News4media TOP NEWS
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം

News

News4media

നീറ്റ് ചോദ്യക്കടലാസ് ചോര്‍ന്നു, പരീക്ഷ വീണ്ടും നടത്തണം; സുപ്രീം കോടതിയില്‍ ഹര്‍ജി നൽകി വിദ്യാർഥികൾ

ന്യൂഡല്‍ഹി: നീറ്റ് ചോദ്യക്കടലാസ് ചോർന്നെന്ന് ചൂണ്ടിക്കാട്ടി പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജിയുമായി വിദ്യാർഥികൾ. നീറ്റ് യുജി ചോദ്യപേപ്പർ ചോര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. ജൂണ്‍ നാലിന് ആണ് നീറ്റ് ഫലം പുറത്തുവരുന്നത്. രാജ്യത്തെ എംബിബിഎസ്, ബിഡിഎസ്, ആയുഷ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പഠിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞ മാസം അഞ്ചിനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പരീക്ഷ നടത്തിയത്. എന്നാൽ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നീറ്റ് പരീക്ഷയില്‍ കൃത്രിമത്വം നടന്നതായും പലയിടത്തും […]

June 3, 2024
News4media

സർക്കാർ ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റം അവകാശമായി കാണരുത്; സുപ്രീം കോടതി

ന്യൂഡൽഹി: സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം തങ്ങളുടെ അവകാശമായി പറയാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 16 പ്രകാരം തുല്യതാ തത്വം ലംഘിക്കപ്പെടുമ്പോൾ മാത്രമേ പ്രമോഷൻ നയങ്ങളിൽ കോടതിയുടെ ഇടപെടൽ ഉണ്ടാവുകയുള്ളുവെന്നും സുപ്രീംകോടതി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള മാനദണ്ഡങ്ങളെക്കുറിച്ച് ഭരണഘടനയിൽ കൃത്യമായി പറയുന്നില്ലെന്നും കോടതി വ്യക്തമാക്കി. സ്ഥാനക്കയറ്റം നൽകുന്ന തസ്തികയുടെ സ്വഭാവവും പ്രവർത്തനവും ആവശ്യകതകളും കണക്കിലെടുത്ത് നിയമനിർമ്മാണ സഭയ്ക്കും എക്‌സിക്യൂട്ടീവിനും സ്ഥാനക്കയറ്റത്തിന്റെ മാനദണ്ഡങ്ങൾ തീരുമാനിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ […]

June 1, 2024
News4media

കേസ് തോറ്റാൽ അഭിഭാഷകൻ ഉത്തരവാദിയല്ല; അഭിഭാഷക സേവനങ്ങൾ കൺസ്യൂമർ കോടതിയുടെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: അഭിഭാഷകരുടെ സേവനത്തിലെ പോരായ്മകളെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി. അഭിഭാഷകൻ വാദിച്ച കേസ് തോറ്റുപോയാൽ അതിന്റെ ഉത്തരവാദിയായി അഭിഭാഷകനെ കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പ്രൊഫഷണൽ ജോലികൾ ചെയ്യുന്നവരെ വ്യവസായികളെ പോലെ പരി​ഗണിക്കുന്നത് പ്രായോ​ഗികമല്ലെന്നും കോടതി പറഞ്ഞു. ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിൽ അഭിഭാഷകരുടെ സേവനത്തെ ഉൾപ്പെടുത്താനാകുമോയെന്ന വിഷയം പരിഗണിച്ചുകൊണ്ടാണ്​ സുപ്രീംകോടതിയുടെ നിരീക്ഷണം. അഭിഭാഷകരുടെ സേവനങ്ങളിലെ അപാകതയെക്കുറിച്ചുള്ള പരാതികൾ ഉപഭോക്തൃ ഫോറത്തിൽ നൽകാനാവില്ലെന്ന് കോടതി പറഞ്ഞു. പ്രൊഫഷണലുകൾക്ക് ഉയർന്ന വിദ്യാഭ്യാസവും വൈദഗ്ധ്യവും മാനസിക […]

May 14, 2024
News4media

സാനിറ്ററി മാലിന്യം ഖര മാലിന്യമല്ലേ, എന്തിനാണ് പ്രത്യേകം ഫീസ്; കൊച്ചി കോർപ്പറേഷനെതിരേ സുപ്രീംകോടതി

ന്യൂഡൽഹി: സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിന് കൊച്ചി കോർപ്പറേഷൻ അധിക ഫീസ് ഈടാക്കുന്നതിനെതിരെ വിമർശനവുമായി സുപ്രീം കോടതി. ഖരമാലിന്യത്തിനൊപ്പം നൽകുന്ന സാനിറ്ററി മാലിന്യത്തിന് എന്തിനാണ് പ്രത്യേകം ഫീസ് ഈടാക്കുന്നതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ. വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. സ്കൂളുകളിൽ സാനിറ്ററി ഉത്‌പന്നങ്ങൾ സൗജന്യമായി നൽകുന്നത് പ്രോത്സാഹിപ്പിക്കുമ്പോൾ അവ ഉപയോഗശേഷം സംസ്കരിക്കുന്നതിന് അധികതുക നൽകണമെന്നത് പരസ്പര വിരുദ്ധമാണെന്നും ബെഞ്ച് നിരീക്ഷിച്ചു. വിഷയത്തിൽ വിശദീകരണം തേടിയ കോടതി സത്യവാങ്മൂലം സമർപ്പിക്കാൻ ആറാഴ്ചത്തെ സമയം സംസ്ഥാനസർക്കാരിനും കോർപ്പറേഷനും അനുവദിച്ചിട്ടുണ്ട്. സാനിറ്ററി […]

May 8, 2024
News4media

എട്ട് വര്‍ഷം, കേസ് മാറ്റിവച്ചത് 40 തവണ; ലാവ്ലിന്‍ കേസ് അന്തിമവാദത്തിനായി ലിസ്റ്റ് ചെയ്ത് സുപ്രീം കോടതി

എന്‍ എന്‍ സി ലാവ്ലിന്‍ കേസ് അന്തിമവാദത്തിനായി സുപ്രീം കോടതി ബുധനാഴ്ചത്തേക്ക് വീണ്ടും ലിസ്റ്റ് ചെയ്തു. ജസ്റ്റീസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥ് എന്നിവരുടെ ബെഞ്ചില്‍ 112 ആം കേസായിട്ടാണ് ലാവ്ലിന് വീണ്ടും ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം കഴിഞ്ഞാഴ്ച സമാനമായി രണ്ടു ദിവസം ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റു കേസുകളുടെ വാദം നീണ്ടു പോയതിനാല്‍ പരിഗണിച്ചിരുന്നില്ല. കേസുകള്‍ മാറ്റിവെച്ചതും കോടതിക്ക് മുന്‍പില്‍ വന്നതും ഉള്‍പ്പടെ 40 തവണയാണ് കേസ് ഇതുവരെ ലിസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ, […]

May 5, 2024
News4media

ഒരേ പേരുള്ളവര്‍ക്ക് മത്സരിക്കേണ്ടേ?, രാഹുൽഗാന്ധിയെന്നും ലാലുപ്രസാദ് യാദവെന്നും പേരുള്ളവരെ വിലക്കാൻ പറ്റുമോ; അപരന്മാരെ വിലക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഒരേ പേരുള്ള ആളുകളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഏതെങ്കിലും രക്ഷിതാക്കള്‍ രാഹുല്‍ഗാന്ധിയെന്നും ലാലുപ്രസാദ് യാദവെന്നും തങ്ങളുടെ കുട്ടികള്‍ക്ക് പേരിട്ടുവെന്ന് വെച്ച് അവര്‍ മത്സരിക്കുന്നത് എങ്ങനെ വിലക്കുമെന്ന് സുപ്രീംകോടതി ചോദിച്ചു. സാബു സ്റ്റീഫനെന്ന ആളാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഒരേ പേരുള്ളവര്‍ മത്സരിക്കുന്നത് വോട്ടര്‍മാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും ചെറിയ മാര്‍ജിനില്‍ തോല്‍ക്കാന്‍ വരെ സാധ്യതയുണ്ടെന്നും ഹര്‍ജിക്കാരൻ കോടതിയില്‍ പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ താത്പര്യം കണക്കിലെടുത്ത് ഈ പ്രവണത […]

May 3, 2024
News4media

മുഖ്യമന്ത്രിയ്ക്ക് ആശ്വാസം; ലാവ്‌ലിന്‍ കേസ് ഇന്നും പരിഗണിച്ചില്ല

എസ്എന്‍സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ അന്തിമവാദം ഇന്നും തുടങ്ങിയില്ല. ജഡ്ജിമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചില്‍ 110ാം നമ്പര്‍ കേസായിട്ടായിരുന്നു ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ മറ്റൊരു കേസിന്റെ വാദം തുടരുന്നതിനാല്‍ ലാവ്‌ലിന്‍ അടക്കമുള്ള കേസുകള്‍ പരിഗണിക്കുന്നത് മാറ്റുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സി.ബി.ഐ അപ്പീലും വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹർജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലേക്ക് എത്തുന്നത്. പിണറായി വിജയൻ ഉൾപ്പെടെ മൂന്നു പേരെ വീണ്ടും പ്രതികളാക്കണമെന്ന് […]

May 2, 2024
News4media

മറ്റു കേസുകൾ നീണ്ടുപോയി; ലാവ്‍ലിൻ കേസ് സുപ്രീംകോടതി ഇന്നും പരിഗണിച്ചില്ല, മാറ്റിവെക്കുന്നത് 39ാം തവണ

ഡൽഹി: എസ്എന്‍സി ലാവ്‍ലിൻ കേസ് ഇന്നും സുപ്രീം കോടതി പരിഗണിച്ചില്ല. അന്തിമ വാദത്തിനായി കേസ് പട്ടികയിലുണ്ടായിരുന്നെങ്കിലും മാറ്റിവെച്ചു. സുപ്രീം കോടതിയുടെ മുമ്പാകെ വന്ന മറ്റു കേസുകള്‍ നീണ്ടുപോയതിനാലാണ് ലാവ്‍ലിൻ കേസ് പരിഗണിക്കാതെയിരുന്നത്. അന്തിമ വാദത്തിന്‍റെ പട്ടികയിലുണ്ടായിട്ടും അഭിഭാഷകര്‍ ആരും തന്നെ കേസ് ഉന്നയിച്ചില്ല. ഇത് 39ാം തവണയാണ് ലാവ്‍ലിൻ കേസിലെ വാദം പരിഗണിക്കാതെ മാറ്റിവെക്കുന്നത്. എസ്എൻസി ലാവ്‍ലിൻ കേസില്‍ സുപ്രീംകോടതിയിൽ അന്തിമവാദം ഇന്ന് തുടങ്ങാനിരിക്കെയാണ് കേസ് വീണ്ടും മാറ്റിവെച്ചത്. ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസ് കെ.വി.വിശ്വനാഥൻ എന്നിവരങ്ങിയ ബെഞ്ചാണ് ഹര്‍ജി […]

May 1, 2024
News4media

മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണായകം,30 തവണ മാറ്റി വെച്ച ലാവ്‌ലിന്‍ കേസില്‍ അന്തിമവാദം ഇന്ന് ആരംഭിക്കും

സുപ്രീം കോടതിയിൽ എട്ടാം വർഷത്തിലേക്ക് കടന്ന എസ്.എൻ.സി. ലാവലിൻ കേസിൽ ബുധനാഴ്ച അന്തിമവാദം ആരംഭിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇതുവരെ ലാവലിൻ കേസ് 30 തവണ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഓരോ തവണയും കേസ് മാറ്റിവയ്ക്കുകയായിരുന്നു. വിവിധ ഘട്ടങ്ങളില്‍ സിബിഐ തന്നെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും കേസ് മാറ്റിവയ്ച്ചിട്ടുണ്ട്. നിരന്തരം മാറ്റിവയ്ക്കുന്ന കേസ് എന്ന നിലയിലാണ് ലാവ്‌ലിൻ ഹരജികൾ ചർച്ച ചെയ്യുന്നത് . മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സി.ബി.ഐ അപ്പീലും വിചാരണ […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]