കംബോഡിയയിൽ കുടുങ്ങിയ മലയാളികൾ ഇന്ത്യൻ എംബസിയിൽ എത്തി. ഇവരെ നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. മനുഷ്യക്കടത്തിനിരയായ ഇവരെ കൊണ്ട് ഓൺലൈൻ തട്ടിപ്പ് നടത്താൻ ശ്രമിച്ചുവെന്നും പറയുന്നു. കഴിഞ്ഞ നാലിന് കോഴിക്കോട്, എറണാകുളം എന്നീ ജില്ലകളിൽ നിന്നും പോയ മലയാളികളാണ് കംബോഡിയയിൽ കുടുങ്ങിയത്. ബന്ധുക്കൾ വടകര പൊലീസിൽ പരാതി നൽകി. കോഴിക്കോട് ചെറുവത്തൂർ സ്വദേശി ഇവരെ തൊഴിലുടമയിൽ നിന്നും പണം വാങ്ങി കൈമാറിയെന്നാണ് പരാതി. രണ്ടുലക്ഷം രൂപ വാങ്ങി തങ്ങളെ വിറ്റുവെന്ന് രക്ഷപ്പെട്ടവർ പറയുന്നു. ഭക്ഷണവും വെള്ളവും ലഭിച്ചില്ല. […]
© Copyright News4media 2024. Designed and Developed by Horizon Digital