ബെംഗളൂരു: ബെംഗളുരുവിലെ രാമേശ്വരം കഫേയിൽ ഇന്നലെ സ്ഫോടനം നടന്ന സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതിയെന്ന് കരുതുന്ന ആളിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാമേശ്വരം കഫേയുടെ പരിസരത്ത് ബാഗുമായി എത്തിയ യുവാവ് സ്ഫോടനത്തിന് മുമ്പ് ബാഗ് കഫേയ്ക്കു സമീപം വച്ചശേഷം കടന്നുകളയുകയായിരുന്നു. ഇയാൾ ഭക്ഷണം കഴിക്കാനായി പണമടച്ച് ടോക്കൺ എടുത്തിരുന്നെങ്കിലും ഭക്ഷണം കഴിക്കാതെ പുറത്തേക്ക് പോയി. പ്രതിയെന്നു കരുതുന്ന യുവാവിനൊപ്പം ഉണ്ടായിരുന്ന ആളെ പിടികൂടിയിട്ടുണ്ട്. ഇയാളെ ബെംഗളുരൂ പൊലീസ് ചോദ്യംചെയ്യുകയാണ്. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച 30–35 വയസ്സുള്ള, […]
© Copyright News4media 2024. Designed and Developed by Horizon Digital