ഹരിദ്വാർ: ജയിലിൽ അരങ്ങേറിയ നാടകത്തിനിടെ കൊലക്കേസ് പ്രതി ഉൾപ്പെടെ രണ്ട് തടവുകാർ രക്ഷപ്പെട്ടതായി അധികൃതർ. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലാ ജയിലിലാണ് സംഭവം. രാംലീല എന്ന നാടകത്തിലെ സീതാദേവിയെ തേടിപ്പോകുന്ന വാനരസംഘത്തിലെ അംഗങ്ങളാണ് മുങ്ങിയത്. ഇരുവർക്കുമായുള്ള തിരച്ചിൽ തുടരുകയാണ്.(Prisoners Escape Haridwar Jail Ramleela Dressed as Monkeys Searching for Sita) കൊലപാതകത്തിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ഉത്തരാഖണ്ഡ് റൂർക്കെ സ്വദേശിയായ പങ്കജ്, തട്ടിക്കൊണ്ടുപോകൽ കേസിലെ വിചാരണ തടവുകാരൻ യുപി ഗോണ്ട സ്വദേശി രാജ്കുമാർ എന്നിവരാണ് ജയിൽ […]
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളികളെ തിരിച്ചറിഞ്ഞു. ബെംഗളൂരു ജക്കുരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശ സുധാകരന്‍ (71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി സിന്ധു (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവരടക്കം അഞ്ച് പേരാണ് മരിച്ചത്( Uttarakhand trekking accident Five death) എന്നാൽ ട്രക്കിങ്ങിനിടെ അപകടത്തില്‍പ്പെട്ട ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലുപേരെ കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡിലെ സഹസ്ത്ര തടാക മേഖലയിലാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയായിരുന്നു അപകട കാരണം. ആകെ 22 പേരാണ് ട്രക്കിങ് സംഘത്തിലുണ്ടായിരുന്നത്. കര്‍ണാടകയില്‍ […]
ഉത്തരാഖണ്ഡ്: നിർമാണത്തിനിടെ തുരങ്കം തകർന്നു വീണിട്ട് 24 മണിക്കൂർ പിന്നിടുമ്പോഴും കുടുങ്ങി കിടക്കുന്ന 40 തൊഴിലാളികളെ ഇതുവരെ പുറത്ത് എത്തിക്കാനായിട്ടില്ല. നിലവിൽ തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്നാണ് അധികൃതർ നൽകുന്ന വിവരം. തുരങ്കത്തിൽ ജലവിതരണത്തിനായി സ്ഥാപിച്ച പൈപ്പ് ലൈനിലൂടെയാണ് ഓക്സിജൻ വിതരണം ചെയ്യുന്നത്. ഈ പൈപ്പ് ലൈൻ വഴി തൊഴിലാളികൾക്ക് ഭക്ഷണ പൊതികളും നൽകുന്നുവെന്ന് അധികൃതർ അറിയിച്ചു. കുടുങ്ങി കിടക്കുന്ന തൊഴിലാളികൾ എല്ലാവരും സുരക്ഷിതരാണെന്നും അവരുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്നും ഉത്തരകാശിയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രശാന്ത് കുമാർ വ്യക്തമാക്കി. […]
ഉത്തരാഖണ്ഡ്: ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്ക അപകടം നടന്നിട്ട് പന്ത്രണ്ടു മണിക്കൂർ പിന്നിടുന്നു. ആദ്യം പുറത്തു വന്ന റിപ്പോർട്ടുകൾ പ്രകാരം കുടുങ്ങി കിടന്നവരുടെ എണ്ണം 36 ആയിരുന്നു. എന്നാൽ പുതിയ കണക്കുകൾ പ്രകാരം 40 പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. ദുരന്ത നിവാരണ സേനയുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വെർട്ടിക്കൽ ഡ്രില്ലിംഗ് മെഷീനുകൾ ഉപയോഗിച്ച് തുരങ്കത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണ്. ഓക്സിജൻ പൈപ്പുകൾ ഉള്ളിലേക്ക് കടത്തിയാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയവരുടെ ജീവൻ നിലനിർത്തുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അവശിഷ്ടങ്ങൾ […]
© Copyright News4media 2024. Designed and Developed by Horizon Digital