many places വായുഗുണനിലവാര സൂചിക പലയിടത്തും 400 കടന്നു. രണ്ടു മാസത്തിനിടെ ഏറ്റവും കൂടിയ നിലയിലാണ് ഡൽഹിയിലെ വായു മലിനീകരണം. ആനന്ദ് വിഹാറിൽ വായുനിലവാരസൂചിക 405 എത്തി. ദീപാവലി ആഘോഷത്തിന് മുമ്പ് തന്നെ ഗുരുതര നിലയിലാണ് വായു നിലവാരം. നഗരത്തിലെ ചിലയിടങ്ങളില്‍ കനത്ത പുകമഞ്ഞ് മൂടിയിട്ടുണ്ട്. അക്ഷര്‍ധാം […]

News4media

ഭക്ഷ്യ സുരക്ഷയിൽ ആശങ്ക; റെയിൽവെ വിഐപി ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പഴുതാര; പ്രതികരണവുമായി ഐആർസിടിസി

റെയിൽവെയുടെ വിഐപി എക്സിക്യൂട്ടീവ് ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് പഴുതാരയെ കിട്ടിയെന്ന ആരോപണം. ജീവനുള്ള പഴുതാരയെ കാണാൻ കഴിയുന്ന ഒരു ചിത്രം ഉൾപ്പെടെ എക്സിലാണ് ഡൽഹി സ്വദേശി ആരോപണം ഉന്നയിച്ചത്. നിരവധിപ്പേർ രോഷം പങ്കുവെച്ചപ്പോൾ സംഭവത്തിൽ പ്രതികരണവുമായി ഐ.ആർ.സി.ടി.സി അധികൃതരും രംഗത്തെത്തി. ആര്യാൻശ് സിങ് എന്നയാളാണ് ചിത്രവും പരിഹാസ രൂപത്തിലുള്ള കുറിപ്പും എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ റെയിൽവെയുടെ ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ കൂടുതൽ ‘പ്രോട്ടീൻ’ ഉൾപ്പെടുത്തിയാണ് റെയ്ത നൽകുന്നതെന്നുമാണ് കുറിപ്പിൽ പരിഹസിക്കുന്നത്. ഇത് […]

October 22, 2024
News4media

ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പോലീസിന് ഒരുകോടി രൂപ ; വാ​ഗ്ദാനവുമായി ക്ഷത്രിയ കർണിസേന

ക്ഷത്രിയ കർണിസേനയുടെ മുൻ തലവൻ സുഖ്ദേവ് സിങ്ങിനെ കൊലപ്പെടുത്തിയ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയെ വധിക്കുന്ന പൊലീസിന് പ്രതിഫലം വാ​ഗ്ദാനം ചെയ്തു. ഒരു കോടിയിലധികം രൂപയാണ് ക്ഷത്രിയ കർണി സേന ബിഷ്ണോയിയെ വധിക്കുന്ന പോലീസിന് വാഗ്ദാനം ചെയ്തത്. നിലവിൽ ലോറൻസ് ബിഷ്ണോയ് ഗുജറാത്തിലെ ജയിലിലാണുള്ളത്. ക്ഷത്രിയ കർണിസേന ദേശീയ പ്രസിഡന്റ് രാജ് ഷെഖാവത് വിഡിയോ സന്ദേശത്തിലൂടെയാണ് പ്രതിഫലം പ്രഖ്യാപിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. 1,11,11,111 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. ഗുജറാത്ത്, കേന്ദ്ര സർക്കാരുകളുടെ നടപടികളെ […]

News4media

ഡല്‍ഹിയിൽ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപം സ്‌ഫോടനം; വാഹനങ്ങളുടെ ഗ്ലാസ്സുകൾ പൊട്ടിത്തെറിച്ചു, പരിശോധന

ന്യൂഡല്‍ഹി: ഡല്‍ഹിയിൽ സ്കൂളിൽ സമീപം സ്ഫോടനം. രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപത്തോടെ ഉഗ്ര ശബ്ദത്തോടെ സ്ഫോടനം ഉണ്ടായത്. സ്കൂളിന്റെ മതിലിനോട് ചേർന്ന് ഇന്ന് രാവിലെ 7.50നാണ് സംഭവം.(explosion near crpf school in delhi rohini) സ്‌ഫോടനത്തെത്തുടര്‍ന്ന് സമീപത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ഗ്ലാസുകള്‍ ചിതറിത്തെറിച്ചു. മേഖലയിൽ വൻ തോതിൽ പുക ഉയരുകയും ചെയ്തു. അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു. അടുത്തുള്ള കടയില്‍ നിന്നും സിലണ്ടര്‍ പൊട്ടിത്തെറിച്ചതുകൊണ്ടാകാം വലിയ ശബ്ദമുണ്ടായതെന്നാണ് […]

October 20, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]