കണ്ണൂർ: ബഫർസോൺ വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കർഷകരെ ദ്രോഹിക്കുന്ന നടപടികളാണ് റവന്യൂ വനം വകുപ്പുകൾ സ്വീകരിക്കുന്നതെന്നും കണ്ണൂർ ആറളം വനമേഖലയോട് അനുബന്ധിച്ചുള്ള ബഫർസോണിൽ കൃഷി ഭൂമിയും ഉൾപ്പെടുത്തിയത് ജനദ്രോഹ നടപടിയാണെന്നും തലശ്ശേരി ആർച്ച് ബിഷപ്പ് പറഞ്ഞു. സർക്കാർ കർഷകർക്ക് നൽകിയ ഉറപ്പാണ് കാറ്റിൽ പറത്തിയത്. സർക്കാരിന്റെ നയങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആറളം പ്രദേശത്തെ റീസർവ്വേ നടപടികൾ നിർത്തിവെക്കണമെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
© Copyright News4media 2024. Designed and Developed by Horizon Digital