ബാക്ടീരിയകളെ നിയന്ത്രിച്ച് രോഗ പ്രതിരോധം സാധ്യമാക്കുന്നവയാണ് ആന്റിബയോട്ടിക്കുകൾ. എന്നാൽ രോഗാവസ്ഥയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിനൊപ്പം നമ്മുടെ കുടലിൽ പ്രവർത്തിക്കുന്ന നല്ല ബാക്ടീരിയകളേയും നശിപ്പിക്കും. നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തടസപ്പെടുന്നതോടെ വിശപ്പില്ലായ്മ, വയറുവേദന, ദഹനക്കേട്, തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാം. Antibiotics and food habits ആന്റിബയോടിട്ടിക്‌സ് കഴിക്കുന്ന സമയത്തും ശേഷവും പ്രോബയോട്ടിക്‌സും , പ്രീബയോട്ടിക്‌സും കഴിക്കുന്നത് കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനസ്ഥാപിക്കാൻ സഹായിക്കും. എന്താണ് പ്രോബയോട്ടിക്‌സ് . ആരോഗ്യപരമായ ബാക്ടീരിയകൾ എന്നു വിളിക്കുന്ന ജീവനുള്ള സൂക്ഷ്മാണുക്കളാണ് പ്രോബയോട്ടിക്‌സ്, എല്ലാ […]
© Copyright News4media 2024. Designed and Developed by Horizon Digital