അതിരപ്പിള്ളി: ചാലക്കുടിപ്പുഴയിൽ മുതലകളും ചീങ്കണ്ണികളും പെരുകുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു താഴെമുതൽ വെറ്റിലപ്പാറവരെയുള്ള ഭാഗങ്ങളിലെ കയങ്ങളിലാണ് ചീങ്കണ്ണികളെയും മുതലകളെയും കൂടുതലായി ഉള്ളത്. കണ്ണൻകുഴി, വെറ്റിലപ്പാറ, തുമ്പൂർമൂഴി പത്തേയാർ തുടങ്ങിയ സ്ഥലങ്ങളിലും പുഴയിൽ സ്ഥിരമായി ചീങ്കണ്ണികളെയും മുതലകളെയും കാണാറുണ്ട്. കൊന്നക്കുഴിയിലെ വിരിപ്പാറയിലും ഈയിടെ ചീങ്കണ്ണികളെ കണ്ടിരുന്നു. പ്രളയത്തിൽ ഒഴുകിവന്നവയാണ് പിന്നീട് മുട്ടയിട്ട് പെരുകിയത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു താഴെയുള്ള പ്രദേശങ്ങളിൽ ഇപ്പോൾ ഇവയുടെ വിഹാരകേന്ദ്രം. ചാലക്കുടിപ്പുഴയിലെ മത്സ്യ സമ്പത്താണ് ഇവയുടെ ആവാസവ്യവസ്ഥയ്ക്ക് അനുകൂലഘടകം. ചതുപ്പൻ മുതലകൾ എന്നു പ്രാദേശികമായി വിളിക്കുന്ന മുതലകളെയാണ് […]
© Copyright News4media 2024. Designed and Developed by Horizon Digital