സ്വകാര്യ ക്ലിനിക്കിൽ ഡ്യൂട്ടി സമയത്ത് ജോലി ചെയ്ത സർക്കാർ ഡോക്ടർക്ക് സസ്പെൻഷൻ. ഡോ.അബ്ദുൽ ജലീലിനെയാണ് സസ്പെൻഡ് ചെയ്തത്. ഇദ്ദേഹം മലപ്പുറം കുഴിമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനായി ജോലി ചെയുകയാണ്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി സമയം പൂർത്തിയാക്കാതെയാണ് അബ്ദുൽ ജലീൽ സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തിരുന്നത്.അബ്ദുൽ ജലീൽ ഡ്യൂട്ടി സമയത്ത് മറ്റ് സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്യുന്നതായി വ്യാപകമായി പരാതിയുയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് വിജിലൻസ് ഇയാളെ പിടികൂടിയത്. Read Also : […]
വയനാട്ടിലെ വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് രാവിലെ പത്തുമണിക്ക് കൽപ്പറ്റ കളക്ട്രേറ്റിൽ നടക്കും. കേരള വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമെ കർണാടകത്തിലെ വനം ഉദ്യോഗസ്ഥരോടും പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. കർണാടകം റേഡിയോ കോളർ ഘടിപ്പിച്ച ആനകളെ കേരളാ വനാതിർത്തിയിൽ തുറന്നു വിട്ടത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂപേന്ദർ യാദവ് യോഗം വിളിച്ചത്. ഇന്നലെ വൈകിട്ട് ജില്ലയിലെത്തിയ മന്ത്രി, വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ […]
സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’. ചിത്രത്തിലെ പുതിയ ഗാനം റിലീസ്സായി. മൂത്തുമ്മാൻ്റെ കോഴി എന്ന് തുടങ്ങുന്ന ഗാനത്തിന് പ്രദീപ് ടോം സംഗീതം നൽകിയിരിക്കുന്നു. അബ്ദുൾ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പുർ ജാസ്മിൻ ജാസ് എന്നിവരാണ് […]
എക്സാലോജിക്കിനെതിരായ എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ വീണാ വിജയന് താത്ക്കാലിക ആശ്വാസം. എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ എക്സാലോജിക് നൽകിയ ഹരജിയിൽ കർണാടക ഹൈക്കോടതി പിന്നീട് വിധി പറയും. ഹരജിയിൽ വിധി പറയുംവരെ കടുത്ത നടപടി പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു. എസ്.എഫ്.ഐ.ഒ ആവശ്യപ്പെട്ട രേഖകൾ എക്‌സാലോജിക്ക് ലഭ്യമാക്കണമെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ കരിമണൽ കമ്പനിയുമായുള്ള ഇടപാടുകളിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്.എഫ്.ഐ.ഒ.) അന്വേഷണം തടയണമെന്നാവശ്യപ്പെട്ടായിരുന്നു കർണാടക ഹൈക്കോടതിയിൽ വീണാ വിജയൻ ഹർജി നൽകിയത്. വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിന്റെ പേരിൽ നൽകിയ […]
1. പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും : കൊച്ചിയിൽ ഗതാഗത നിയന്ത്രണം 2. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ കേസുകൾ; പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ് 3. തൃശ്ശൂരിൽ കാർ പാറമടയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് മരണം 4. ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റിൽ പര്യടനം 5. നിർദേശങ്ങൾ പാലിക്കാത്ത മെഡിക്കൽ സ്റ്റോറുകളുടെ ലൈസൻസ് റദ്ദാക്കും : ആരോഗ്യമന്ത്രി 6. പൂജപ്പുര ജയിലിലെത്തി വീണ്ടും അറസ്റ്റ്; രാഹുൽ മാങ്കൂട്ടത്തിലിൻറെ ജയിൽവാസം നീളം 7. കുസാറ്റ് ദുരന്തത്തിൽ സർവകലാശാലയുടെ […]
ന്യൂഡൽഹി: ചോദ്യത്തിന് കോഴ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. മഹുവയ്ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്കു വച്ച ശേഷമായിരുന്നു പുറത്താക്കൽ. റിപ്പോർട്ട് പരിഗണിക്കാനുള്ള പ്രമേയം പാർലമെന്ററികാര്യ മന്ത്രിയാണ് അവതരിപ്പിച്ചു. റിപ്പോർട്ടിനെ എതിർത്ത് കോൺഗ്രസ് എംപിമാർ രംഗത്തുവന്നു. ശിക്ഷ നിർദേശിക്കാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് മനീഷ് തിവാരി പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ എത്തിക്സ് കമ്മിറ്റി അധ്യക്ഷൻ വിനോദ് സോൺകറാണ് റിപ്പോർട്ട് സഭയിൽവച്ചത്. എത്തിക്സ് കമ്മറ്റി റിപ്പോർട്ടിന്മേൽ സംസാരിക്കാൻ മഹുവയെ സ്പീക്കർ […]
മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് മല്ലിക സുകുമാരൻ. മലയാളത്തിലെ രണ്ടു സൂപ്പർതാരങ്ങളുടെ അമ്മ കൂടിയായ മല്ലികയോട് പ്രേക്ഷകർക്ക് പ്രത്യേക ഇഷ്ടമുണ്ട്. ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേയും വളർച്ചയ്ക്ക് പിന്നിൽ മല്ലിക സുകുമാരൻ എന്ന അമ്മയുടെ പിന്തുണ എത്രമാത്രമാണെന്ന് മലയാളികൾക്ക് എല്ലാം അറിയാവുന്നതാണ്. മാത്രമല്ല മരുമക്കളായ പൂർണിമയും സുപ്രിയയുമെല്ലാം മലയാള സിനിമ മേഖലയിൽ സുപരിചിതമാണ് . ഇവരുടെയൊക്കെ വിശേഷങ്ങൾ കുടുതലും പുറത്തറിയുന്നത് മല്ലിക സുകുമാരൻ വഴിയാണ് . മക്കൾ വലിയ താരങ്ങളണെങ്കിലും മല്ലിക സുകുമാരൻ ഇപ്പോഴും അഭിനയത്തിൽ സജീവമാണ്. സിനിമയിലും സീരിയലുകളിലുമെല്ലാം ഒരുപോലെ […]
സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കൊരു പൊളിച്ചു പണി നടക്കുന്നത് നാം കാണാറുണ്ട് . ഇപ്പോഴിതാ ഗൂഗിളും അത്തരമൊരു കാര്യം ചെയ്യാനൊരുങ്ങുകയാണ്. നിങ്ങൾക്ക് ഒരു പഴയ ഗൂഗിൾ അക്കൗണ്ട് ഉണ്ടെങ്കിൽ അത് ഉപയോഗിക്കുന്നില്ലെങ്കിൽ നഷ്‌ടപ്പെടാനായി ദിവസങ്ങളേ ഉള്ളൂ എന്നാണ് പറഞ്ഞു വരുന്നത് . ഗൂഗിൾ കമ്പനിയുടെ അപ്‌ഡേറ്റ് ചെയ്‌ത അക്കൗണ്ട് നയം അനുസരിച്ച്, ഡിസംബർ 1 മുതൽ നിഷ്‌ക്രിയ അക്കൗണ്ടുകളും ഫോട്ടോകൾ, കലണ്ടർ എൻട്രികൾ, ഇ-മെയിലുകൾ, കോൺടാക്‌റ്റുകൾ, ഡ്രൈവ് ഡോക്യുമെന്റുകൾ എന്നിങ്ങനെയുള്ള എല്ലാ ഉള്ളടക്കങ്ങളും ഡിലീറ്റ് ചെയ്യും. രണ്ട് വർഷമായി സൈൻ […]
ഹിജാബ് നിരോധനം എടുത്തുകളയുമെന്ന നിയമസഭാ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ നിലപാട് മാറ്റി കർണാടകയിലെ കോൺഗ്രസ് സർക്കാർ. സംസ്ഥാനത്ത് സർക്കാർ ഒഴിവുകളിലേക്ക് നടക്കുന്ന മത്സര പരീക്ഷകളിൽ തല മറക്കുന്ന എല്ലാ വസ്ത്രങ്ങളും നിരോധിച്ച് ഉത്തരവിറക്കി. നേരത്തെ ഹിജാബ് അടക്കമുള്ള വസ്ത്രങ്ങൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കർണാടക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കർണാടക എക്സാമിനേഷൻ കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം. സംസ്ഥാനത്തിലെ സർക്കാർ സ്ഥാപനങ്ങളിലേക്കും ബോർഡുകളിലേക്കുമുള്ള നിയമനങ്ങളിൽ ഈ കമ്മിറ്റിയാണ് പരീക്ഷ നടത്തുന്നത്.നിലവിലെ തീരുമാനം താത്കാലികമായിരിക്കും എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്. കോൺഗ്രസിന്റെ […]
ഏറെ ആരാധകർ ഉള്ള ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ജനപ്രിയ എസ്‌യുവികളുടെ ഫേസ്ലിഫ്റ്റ് പതിപ്പുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. വളരെ പ്രതീക്ഷയോടെ ആയിരുന്നു ഇതിനായുള്ള കാത്തിരിപ്പ് . സേഫ്റ്റിയിലൂടെ ആളുകളെ കൈയിലെടുത്തവരാണ് നമ്മുടെ ടാറ്റ മോട്ടോർസ്. എൻട്രി ലെവൽ കാറായ ടിയാഗോ മുതൽ പ്രീമിയം സെഗ്മെന്റിലെ എസ്‌യുവിയായ സഫാരിയിൽ വരെ അത്യുഗ്രൻ സുരക്ഷയാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം ഫീച്ചറുകളുടെ വലിയ അകമ്പടിയും ഡിസൈനിലെ ബ്രിട്ടീഷ് ടച്ചും ടാറ്റ മോഡലുകളെ അതിവേഗം ജനപ്രിയരാക്കി മാറ്റുകയുണ്ടായി. ടാറ്റ ഹാരിയർ , ടാറ്റ […]
© Copyright News4media 2024. Designed and Developed by Horizon Digital