പനാജി: ഗോവയില്‍ നീന്തലിന് വിലക്ക് ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. മഴക്കാലത്തെ അപകടങ്ങള്‍ ഒഴിവാക്കാനാണ് നടപടി. വെള്ളച്ചാട്ടം, പ്രവർത്തനം അവസാനിപ്പിച്ച ക്വാറി, പുഴ, മറ്റു ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ നീന്തുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ഇതുസംബന്ധിച്ച സർക്കുലർ പുറത്തിറക്കി. സർക്കുലർ പാലിച്ചില്ലെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 188-ാം വകുപ്പിന്‍റെ ലംഘനമാകുമെന്ന് കലക്ടർമാർ പുറത്തിറക്കിയ സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു. മനുഷ്യ ജീവനും ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നതിന് എതിരെയുള്ളതാണ് 188-ാം വകുപ്പ്. മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിലും ക്വാറികളിലും നദികളിലും മറ്റ് ജലസ്രോതസ്സുകളിലും നീന്താനിറങ്ങി മുങ്ങിമരണങ്ങള്‍ റിപ്പോർട്ട് […]
ആലുവ: എൽകെജി വിദ്യാർത്ഥി പെരിയാർ നീന്തിക്കടന്നു. ആലുവ കീഴ്മാട് സ്വദേശി നിയാസ് നാസറിന്റെയും ജുനിതയുടേയും മകൻ അയാൻ അഹമ്മദ്(5) ആണ് പെരിയാർ നീന്തിക്കടന്നത്. 50 മിനിറ്റുകൊണ്ട് 780 മീറ്റർ ദൂരമാണ് അയാൻ നീന്തിയത്. പെരിയാറിൽ ആഴം ഏറെയുള്ള ആലുവ മണ്ഡപം കടവിൽ നിന്ന് ദേശംകടവിലേക്കായിരുന്നു നീന്തൽ.മൂന്ന് മാസം കൊണ്ടാണ് അയാൻ നീന്തൽ പഠിച്ചത്. അത് തന്നെയാണ് പരിശീലകൻ സജി വളാശ്ശേരി എല്ലാവരോടും പറയാൻ ശ്രമിക്കുന്നതും. 5 വയസ്സുകാരന് മൂന്ന് മാസത്തിൽ നീന്തൽ പഠിക്കാമെങ്കിൽ ആർക്കും കഴിയും ഒന്ന് […]
© Copyright News4media 2024. Designed and Developed by Horizon Digital