കാലിഫോർണിയ: ലോകാവസാനത്തെ കുറിച്ചുള്ള സ്റ്റീഫൻ ഹോക്കിങ്ങിന്റെ പ്രവചനങ്ങളെ തള്ളി നാസ രംഗത്ത്. 2600ൽ ഭൂമി ഒരു തീഗോളമായി മാറുമെന്ന സ്റ്റീഫൻ ഹോക്കിങ്ങിന്റെ പ്രവചനത്തെ പിന്തുണയ്ക്കുന്നില്ലെന്നാണ് നാസ പറയുന്നത്. ഭൂമി 2600ൽ അവസാനിക്കുമെന്ന് പറയാൻ നാസ തയ്യാറല്ലെന്നായിരുന്നു വക്താവിൻറെ പ്രതികരണം. എന്നാൽ സ്റ്റീഫൻ ഹോക്കിങ് മുന്നോട്ടുവെച്ച ചില ആശങ്കകളെ മുഖവിലയ്ക്കെടുക്കുന്നുണ്ടെന്ന് നാസ വ്യക്തമാക്കുന്നു. അതേസമയം, ഭൂമിയുടെ ഭാവിക്ക് ഭീഷണിയാവുന്ന പ്രശ്നങ്ങളെ നേരിടാനുള്ള പഠനങ്ങളുമായി മുന്നോട്ടുപോകുമെന്നും നാസ വക്താവ് പറഞ്ഞു. സ്റ്റീഫൻ ഹോക്കിങ് തൻറെ പ്രവചനങ്ങളിൽ ഭൂമിയുടെ അവസാനത്തെ കുറിച്ച് […]
അസാമാന്യ ബുദ്ധിശക്തികൊണ്ട് ലോകത്തെതന്നെ അത്ഭുതപ്പെടുത്തുകയാണ് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ബാലൻ ക്രിഷ് അറോറ. ഈ പത്തുവയസുകാരന്റെ ഐക്യു ലെവൽ 162 ആണ്. ആൽബർട്ട് ഐൻസ്‌റ്റൈന്റെയും സ്റ്റീഫൻ ഹോക്കിങ്‌സിന്റെയും 160 ഐക്യു എന്ന കണക്കാണ് ക്രിഷ് ഇപ്പോൾ മറികടന്നിരിക്കുന്നത്. ഉയർന്ന ഐക്യു ഉള്ളവരുടെ കൂട്ടായ്മയായ മെൻസയിൽ അടുത്തിടെയാണ് ക്രിഷ് അറോറക്ക് അംഗത്വം ലഭിച്ചത്. മെൻസ നടത്തിയ പരീക്ഷയിലാണ് കുട്ടിയുടെ ഐക്യു ലെവൽ വ്യക്തമായത്. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് മകന്റെ അസാധാരണ കഴിവുകൾ മാതാപിതാക്കളായ മൗലിയും നിശ്ചലും ശ്രദ്ധിച്ചു തുടങ്ങിയത്. […]
© Copyright News4media 2024. Designed and Developed by Horizon Digital