യൂട്യൂബർ റോസന്ന പാൻസിനോ തന്റെ മരിച്ച പിതാവിന് വ്യത്യസ്തമായ രീതിയിലാണ് ആദരവ് അർപ്പിക്കുന്നത്.Woman smokes cannabis grown on father’s ashes ‘Rodiculous’ എന്ന തന്റെ പുതിയ പോഡ്‌കാസ്റ്റിന്റെ ആദ്യ എപ്പിസോഡിൽ, 39-കാരിയായ റോസന്ന, അച്ഛന്റെ ചിതാഭസ്മം ഇട്ടിരുന്ന പാത്രത്തിൽ കഞ്ചാവ് വളർത്തി, അദ്ദേഹത്തെ ആദരിക്കുന്നു. ‘സ്മോക്കിംഗ് മൈ ഡെഡ് ഡാഡ്’ എന്ന പേരിലാണ് ഈ എപ്പിസോഡ്. പോഡ്കാസ്റ്റിൽ, റോസന്ന പറയുന്നു, അച്ഛൻ മരിക്കുന്നതിന് മുമ്പ് ഇങ്ങനെയൊരു ആഗ്രഹം തന്റെ അടുത്ത് വെളിപ്പെടുത്തിയിരുന്നു. അച്ഛന്റെ വിചിത്രമായ ആഗ്രഹം, […]
ടൊറന്റോ: നയതന്ത്രം മോശമായ രീതിയിലാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെങ്കിലൂം ഇന്ത്യാക്കാർക്ക് കാനഡയോടുള്ള പ്രിയം ഒട്ടും കുറയുന്നില്ല. ഇതിനകം വൈറലായ ഒരു വീഡിയോയിൽ, കനേഡിയൻ ബർത്ത് ക്ലിനിക്കുകളിലും ആശുപത്രികളിലും ഗർഭിണികളായ ഇന്ത്യൻ സ്ത്രീകളെ കൊണ്ടു നിറയുന്നതായി അവകാശവാദം ഉയർന്നിരിക്കുകയാണ്. ചാഡ് ഇറോസ് എന്ന പേരിൽ അറിയപ്പെടുന്ന എക്സ് ഉപയോക്താവ് ആണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. കുഞ്ഞുങ്ങൾക്കും മാതാപിതാക്കൾക്കും കനേഡിയൻ പൗരത്വം ലഭിക്കുന്നതിനായി ഇന്ത്യൻ സ്ത്രീകൾ തന്ത്രപരമായി കാനഡയിലേക്ക് പ്രസവിക്കാൻ എത്തുന്നതായാണ് ആരോപണം. ‘ബർത്ത് ടൂറിസം’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം, കഴിഞ്ഞ 5-6 വർഷങ്ങളായി […]
റഷ്യ അവരുടെ ആണവനയം മാറ്റിയതിന്റെ പശ്ചാത്തലത്തിൽ യൂറോപ്പിൽ ആണവയുദ്ധത്തിന്റെ ഭീഷണി ഉയർന്നിരിക്കുകയാണ്. ചൊവ്വാഴ്ച, പുടിൻ അവരുടെ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള നയങ്ങൾ പ്രഖ്യാപിച്ചു. European countries warn people of nuclear war. ഇതിന് പിന്നാലെ, യുക്രൈൻ അമേരിക്കൻ നിർമ്മിത മിസൈലുകൾ റഷ്യക്കെതിരെ ഉപയോഗിച്ചതും നാറ്റോ രാജ്യങ്ങളിലെ യൂറോപ്യൻ രാജ്യങ്ങളെ ആശങ്കയിൽ ആകുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. നിരവധി യൂറോപ്യൻ രാജ്യങ്ങൾ അവരുടെ പൗരന്മാർക്ക് ആണവയുദ്ധത്തെ എങ്ങനെ നേരിടാമെന്ന് സംബന്ധിച്ച ലഘുലേഖകൾ വിതരണം ചെയ്തിട്ടുണ്ട്. ആണവയുദ്ധത്തിന്റെ മുന്നറിയിപ്പ് ലഭിച്ചാൽ ഉടൻ […]
യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിലേക്ക് ഭക്ഷണം കൊണ്ടുപോകുകയായിരുന്ന 109 ട്രക്കുകൾ കൊള്ളയടിച്ചതായി റിപ്പോർട്ട്. UNRWA (UN Relief and Works Agency for Palastine Refugees) ആണ് വാർത്ത പുറത്തുവിടുന്നത്. 109 trucks carrying food to the Gaza Strip were looted യുഎൻആർഡബ്ല്യുഎയും വേൾഡ് ഫുഡ് പ്രോഗ്രാമും നൽകിയ ഭക്ഷണം കൊണ്ടുപോകുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. എന്നാൽ, ആരാണ് കവർച്ച നടത്തിയതെന്ന് വ്യക്തമല്ല. ഗാസയ്ക്കുള്ള സഹായം ൽ കുറയുകയാണെന്നു യുഎൻ പ്രതിനിധി നേരത്തെ […]
യുകെയിൽ യുവതിയെ കൊലപ്പെടുത്തി കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ ഭർത്താവിനായി തിരച്ചിൽ ശക്തമാക്കി പോലീസ്. നോർത്താംപ്ടൺഷെയറിൽ ഹർഷിത ബ്രെല്ല (24) യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. Body of 24-year-old woman found in trunk of car in UK. ഈസ്റ്റ് ലണ്ടനിൽ കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു ഹർഷിതയുടെ മൃതദേഹം കണ്ടെത്തിയത്. ഈ കേസിലാണ് ഭർത്താവ് പങ്കജ് ലാംബയെ പൊലീസ് തേടുന്നത്. ഹർഷിതയെ പങ്കജ് ലാംബ കൊലപ്പെടുത്തിയിട്ടുണ്ടാകും എന്നാണ് […]
ബ്ലാക്‌ബേണിൽ നഴ്‌സിംഗ് ഹോമിലെ ജോലിക്കിടെ ഗുരുതരമായി പരുക്കേറ്റ് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന അബിൻ മത്തായി അന്തരിച്ചു. കടുത്തുരുത്തി സ്വദേശിയായ അബിൻ തലയ്‌ക്കേറ്റ ആന്തരിക പരിക്കുകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. A Malayali youth who was seriously injured after falling while working in the UK has passed away കഴിഞ്ഞ വർഷമാണ് ഇദ്ദേഹം കെയുകെയില്‍ എത്തിയത്. കെയർ വിസയിൽ യു കെയിലെത്തിയ ഭാര്യയ്ക്ക് ഒരു നഴ്സിംഗ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് യുവാവും ഒപ്പം […]
ടെൽ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് നേരെ ബോംബ് ആക്രമണം നടന്നതായി റിപ്പോർട്ട്. വടക്കന്‍ ഇസ്രയേലി നഗരമായ സിസേറിയയിലെ സ്വകാര്യ വസതിക്കുനേരേയാണ് അക്രമണമുണ്ടായത്. രണ്ട് ഫ്ലാഷ് ബോംബുകള്‍ എറിഞ്ഞത്.(Two flash bombs fired into Netanyahu’s home) സംഭവ സമയത്ത് നെതന്യാഹുവും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നില്ല എന്നാണ് വിവരം. അക്രമണത്തെ തുടർന്ന് ജനറല്‍ സെക്യൂരിറ്റി സര്‍വീസും ഇസ്രായേല്‍ പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു, ഇത് ഗുരുതരമായ ആക്രമമാണ്. ഗൗരവപൂര്‍ണമായ അന്വേഷണം നടത്തി ശക്തമായ നടപടി […]
ബീജിംഗ്: ചൈനയിൽ വിദ്യാർത്ഥിയുടെ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ജനങ്ങളെ അകാരണമായി ആക്രമിക്കുകയായിരുന്നു 21കാരൻ. കണ്ണിൽ കണ്ടവരെയെല്ലാം വിദ്യാർത്ഥി കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൈനയിലെ വുഷി സിറ്റിയിലാണ് രാജ്യത്തെ നടുക്കിയ ആക്രമണമുണ്ടായത്. അതേസമയം അടുത്തിടെയാണ് ചൈനയിൽ 62 കാരൻ 35 പേരെ കൊലപ്പെടുത്തിയത്. അതിന്റെ ഞെട്ടൽ മാറും മുൻപാണ് ചൈനയെ നടുക്കി വീണ്ടുമൊരു കൊലപാതകം നടന്നിരിക്കുന്നത്. 62 കാരൻ കാർ ഇടിച്ച് കയറ്റിയാണ് 35 പേർ കൊല്ലപ്പെട്ടത്. തെക്കൻ നഗരമായ സുഹായിൽ ഒരു സ്പോർട്സ് […]
ഒരുകാലത്ത് പശ്ചിമേഷ്യയിലെ അമേരിക്കയുടെ തുറുപ്പുചീട്ടായിരുന്നു ഇറാൻ ഭരണകൂടം . എന്നാൽ ഇസ്ലാമിക വിപ്ലവത്തിനുശേഷം ഇറാനിലെ ഷാ ഭരണത്തിന് അന്ത്യം കുറിച്ചതോടെ ഇറാനും അമേരിക്കയും ബദ്ധവൈരികളായി. ഇടക്കാലത്ത് ആണവ കരാറിൽ ഒപ്പുവെച്ച് താത്കാലിക സമാധാനം കൊണ്ടുവന്നെങ്കിലും ട്രംപ് അമേരിക്കൻ പ്രസിഡന്റായതോടെ ഇറാൻ-യു.എസ്. ബന്ധം ഉലഞ്ഞു. Will Iran and the United States become one in Trump’s second coming? ഇറാന്റെ ശക്തനായ സൈനിക മേധാവി ഖാസിം സുലൈമാനിയെ യു.എ.് ഇസ്രയേലുമായി ചേർന്ന് വധിച്ചു.ആണവ കരാർ റദ്ദാക്കിയ […]
കോപൻഹേഗൻ: യാത്രയ്ക്കിടെ വിമാനം ആകാശചുഴിയിൽപ്പെട്ടു. മിയാമിയിലേയ്ക്കുള്ള സ്‌കാന്‍ഡിനേവിയന്‍ എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കി.(During the journey, the plane went into a spin) വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:55 ഓടെ സ്റ്റോക്ക്‌ഹോമില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. വൈകുന്നേരം 5:45 ന് മിയാമിയില്‍ ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. എന്നാൽ ആകാശചുഴിയിൽപ്പെട്ടതിനെ തുടർന്ന് വിമാനം കോപ്പന്‍ ഹേഗനിലേയ്ക്കാണ് തിരിച്ചുവിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിമാനത്തിനുള്ളിലെ കുലുക്കത്തില്‍ ആളുകള്‍ ഭയപ്പെടുന്നതും നിലവിളിക്കുന്നതും ഭക്ഷണസാധനങ്ങള്‍ ചിതറിത്തെറിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. എന്നാൽ […]
© Copyright News4media 2024. Designed and Developed by Horizon Digital