ബേൺ: വിവാദങ്ങൾക്കിടെ സ്വിറ്റ്സർലൻഡിൽ ബുർഖ നിരോധനം നടപ്പാക്കി. മുസ്ലീം സംഘടനകളുടെ ശക്തമായ എതിർപ്പ് മറികടന്നാണ് രാജ്യത്ത് ബുർഖ നിരോധനം നടപ്പാക്കിയിരിക്കുന്നത്. രാജ്യത്തെ പൊതുസ്ഥലങ്ങൾ, ഓഫീസുകൾ, കടകൾ, റസ്‌റ്റോറൻ്റുകൾ എന്നിവിടങ്ങളിൽ പൂർണമായും മുഖം മറച്ച് സ്ത്രീകൾ എത്തുന്നത് തടയും. ഇത് ലംഘിക്കുന്നവർ വലിയ തുക പിഴയടയ്ക്കേണ്ടി വരും. നിയമം ലംഘിച്ച് മുഖാവരണം ധരിച്ചാൽ 1,000 സ്വിസ് ഫ്രാങ്ക്‌സ് .(ഏകദേശം 95,000 ഇന്ത്യൻ രൂപ) പിഴയടക്കേണ്ടി വരും. 2022ലാണ് സ്വിറ്റ്‌സർലൻഡിൽ മുഖാവരണം നിരോധിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ തുടങ്ങിയത്. തുടർന്ന് വിഷയത്തിൽ തെരഞ്ഞെടുപ്പ് […]
© Copyright News4media 2024. Designed and Developed by Horizon Digital