പാലക്കാട്: സിപിഎം വിമത നേതാക്കളെ പാര്‍ട്ടിയിലെത്തിക്കാന്‍ നീക്കവുമായി കോൺഗ്രസ്. ജില്ലാ സെക്രട്ടറിക്കെതിരെ കലാപക്കൊടി ഉയ൪ത്തിയ പാലക്കാട് കൊഴിഞ്ഞാംപാറയിലെ സിപിഎം വിമതരെ പാർട്ടിയിലെത്തിക്കാനാണ് കോൺഗ്രസിൻ്റെ നീക്കം. അതിനായുള്ള നീക്കങ്ങൾക്ക് തുടക്കം കുറിച്ച് രഹസ്യ ചർച്ചകൾ നടന്നതായാണ് സൂചന. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്‍റെ നേതൃത്വത്തിലാണ് വിമത നേതാക്കളുമായി രഹസ്യ ചർച്ചകൾ നടത്തിയത്. സിപിഎം വിമതരെ ഡിസിസി പ്രസിഡൻറ് എ.തങ്കപ്പൻ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു. ജില്ലാ സെക്രട്ടറിക്കെതിരെ കലാപക്കൊടി ഉയ൪ത്തിയ കൊഴിഞ്ഞാംപാറയിലെ പ്രാദേശിക സിപിഎം നേതാക്കളെ പാർട്ടിയിലെത്തിക്കാനാണ് കോൺഗ്രസ് നോക്കുന്നത്. […]
© Copyright News4media 2024. Designed and Developed by Horizon Digital