കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചിതറയില്‍ ഇന്നു വൈകീട്ടാണു സംഭവം ഉണ്ടായത്.ബോണറ്റിൽനിന്നു പുക ഉയരുന്നത് കണ്ടയുടൻ കാർ നിർത്തിയതുകൊണ്ടു യാത്രക്കാര്‍ രക്ഷപ്പെട്ടു. രണ്ടുപേരാണ് വാഹനത്തിലുണ്ടായി രുന്നത്. ഫയർഫോഴ്സ് എത്തിയാണു തീയണച്ചത്. മടത്തറ സ്വദേശി ഷിഹാബുദ്ദീന്റെ ഉടമസ്ഥതയിലുളള കാറാണ് കത്തിയത്. The car that was running in Kollam caught fire.
കൊല്ലം: ചാത്തന്നൂരില്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ട കാര്‍ കത്തി ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. A man died in Chattanur after his car was stopped on the national highway ചാത്തന്നൂര്‍ കാരക്കോട് കുരിശിന്‍മൂടിന് സമീപം നിര്‍മാണം നടക്കുന്ന ദേശീയപാതയിലാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. കല്ലുവാതുക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാറാണിത്. രാത്രി ഏഴോടെയാണ് സംഭവം. കാര്‍ പൂര്‍ണമായും കത്തി നശിച്ചു ആത്മഹത്യയാണോ കാറിന് തീപിടിച്ചതാണോ എന്ന് വ്യക്തമല്ല.
കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ വഴിയരികിൽ കഞ്ചാവ് ഉപേക്ഷിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. പാനൂർ സ്വദേശി ഷഫ്നാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ ബോണറ്റിൽ വച്ച് കടത്തുന്നതിനിടയ്ക്ക് കഞ്ചാവിന് തീപിടിച്ചതാണ് ഷഫ്നാസിന് പണിയായത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫാം ഹൗസിന് സമീപത്തെ റോഡരികിൽ ഉപേക്ഷിപ്പിക്കട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. തീ പിടിച്ചതോടെ അരകിലോയിലധികം വരുന്ന കഞ്ചാവ് ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ പ്രതികൾ വഴിയിൽ ഉപേക്ഷിച്ചു. ഫാമിൽ ജോലിക്കെത്തിയ തൊഴിലാളികൾ പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട് സ്ഥലത്തെത്തിയപ്പോഴാണ് കത്തിയ നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പാത്തിപ്പാലം […]
കല്‍പ്പറ്റ: വയനാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍ ഉണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റ്യാടി പക്രംന്തളം ചുരത്തില്‍ വാളാന്തോട് ഫോറസ്റ്റ് ചെക്ക്പോസ്റ്റിനു സമീപമായിരുന്നു സംഭവം. ആളപായമില്ല. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് കാറിനു തീപിടിച്ചത്. കാർ യാത്രക്കാരായ രണ്ട് പേർ തീ പടരുന്നതിന് മുൻപേ പുറത്തിറങ്ങിയിരുന്നു. തീപിടുത്തത്തിൽ കാർ പൂർണമായി കത്തിനശിച്ചു. Read Also: മൂന്ന് കോടിയുടെ ഭൂമി യു.ഡി.എഫ് സർക്കാർ കൈമാറിയത് 1,200 രൂപയ്ക്ക്; നടപടി റദ്ദാക്കി ഹൈക്കോടതി
© Copyright News4media 2024. Designed and Developed by Horizon Digital