കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിന്റെ പേരിൽ വിവാദത്തിൽ ആയ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ മൊബൈൽ ഫോണിലേക്ക് മോശം സന്ദേശം അയച്ച യുവാവിനെ പിടികൂടി. എറണാകുളം സ്വദേശി ശ്രീജിത്ത് ആണ് സൈബർ പോലീസിന്റെ പിടിയിലായത്. നവമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചതായി ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ മറ്റൊരു പരാതി പോലീസ് അന്വേഷണത്തിലാണ്. കഴിഞ്ഞദിവസം നടുറോഡിൽ കെഎസ്ആർടിസി ഡ്രൈവറുമായി ഉണ്ടായ തർക്കത്തിന്റെ പേരിൽ അതിശക്തമായ സൈബർ ആക്രമണമാണ് ആര്യ നേരിട്ടത്. ഔദ്യോഗിക മൊബൈൽ ഫോണിലേക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്കും നിരവധി സന്ദേശങ്ങൾ എത്തുന്നതായി […]
© Copyright News4media 2024. Designed and Developed by Horizon Digital