തിരുവനന്തപുരം: ഉള്ളൂര്‍ തുറുവിയ്ക്കല്‍ ക്ഷേത്രക്കുളത്തില്‍ രണ്ട് ഓട്ടോ ഡ്രൈവർമാർ മുങ്ങി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. പാറോട്ടുകോണം സ്വദേശികളായ ജയന്‍, പ്രകാശന്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. ക്ഷേത്രക്കുളത്തില്‍ മൂന്നുപേര്‍ മുങ്ങിത്താഴുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. 11 മണിയോടെയാണ് സുഹൃത്തുക്കളായ മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ കുളിക്കാനായി കുളത്തില്‍ ഇറങ്ങുകയായിരുന്നു. ആഴക്കുടുതല്‍ ഉള്ളതിനാല്‍ ആളുകള്‍ ഇറങ്ങാതിരിക്കാനായി ചുറ്റുമതിലും ഗേറ്റ് ഉണ്ടായിരുന്നെങ്കിലും ഇതു മറികടന്ന് മൂന്നുപേരും കുളിക്കാനിറങ്ങി. നാട്ടുകാര്‍ കുളത്തില്‍ ഇറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തി മൂന്നുപേരെയും ഉടന്‍ […]
© Copyright News4media 2024. Designed and Developed by Horizon Digital