News4media TOP NEWS
ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന ‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഭരണഘടനാവിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാനു തിരിച്ചടി; പോലീസ്, മജിസ്‌ട്രേറ്റ് റിപ്പോർട്ടുകൾ ഹൈക്കോടതി തള്ളി; പുനരന്വേഷണം നടത്താൻ ഉത്തരവ് ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; യുവതിയുടെ കൈപ്പത്തികൾ അറ്റു

News

News4media

‘കേരളം എന്താ ഇന്ത്യയ്ക്ക് പുറത്താണോ’; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി, ആത്മകഥാ വിവാദത്തിൽ ഇപിയ്ക്ക് പിന്തുണ

ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം വന്നപ്പോള്‍ സഹായിച്ചില്ല. ലഭിക്കേണ്ട സഹായം മുടക്കി. നാട് നശിക്കട്ടെ എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട് എന്ന് അദ്ദേഹം ആഞ്ഞടിച്ചു. ആലപ്പുഴ കഞ്ഞിക്കുഴിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. (Chief minister pinarayi vijayan against central government) വയനാട് ദുരന്തം ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ്. അതില്‍ നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ ചെയ്തു. കേന്ദ്രം മറ്റു സംസ്ഥങ്ങള്‍ക്ക് […]

November 15, 2024
News4media

വയനാടിനോടുള്ള കേന്ദ്ര അവഗണനക്കെതിരെ പ്രതിഷേധം ; 19 നു എല്‍.ഡി.എഫ്- യുഡിഎഫ് ഹർത്താൽ

വയനാട്: വയനാടിനോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ വയനാട്ടിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് എൽഡിഎഫും യുഡിഎഫും. നവംബർ 19 ന് ആണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. (LDF and UDF call for harthal in Wayanad) അതേസമയം അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്. കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. പുനരധിവാസം നീളുന്നത് കൈയും കെട്ടി നോക്കിയിരിക്കാനാവില്ലെന്ന് ടി […]

News4media

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം; മാനദണ്ഡങ്ങൾ അനുവദിക്കുന്നില്ലെന്ന് മറുപടി

ഡൽഹി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ പ്രതികരണം. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഇക്കാര്യം അറിയിച്ചത്. (Central government says that Wayanad landslide cannot be declared as a national disaster) മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസിന് നൽകിയ മറുപടിയിലാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെ […]

November 14, 2024
News4media

മേപ്പാടിയിൽ ഭക്ഷ്യവിഷബാധ; ഒരാൾ കൂടി ചികിത്സയിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ

വയനാട്: വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു കുട്ടിയെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി കുന്നമ്പറ്റയില്‍ താമസിക്കുന്ന സന ഫാത്തിമയാണ് ചികിത്സ തേടിയത്. വൈത്തിരി താലൂക്ക് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്.(Food poisoning in Meppadi; One more person is under treatment) നേരത്തെ വയറുവേദനയും ഛർദിയും അനുഭവപ്പെട്ട മൂന്ന് പേരില്‍ ഒരാളാണ് സന. കഴിഞ്ഞ ദിവസം മേപ്പാടി പഞ്ചായത്തില്‍ നിന്ന് ലഭിച്ച കിറ്റില്‍ അടങ്ങിയ സോയാബീന്‍ ഇവര്‍ കഴിച്ചിരുന്നു. ഇതിൽ നിന്നും […]

November 9, 2024
News4media

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യക്കിറ്റ് നൽകിയ സംഭവം; വിതരണം നിർത്തി വെക്കാൻ നിർദേശം നൽകി ജില്ലാ കലക്ടർ

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് നൽകുന്ന കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്തിന് നിർദേശം നൽകി ജില്ലാ കലക്ടർ. നിലവിൽ സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാനും ഫുഡ് സേഫ്റ്റി വകുപ്പിന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപയോഗശ്യൂന്യമായ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവം വിവാദമായതിനിടെയാണ് കലക്ടറുടെ നിർദേശം. (District Collector ordered to stop distribution of kits to disaster victims in Wayanad) അതേസമയം റവന്യൂ വകുപ്പ് നല്‍കിയതും പഴകിയ വസ്തുക്കളാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ശേഷിക്കുന്ന കിറ്റുകള്‍ […]

News4media

വയനാട് ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. വിതരണം ചെയ്യാനുള്ള സ്റ്റോക്കിൽ കൃത്രിമം കാണിച്ചോ എന്നതടക്കമുളള കാര്യങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി. മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത ഭക്ഷ്യകിറ്റുകൾ പുഴുവരിച്ചതെന്ന മാധ്യമവാർത്തകളുടെ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.(Distribution of food infested with worms to Wayanad disaster victims; Chief Minister orders vigilance investigation) മേപ്പാടി പഞ്ചായത്ത് […]

November 8, 2024
News4media

ചൂരൽമല ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടർ

കൽപറ്റ: ചൂരലമലയിലെ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വയനാട് ജില്ലാ കലക്ടർ. പഴകിയ ഭക്ഷ്യവസ്തുക്കളാണോ വിതരണം ചെയ്തതെന്ന് പരിശോധിക്കാനായി ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകി. അഡ്വ. ടി. സിദ്ദീഖ് എംഎൽഎ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, അംഗങ്ങൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്.(Wayanad District Collector orders inquiry into the distribution of stale food items) കൂടാതെ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളും സമയബന്ധിതമായി […]

November 7, 2024
News4media

ചൂരൽമലയിൽ വിതരണം ചെയ്ത ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ; മേപ്പാടി പഞ്ചായത്തിനെതിരെ പരാതിയുമായി ദുരന്ത ബാധിതർ

വയനാട്: ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്ക്‌ വിതരണ ചെയ്ത ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ പുഴുവരിച്ച് ഉപയോഗ ശൂന്യമായ നിലയിലാണ്. മേപ്പാടി പഞ്ചായത്തിനെതിരെയാണ് പരാതിയുമായി ദുരന്ത ബാധിതർ രംഗത്തെത്തിയത്.(Worm-infested food items in food kits distributed in chooralmala) മനുഷ്യർക്ക് പോയിട്ട് മൃഗങ്ങൾക്ക് പോലും നൽകാൻ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നൽകിയതെന്ന് ദുരന്ത ബാധിതർ ആരോപിച്ചു. വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും അവർ പറയുന്നു. എന്നാൽ സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ […]

News4media

വയനാട് ദുരന്തവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും; ഇത്തവണ ‘കേരളീയം’ ഇല്ലെന്ന് സർക്കാർ

തിരുവനന്തപുരം: വർഷത്തിലൊരിക്കൽ നടത്തിവരുന്ന കേരള സർക്കാരിന്റെ സാംസ്കാരിക പരിപാടിയായ കേരളീയം ഇത്തവണ വേണ്ടെന്ന് തീരുമാനം. മുണ്ടക്കൈ – ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കേരളീയം വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും പരിപാടി വേണ്ടെന്ന് വയ്ക്കാൻ കാരണമായെന്ന് സർക്കാർ അറിയിച്ചു.(Landslides and Financial Woes Force Cancellation of Keraleeyam) കഴിഞ്ഞ തവണ കേരളിയം പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാർ വിമർശനം നേരിട്ടിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് കേരളീയം പരിപാടി സംഘടിപ്പിച്ചത്. ഇത്തവണ പരിപാടി ഡിസംബറിലേക്ക് […]

October 24, 2024
News4media

സമാനതകളില്ലാത്ത മഹാദുരന്തം; വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ

തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ജീവൻ നഷ്ടമായവർക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നിയമസഭ. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടൽ ദുരന്തത്തെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു.(Assembly pays tribute to the wayanad landslide disaster) ഒരു പ്രദേശമാകെ തകര്‍ന്നുപോകുന്ന സാഹചര്യമാണ് വയനാട് ഉണ്ടായത്. രാജ്യത്തിന്നു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തില്‍പ്പെടുന്ന ദുരന്തമാണ് ഉണ്ടായത്. ദുരന്തത്തില്‍ 231 ജീവനുകള്‍ നഷ്ടപ്പെടുകയും 47 […]

October 4, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]