ബാഗൽക്കോട്ട്: ഉപയോഗിക്കുന്നതിനിടെ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയ്ക്ക് ഗുരുതര പരിക്ക്. കർണാടക ബാഗൽക്കോട്ട് ജില്ലയിലെ ഇൽക്കലിലാണ് സംഭവം. അപകടത്തിൽ യുവതിയുടെ കൈപ്പത്തികൾ അറ്റു. (Woman loses both forearms in hair dryer blast) ബാസമ്മ യറനാൽ എന്ന യുവതിയുടെ കൈപ്പത്തികളാണ് പൊട്ടിത്തെറിയിൽ അറ്റുപോയത്. ഓൺലൈനിലൂടെ വാങ്ങിയ ഹെയർ ഡ്രയറാണ് പൊട്ടിത്തെറിച്ചത് എന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഓർഡർ ചെയ്ത വിവരങ്ങൾ പ്രകാരം വിശാഖപട്ടണത്ത് നിർമ്മിക്കുന്ന ഹെയർ ഡ്രയർ ബാഗൽകോട്ടിൽ നിന്നാണ് കയറ്റി അയച്ചത് എന്ന് […]
വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻറെ തിരുശേഷിപ്പുകളുടെ പ്രദർശനം നാളെ മുതൽ ഗോവയിൽ തുടങ്ങും. 2025 ജനുവരി 5 വരെ തിരുശേഷിപ്പുകൾ വിശ്വാസികൾക്ക് ദർശിക്കാം. ഗോവയിലെ ഏറ്റവും വലിയ ഉത്സവ ആഘോഷത്തിനാണ് നാളെ തുടക്കം കുറിക്കുന്നത്. പ്രാർത്ഥനാ ശുശ്രൂഷകൾ, ഘോഷയാത്രകൾ, കുർബാനകൾ, എന്നിവ ചടങ്ങുകളുടെ ഭാഗമായി ഉണ്ടാകും. സ്പാനിഷ് ജെസ്യൂട്ട് മിഷനറി സെന്റ് ഫ്രാൻസിസ് സേവ്യറിൻറെ തിരുശേഷിപ്പ് 1624 മുതലാണ് പഴയ ഗോവയിലെ ബോം ജീസസിൻറെ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുന്നത്. വെള്ളിപേടകത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പ് ഇവിടെ നിന്ന് ഇറക്കിയ ശേഷം 300 […]
മംഗലൂരു: ക്ഷേത്രദര്‍ശനത്തിന് പോയ മലയാളികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് ഏഴു പേര്‍ക്ക് പരിക്ക്. കണ്ണൂർ പയ്യന്നൂര്‍ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കര്‍ണാടകയിലെ കുന്ദാപുരയില്‍ വെച്ചായിരുന്നു അപകടം.(Malayali pilgrims car accident in Udupi; 7 people were injured) പരിക്കേറ്റവരിൽ മൂന്നു സ്ത്രീകള്‍ മണിപ്പാല്‍ ആശുപത്രിയില്‍ ഐസിയുവിൽ ചികിത്സയിലാണ്. റിട്ട. അധ്യാപകനായ അന്നൂര്‍ സ്വദേശി വണ്ണായില്‍ ഭാര്‍ഗവന്‍ (69), ഭാര്യ ചിത്രലേഖ, ഭാര്‍ഗവന്റെ സഹോദരന്‍ മധു(65), മധുവിന്റെ ഭാര്യ അനിത, മധുവിന്റെ അയല്‍വാസി തായിനേരി കൈലാസില്‍ […]
ബദരീനാഥ്: ഇത്തവണത്തെ തീർത്ഥാടനകാലത്തിന് ശേഷം ബദരീനാഥിൽ നടത്തിയ ക്ലീനപ്പ് ഡ്രൈവിൽ 1.5 ടൺ മാലിന്യം നീക്കം ചെയ്തു. ഇക്കുറി 47 ലക്ഷത്തോളം ഭക്തരാണ് ബദരീനാഥിലെത്തിയത്. ശൈത്യകാലം തുടങ്ങുന്നതിന് മുൻപ് ക്ഷേത്രം അടയ്‌ക്കുന്നതിന് മുന്നോടിയായാണ് മാലിന്യനീക്കം. ബദരീനാഥ് ക്ഷേത്രവും പരിസരപ്രദേശങ്ങളും വൃത്തിയാക്കുന്നതിന് ബദരീനാഥ് നഗർ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ശുചീകരണ യജ്ഞം നടത്തിയത്. പര്യവരൺ മിത്ര എന്ന പേരിൽ 50 അംഗ സംഘമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. തപ്റ്റ് കുണ്ഡ്, മെയിൻ ബസാർ, മന ഗ്രാമം, ബ്രഹ്‌മ കപാൽ, ആസ്ത […]
വാഷിങ്ടൺ: ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരെ ന്യൂയോർക്ക് കോടതി അഴിമതി കുറ്റം ചുമത്തി. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് രൂപ കൈക്കൂലി നൽകിയെന്നാണ് ആരോപണം. അദാനിക്കെതിരെ അമേരിക്കയിലാണ് കേസെടുത്തത്. ഊർജ പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകൾ ലഭിക്കാൻ അദാനി കൈക്കൂലി നൽകിയെന്നാണ് ആക്ഷേപം. ഗൗതം അദാനിക്ക് പുറമേ അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ സാഗർ അദാനിയും വിനീത് ജെയ്‌നുമാണ് കേസിലെ മറ്റു പ്രതികൾ. രണ്ട് ബില്യൺ ഡോളറിലധികം മൂല്യമുള്ള സൗരോർജ വിതരണ കരാറുകൾ നേടുന്നതിന് ഇന്ത്യൻ […]
ചെന്നൈ: തെലുങ്കർക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ അറസ്റ്റിലായ നടി കസ്തൂരിക്ക് ജാമ്യം അനുവദിച്ച് കോടതി. ഭിന്നശേഷിക്കാരിയായ മകളെ നോക്കാൻ മറ്റാരുമില്ലെന്നതു പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെ നടിയ്ക്ക് ജാമ്യം ലഭിച്ചത്. ദിവസവും എഗ്‌മൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞു.(Defamatory remarks against Telugus; Actress Kasthuri granted bail) തെലുങ്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന നടിയെ ഹൈദരാബാദില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കച്ചിബൗളിയിൽ നിർമ്മാതാവിന്റെ വീട്ടിലാണ് ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്. ചെന്നൈയിൽ […]
ചെന്നൈ നഗരത്തിൽ അമിതവേഗത്തിൽ എത്തിയ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. തെലുങ്ക് ടി.വി ചാനലിലെ ക്യാമറാമാനായ പ്രദീപ് (39) ആണ് അമിതവേഗതയിൽ വന്ന ബി.എം.ഡബ്ല്യു കാറിന്റെ ഇടിയേറ്റ് മരിച്ചത്.Journalist dies tragically after being hit by speeding BMW ചെന്നൈ താംബരം ബൈപ്പാസിൽ ആണ് അപകടംസംഭവിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ, പ്രദീപ് സഞ്ചരിച്ച ബൈക്കിനെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ പ്രദീപ് നൂറ് മീറ്റർ ദൂരത്തേക്ക് തെറിച്ചുപോയി. അപകടത്തിന് ശേഷം, കാറിന്റെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് […]
ഉത്തർപ്രദേശിലെ കര്‍ഹാല്‍ നിയോജക മണ്ഡലത്തിൽ 23-കാരിയായ ദളിത് യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. Body of 23-year-old woman found wrapped in sack in UP സംഭവം രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. യുവതിയുടെ കുടുംബം, തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്യുന്നതിനെതിരെ സമജ്‌വാദി പാർട്ടിയുടെ പ്രാദേശിക പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി അറിയിച്ചതോടെ ഈ സംഭവം കൂടുതൽ ശ്രദ്ധേയമായി. യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ, പോലീസ് സമജ്‌വാദി പാർട്ടി പ്രവർത്തകരായ പ്രശാന്ത് […]
ചെന്നൈ: 68 പേർ ദാരുണമായി കൊല്ലപ്പെട്ട കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. വിഷമദ്യദുരന്തം ഉണ്ടായ സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനെയും പോലീസിനെയും കോടതി വിമർശിച്ചു. വ്യാജമദ്യത്തിന്റെ ഒഴുക്ക് പോലീസ് അറിഞ്ഞില്ലെന്ന വാദം ഞെട്ടിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തി. കള്ളക്കുറിച്ചിയിൽ വ്യാജമദ്യത്തിനു നേരെ പോലീസ് കണ്ണടച്ചെന്ന് വിമർശിച്ച കോടതി ദുരന്തം സമൂഹത്തിനുള്ള മുന്നറിയിപ്പ് കൂടിയാണെന്നും ചൂണ്ടിക്കാട്ടി. ആകെ 68 പേരാണ് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചത്. പിഎംകെ, എഐഎഡിഎംകെ, ബിജെപി നേതാക്കൾ നൽകിയ വിവിധ ഹർജികളിലാണ് കോടതി […]
മൂന്നാം ദിവസവും ശ്വാസംമുട്ടുന്ന അന്തരീക്ഷത്തിൽ ഉണർന്ന ഡൽഹി. ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) 488 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. അലിപ്പുർ, ആനന്ദ് വിഹാർ, നരേല, ബവാന, പുസ, സോണിയ വിഹാർ എന്നിവിടങ്ങളിൽ എക്യുഐ 500-നെ കടന്നു. Situation in Delhi ‘more dangerous than smoking 50 cigarettes a day’ ഒരു നിമിഷം ശ്വസിക്കുന്ന വായു 50 സിഗരറ്റ് വലിക്കുന്നതിനെക്കാൾ അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതിനാൽ, ശ്വാസതടസ്സം ഉൾപ്പെടെയുള്ള ലക്ഷണങ്ങളുമായി വരുന്ന രോഗികളുടെ […]
© Copyright News4media 2024. Designed and Developed by Horizon Digital