കൊച്ചി: സംസ്ഥാനത്ത് കോഴിവില കുത്തനെ ഇടിഞ്ഞു. രണ്ടാഴ്ച മുമ്പ് 160 ആയിരുന്ന കോഴിയുടെ വില ഇപ്പോൾ നൂറിലെത്തി. പ്രാദേശിക ഉത്പാദനം കൂടിയതും തമിഴ്നാട്ടിൽ നിന്നുള്ള കോഴിയുടെ വരവ് ഉയർന്നതുമാണ് വില കുറയുവാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു.(Chicken price decreased in kerala) വരും ദിവസങ്ങളിൽ വില ഇനിയും കുറയും എന്നാണ് കച്ചവടക്കാർ പറയുന്നത്. രണ്ടാഴ്ച മുമ്പ് ഫാമുകളിൽ കോഴിയുടെ വില കുറഞ്ഞതാണെങ്കിലും ചില്ലറക്കച്ചവടക്കാർ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല. ഉപഭോക്താക്കൾ പ്രതിക്ഷേധം ഉയർത്തിയതോടെയാണ് പലയിടങ്ങളിലും വില കുറയ്ക്കാൻ ചില്ലറവ്യാപരികൾ […]
കോഴിക്കോട് വടകര മെഡോ വ്യൂ പാർക്ക് ഉടമയെ ആൾക്കൂട്ടം മർദ്ദിച്ചതായി പരാതി. റിസോർട്ടിൽ അതിക്രമിച്ച് കയറിയ ആൾക്കൂട്ടം ഉടമയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. റിസോർട്ടിൽ നൽകിയ ചിക്കൻ്റെ വില നൽകിയില്ലെന്ന് പറഞ്ഞാണ് മർദ്ദനം. വടകര മെഡോ വ്യൂ പാർക്ക് ഉടമ ഷൗക്കത്തലി കുറ്റ്യാടി പൊലീസിൽ പരാതി നൽകി. പൊലീസ് പ്രതികളെ സഹായിക്കുന്നുവെന്ന് റിസോർട്ട് ഉടമ പറഞ്ഞു. റിസോട്ടിൽ വളെര കാലമായ ചിക്കൻ നൽകുന്നവരാണ് വ്യാപാരികൾ. ദീർഘകാലമായുള്ള കുടിശ്ശികയാണ് വ്യാപാരികൾക്ക് നൽകാനുള്ളത്. അത് ആവശ്യപ്പെട്ട് രണ്ട് പേർ റിസോട്ടിൽ […]
തിരുവനന്തപുരം: സംസ്ഥാനത്ത് ചിക്കന്റെ വില കുതിച്ചു കയറുന്നു. തിരുവനന്തപുരത്ത് ഒരു കിലോ വൃത്തിയാക്കിയ കോഴിയിറച്ചിക്ക് 256 രൂപ നൽകണം. ജീവനോടെ വാങ്ങിയാൽ 162 രൂപ. ഇതോടെ കഷ്ടത്തിലായത് സംസ്ഥാനത്തെ ഹോട്ടലുടമകളാണ്. മറ്റ് ജില്ലകളിലും കോഴിവില കുതിച്ചുയരുകയാണ്. 2023 നവംബർ മാസത്തിൽ 90 രൂപയായിരുന്ന കോഴിവിലയാണ് പെട്ടെന്ന് കുതിച്ചുകയറിയത്. ചൂട് കൂടുന്നതാണ് കോഴിവില വർദ്ധനയ്ക്ക് പ്രധാന കാരണമെന്ന് കടയുടമകൾ പറയുന്നു. കോഴിയുടെ വില മാറുന്നത് അനുസരിച്ച് വിഭവങ്ങളുടെ വില മാറ്റാൻ ഹോട്ടലുടമകൾക്ക് സാധിക്കാറില്ല. ഇനി വില കൂട്ടിയാൽ അത് […]
കൊച്ചി: സംസ്ഥാനത്ത് കോഴി വില സര്‍വകാല റെക്കോര്‍ഡില്‍. നിലമ്പൂര്‍ ഭാഗത്ത് കോഴിയിറച്ചിക്ക് കിലോയ്ക്ക് 265 രൂപ വരെ ആയി വർധിച്ചു. റംസാൻ മാസം ആരംഭിക്കുന്നതിനു മുൻപ് 120 രൂപയ്ക്ക് വരെ കിട്ടിക്കൊണ്ടിരുന്ന കോഴിയിറച്ചിയുടെ വില ഇപ്പോൾ ഇരട്ടിയും കടന്ന് ഉയരുകയാണ്. ചെറിയ പെരുന്നാള്‍ അടുക്കുന്നതോടെ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. വിഷുവും കഴിഞ്ഞേ വില കുറയുകയുള്ളു എന്നാണ് വിവരം. മറുനാടന്‍ ഫാമുകളില്‍ മാത്രമല്ല തദ്ദേശീയ ഫാമുകളിലും കോഴി ഉല്‍പാദനം കുത്തനെ കുറഞ്ഞതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണമെന്ന് […]
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴി ഇറച്ചി വില കുത്തനെ ഉയരുന്നു. ഒരു കിലോ കോഴി ഇറച്ചിക്ക് 260 രൂപയായി. ഒരു കിലോ കോഴിക്ക് വില 190 രൂപയിലുമെത്തി. കഴിഞ്ഞ ഒരാഴ്ചക്കിടെ 80 രൂപയാണ് വർധിച്ചത്. അതേസമയം ഫാമുകൾ കൃത്രിമ ക്ഷാമം സൃഷ്ടിക്കുകയാണെന്ന് വ്യാപാരികൾ ആരോപിച്ചു. റംസാൻ, വിഷു വിപണി ലക്ഷ്യമാക്കി വില ഇനിയും വർധിക്കാനിടയുണ്ടെന്നാണ് വിവരം. തമിഴ്നാട്ടില്‍ നിന്നുള്ള ഇറച്ചിക്കോഴികളുടെ ലഭ്യത കുറഞ്ഞതും ഉല്‍പ്പാദനത്തില്‍ ഉണ്ടായ അധിക ചെലവുകളുമാണ് വില വര്‍ധിക്കാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറഞ്ഞു. Read […]
© Copyright News4media 2024. Designed and Developed by Horizon Digital