വെള്ളിയാഴ്ച ലോകസഭ മണ്ഡലം തിരഞ്ഞെടുപ്പ് കേരളത്തില്‍ നടക്കുകയാണ്. വോട്ടെടുപ്പിനായി പോളിങ് ബൂത്തിലേക്ക് കയറിചെല്ലുമ്ബോള്‍ ഓരോ വോട്ടർമാരും കയ്യില്‍ നിർബന്ധമായും കരുതേണ്ട ചില കാര്യങ്ങളുണ്ട്. പോളിങ് ബൂത്തിലേക്ക് ഏതെങ്കിലും അംഗീകൃതരേഖ കരുതണം എന്നതാണ് അതിൽ ഒന്നാമത്തേത്. വോട്ടര്‍ ഐ.ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്,പാസ്‌പോര്‍ട്ട്, എന്‍.പി.ആര്‍ സ്‌കീമിന് കീഴില്‍ ആര്‍.ജി.ഐ നല്‍കിയ സ്മാര്‍ട്ട് കാര്‍ഡ്, പെന്‍ഷന്‍ രേഖ,ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, സര്‍വീസ് ഐഡന്റിറ്റി കാര്‍ഡ്, ബാങ്കിന്റെയോ പോസ്റ്റ് ഓഫീസിന്റെയോ ഫോട്ടോ പതിപ്പിച്ച […]
മഷിപുരണ്ട ചൂണ്ടുവിരല്‍ തിരഞ്ഞെടുപ്പിന്റെ മുഖമുദ്രയാണ്. ജനാധിപത്യപ്രക്രിയയില്‍ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം. സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇന്‍ഡെലിബിള്‍ ഇങ്ക്) സംസ്ഥാനത്തെ വിവിധ ബൂത്തുകളിൽ എത്തിത്തുടങ്ങി. ഒരു വോട്ടര്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലില്‍ പുരട്ടുന്നതിന്റെ ഉദ്ദേശ്യം. കള്ളവോട്ടുകള്‍ തടയാന്‍ ഈ സംവിധാനത്തിനാകും. വിരലില്‍ പുരട്ടിയാല്‍ വെറും നാല്‍പതു സെക്കന്റുകൊണ്ട് ഉണങ്ങിത്തീരുന്ന ഈ മഷി മായ്ക്കാനാവില്ല. പോളിംഗ് ദിനം കഴിഞ്ഞും ദിവസങ്ങളെടുക്കും ഇത് താനേ മാഞ്ഞു പോവാന്‍. ജില്ലയിലെ ബൂത്തുകളിലേക്ക് ആവശ്യമുള്ളതിന്റെ […]
തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൈ കൊടുക്കുന്ന വരുണ്ട്, കെട്ടിപ്പിടിക്കുന്നവരുണ്ട്, എന്നാൽ ഇതല്പംകടന്നുപോയി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപി എംപി തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുവതിയെ ചുംബിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പശ്ചിമ ബംഗാളിലെ മാൾഡ ഉത്തർ മണ്ഡലത്തിൽ നിന്ന് രണ്ടാം തവണയും മത്സരിക്കുന്ന ഖഗൻ മുർമുവാണു വിവാദ പുരുഷനായത്. തന്റെ മഡലത്തിലെ ഒരു ഗ്രാമത്തിൽ വോട്ട് ചോദിക്കുന്നതിനിടെയാണ് ഇയാൾ സ്ത്രീയെ ചുബിച്ചത്. ഇതിന്ടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ തൃണമൂൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. തിങ്കളാഴ്ച മുർമു തൻ്റെ പാർലമെൻ്റ് […]
തിരഞ്ഞെടുപ്പില്‍ 85 വയസുപിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും (നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ളവര്‍) വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടികള്‍ അവസാനഘട്ടത്തിലേക്ക്. അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഏപ്രില്‍ രണ്ട്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (ബി.എല്‍.ഒ) മുഖേനെ 12 ഡി . ഫോമില്‍ നിര്‍ദിഷ്ട വിവരങ്ങള്‍ രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസര്‍മാര്‍ക്കു സമര്‍പ്പിക്കണം. ഇവര്‍ക്കു മുന്‍കൂട്ടി അറിയിപ്പ് നല്‍കിയശേഷം താമസസ്ഥലത്തുവച്ചുതന്നെ തപാല്‍ വോട്ടു ചെയ്യുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തും. രണ്ടു പോളിങ് ഉദ്യോഗസ്ഥര്‍, ഒരു മൈക്രോ ഒബ്‌സര്‍വര്‍, വീഡിയോഗ്രാഫര്‍, ഒരു […]
© Copyright News4media 2024. Designed and Developed by Horizon Digital