പാർലമെന്റില്‍ ശക്തമായ പ്രതിപക്ഷമാകാൻ എം.പിമാരോട് ആവശ്യപ്പെട്ട് ബി.ജെ.ഡി നേതാവും മുൻ ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്നായിക് രംഗത്ത്. ബിജെപിക്ക് പിന്തുണ നൽകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയിലെ ഒമ്പത് ബിജെഡി എംപിമാരുടെ യോഗത്തിലാണ് പട്നായിക് ഇക്കാര്യം ആവശ്യപ്പെട്ടത്. (Naveen Patnaik urges BJD to emerge as strong opposition) അതേസമയം ലോക്സഭയില്‍ ബി.ജെ.ഡിക്ക് അംഗങ്ങളില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 21 സീറ്റുകളില്‍ ബി.ജെപി 20 സീറ്റുകളും സ്വന്തമാക്കിയപ്പോള്‍ ശേഷിക്കുന്ന സീറ്റ് കോണ്‍ഗ്രസാണ് നേടിയത്. നേരത്തെ പാർലമെന്റിൽ […]
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയ അചഞ്ചലമായ പിന്തുണക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിന്ന് ‘മോദി കാ പരിവാര്‍’ എന്ന മുദ്രാവാക്യം ഒഴിവാക്കാമെന്നും നരേന്ദ്ര മോദി പറഞ്ഞു. (PM Modi asks social media followers to remove ‘Modi Ka Parivar’ from their handles) ‘തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഇന്ത്യയിലുടനീളമുള്ള ആളുകള്‍ എന്നോടുള്ള സ്‌നേഹത്തിന്റെ അടയാളമായി ‘മോദി കാ പരിവാര്‍’ എന്ന് അവരുടെ സോഷ്യല്‍ മീഡിയയില്‍ ചേര്‍ത്തു. അതില്‍ […]
ബിജെപി 20 ശതമാനത്തോളം വോട്ട് നേടി കേരളത്തിൽ വരവറിയിച്ചെന്ന് പ്രകാശ് ജാവ്ദേകർ. കേരളത്തിൽ സംഘടനാ തലത്തിലെ മാറ്റം ദേശീയ തലത്തിൽ നടപ്പാക്കുന്നതിനൊപ്പമായിരിക്കും. കേരളത്തിൽ പ്രത്യേകമായി മാറ്റമൊന്നും വരുത്താനില്ല. (BJP welcomed Kerala by winning about 20 percent votes, says Prakash Javdekar) ബിജെപിയുടെ കേരളത്തിലെ അടുത്ത ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നതായിരിക്കുമെന്ന് പ്രകാശ് ജാവ്ദേകർ പറഞ്ഞു. ബിജെപിക്ക് വോട്ട് ചെയ്താൽ ദേശീയ രാഷ്ട്രീയത്തോടൊപ്പം എത്താമെന്നാണ് തൃശൂർ നൽകുന്ന സന്ദേശം. സുരേഷ് […]
പ്രതിപക്ഷത്തിന് നേർക്ക് കടുത്ത പരിഹാസവുമായി ബിജെപി നേതാവും നടിയുമായ ഹേമ മാലിനി. വോട്ടിംഗ് യന്ത്രങ്ങൾ നന്നായി പ്രവർത്തിച്ചല്ലോ എന്നായിരുന്നു മാധ്യമങ്ങളോട് സംസാരിച്ച ഹേമ മാലിനി എംപിയുടെ പ്രതികരണം. (Hema Malini ridiculed the opposition parties) തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഉണ്ടായ തിരിച്ചടി പാർട്ടി അംഗീകരിച്ചു. ചില ഇടങ്ങളിൽ ബിജെപി വൻ ഭൂരിപക്ഷത്തിൽ വിജയിച്ചെന്നും എന്നാൽ ചില ഇടങ്ങളിൽ ബിജെപിക്ക് വിജയിക്കാൻ സാധിച്ചില്ലെന്നും ഹേമ മാലിനി എംപി പ്രതികരിച്ചു. അതേസമയം മഥുരയിലെ ജനങ്ങളെ മൂന്നാമതും സേവിക്കാൻ കഴിഞ്ഞതിൽ നന്ദിയുണ്ടെന്ന് […]
ബി ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പടെ ഒമ്പത് സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. സുരേന്ദ്രനെ കൂടാതെ എൻഡിഎ മുന്നണിയിലെ മറ്റ് എട്ട് പേർക്ക് കൂടി കെട്ടിവച്ച തുക നഷ്ടമായി.മൊത്തം പോൾ ചെയ്ത വോട്ടിൻ്റെ ആറിലൊന്ന്, അഥവാ 16.7 ശതമാനം വോട്ട് നേടാനാകാത്ത വന്ന സാഹചര്യത്തിലാണ് കെട്ടിവച്ച തുകയായ 25,000 നഷ്ടപ്പെടുന്നത്. (Nine candidates of BJP including K.Surendran failed without even getting the money they pledged.) . സി.രഘുനാഥ് – കണ്ണൂർ […]
കൊച്ചി:തൃശൂരിലെ വിജയത്തിന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് മുഴുവന്‍ ക്രഡിറ്റും നല്‍കി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ബിജെപിക്ക് വിമർശനം. ബിജെപി കേരളം എന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റിനു താഴെ ട്രോളുകളുടെ പെരുമഴയാണ്.(All the credit for the victory in Thrissur goes to state president K Surendran ) ബിജെപി പ്രവര്‍ത്തകരും മറ്റ് പാര്‍ട്ടിക്കാരുമെല്ലാം കൂട്ടാമായാണ് പരിഹാസവുമായി എത്തിയിരിക്കുകയാണ്. സുരേന്ദ്രനെ മാറ്റി ശോഭ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കണമെന്നും കമന്റുകളുണ്ട്. സുരേഷ് ഗോപി നേടിയ തകര്‍പ്പന്‍ […]
തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപിയുടെ വോട്ടു വിഹിതത്തിലുണ്ടായത് രണ്ടു ശതമാനത്തോളം വര്‍ധന. തെരഞ്ഞെടുപ്പു കമ്മിഷന്റെ പ്രാഥമിക കണക്ക് അനുസരിച്ച് 16.56 ശതമാനം വോട്ടാണ് കേരളത്തില്‍ ബിജെപി നേടിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15 ശതമാനത്തില്‍ താഴെ വോട്ടായിരുന്നു ബിജെപിക്കു ലഭിച്ചത്. ഇത് വര്‍ധിച്ച് ഇത്തവണ 16.56 ശതമാനമായി. പാര്‍ട്ടി സ്ഥാനാര്‍ഥി സുരേഷ് ഗോപി ജയിച്ച തൃശൂരില്‍ 37.8 ശതമാനം വോട്ടാണ് ബിജെപിക്കു ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 47 ശതമാനം വോട്ടു നേടിയാണ്, യുഡിഎഫ് സംസ്ഥാനത്തെ 20ല്‍ 19 മണ്ഡലത്തിലും […]
ന്യൂഡല്‍ഹി: കേരളത്തില്‍ യു.ഡി.എഫ്. 14 മുതല്‍ 15 സീറ്റുകള്‍ വരെ നേടാമെന്ന് ടൈംസ് നൗ- ഇ.ടി.ജി. റിസേര്‍ച്ച് എക്‌സിറ്റ് പോള്‍. എല്‍.ഡി.എഫ്. നാലുസീറ്റുവരെ നേടാം. ബി.ജെ.പി. ഒരു സീറ്റുനേടുമെന്നും പ്രവചനം പറയുന്നു. തൃശൂർ സീറ്റിൽ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം ഇന്ത്യാടുഡെ ഏക്‌സിസ് മൈ എക്‌സിറ്റ് പോള്‍ പ്രകാരം എല്‍ഡിഎഫിന് ഒരു സീറ്റും യുഡിഎഫിന് 17 മുതല്‍ 18 സീറ്റുകളും എന്‍ഡിഎയ്ക്ക് മൂന്നുവരെ സീറ്റുകളും ലഭിക്കുമെന്നും പറയയുന്നു. ഇന്ത്യാ ടിവി സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ പ്രകാരം എല്‍ഡിഎഫിന് മൂന്ന് മുതല്‍ […]
ആലപ്പുഴ: കായംകുളത്ത് ബി ജെ പി നേതാവിൻ്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് പ്രവര്‍ത്തകര്‍. ബിജെപി പ്രവര്‍ത്തകന്‍ മനോജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് മനോജിന്റെ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ കായംകുളം പൊലീസ് സ്റ്റേഷനു മുന്നില്‍ എത്തി പ്രതിഷേധിച്ചത്. മനോജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം, ഉന്നതതല അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിന്റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ കായംകുളം പൊലീസ് സ്റ്റേഷനു […]
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി.യില്‍ ചേര്‍ന്ന പത്മജാ വേണുഗോപാല്‍ ഛത്തീസ്ഗഢ് ഗവര്‍ണര്‍ ആയേക്കുമെന്ന് റിപ്പോർട്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് അല്ലെങ്കില്‍ നല്ലൊരു പദവി എന്നതായിരുന്നു പത്മജയ്ക്ക് ബി.ജെ.പി. നല്‍കിയ വാഗ്ദാനം. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് കോൺഗ്രസ് വിട്ട് പത്മജ ബിജെപിയിൽ ചേർന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ തീരുമാനമുണ്ടാകുമെന്നാണ് ബി.ജെ.പി. നേതൃത്വം അനൗദ്യോഗികമായി പറയുന്നത്. അതേസമയം ഛത്തീസ്ഗഡ് ഗവർണറായി പരിഗണിക്കുന്ന വിവരം പലതലങ്ങളിൽ നിന്നും കേട്ടുവെന്നും ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പത്മജ പ്രതികരിച്ചു. ബി.ജെ.പി. എനിക്കുവേണ്ടി നല്ലത് […]
© Copyright News4media 2024. Designed and Developed by Horizon Digital