തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കിയതോടെ കണ്ണൂര്‍- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ പെട്ടുപോയത് നൂറുകണക്കിന് യാത്രക്കാര്‍. കണ്ണൂരില്‍ നിന്ന് അബുദാബി, ഷാർജ, മസ്കറ്റ് എന്നിവിടങ്ങളിലേക്കായി പോകേണ്ട മൂന്ന് വിമാനങ്ങളുടെ സര്‍വീസാണ് ആദ്യം റദ്ദാക്കിയത്. വിമാന സര്‍വീസുകള്‍ റദ്ദാക്കിയ വിവരം അറിഞ്ഞതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. മണിക്കൂറുകളോളം തങ്ങളെ കാത്തുനിര്‍ത്തിച്ചുവെന്നും മോശമായ രീതിയാണിതെന്നും ഇവര്‍ പ്രതികരിച്ചു.രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇങ്ങനെയൊരു അറിയിപ്പുണ്ടായത്. അതേസമയം ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണ് സര്‍വീസുകള്‍ മുടങ്ങാൻ കാരണമെന്നാണ് അനൗദ്യോഗിക വിവരം. […]
നെടുമ്പാശേരി: കേരളത്തിൽ നിന്നുള്ള വിമാനങ്ങളിൽ നാടൻ വിഭവങ്ങളായ കോഴി പൊരിച്ചത്, ചെമ്മീൻ ഉലർത്ത്, മീൻ കറി, മീൻ പൊള്ളിച്ചത്, വെണ്ടയ്ക്ക തോരൻ, ബിരിയാണി, പഴ പ്രഥമൻ, അട പ്രഥമൻ തുടങ്ങിയവ ഉച്ചയ്ക്കും രാത്രിയിലും, ഇടിയപ്പം, കടല കറി, വിവിധതരം ഉപ്പുമാവുകൾ, ഇഡലി, വട, സാമ്പാർ തുടങ്ങിയവ പ്രഭാതത്തിലും ലഭിക്കും. കേരളത്തിൽ നിന്നുൾപ്പെടെ ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് നടത്തുന്ന ഇത്തിഹാദ് എയർവേയ്സ് ഫ്ളൈറ്റുകളിൽ ഇനി ഇന്ത്യൻ ഭക്ഷണവും നൽകാൻ തീരുമാനം. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം […]
കണ്ണൂർ: വിമാനത്തിൽ പുകവലിച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ. താമരശ്ശേരി തച്ചംപൊയിൽ സ്വദേശി അബ്ദുൾ ലത്തീഫാണ് (48) പിടിയിലായത്. മട്ടന്നൂർ എയർപോർട്ട് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച വൈകീട്ട് 3.50ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ ജിദ്ദയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇയാൾ പുകവലിച്ചത്. വിമാനത്തിന്റെ മുൻവശത്തെ ക്യാബിനിൽ വെച്ച് യാത്രാമധ്യേയാണ് പുകവലിച്ചത്. മറ്റുള്ള യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന വിധത്തിൽ പെരുമാറിയെന്ന എയർപോർട്ട് സെക്യൂരിറ്റി മാനേജരുടെ പരാതിയിലാണ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
എയർപോർട്ട് സുരക്ഷാ ജീവനക്കാരുടെ പെട്ടെന്നുള്ള പണിമുടക്കിൽ ജർമനിയിൽ വിമാനയാത്രക്കാരായ പതിനായിരങ്ങൾ വലഞ്ഞു. രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളായ ഫ്രാങ്ക്ഫർട്ട്, ബെർലിൻ ഉൾപ്പെടെയുള്ള 11 വിമാനത്താവളങ്ങളിൽ നിന്നുള്ള 1000 സർവീസുകളാണ് സമരത്തെ തുടർന്ന് റദ്ദാക്കിയത്. സേവന വേതന വ്യവസ്ഥകൾ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാർ യൂണിയന്റെ നേതൃത്വത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചത്. അധികസമയം ജോലി ചെയ്യുന്നതിന് കൂടുതൽ വേതനവും തൊഴിലാളികൾ ആവശ്യപ്പെട്ടിരുന്നു. ഉക്രൈൻ- റഷ്യ യുദ്ധത്തെ തുടർന്ന് അവശ്യ വസ്തുക്കളുടെ വില വർധിച്ചതോടെ ജർമനിയിൽ വിവിധ മേഖലകളിൽ തൊഴിലാളികൾ സേവന വേതന വ്യവസ്ഥകൾ […]
© Copyright News4media 2024. Designed and Developed by Horizon Digital