തിരുവനന്തപുരം: 200ൽപരം മോഷണ കേസുകളിൽ പ്രതിയായ സ്‌പൈഡർ മാൻ ബാഹുലേയൻ പൊലീസ് പിടിയിൽ. നഗരത്തിൽ മെഡിക്കൽ കോളജ്, കരമന വഞ്ചിയൂർ എന്നീ പ്രദേശങ്ങളിൽ അടുത്ത കാലത്ത് 20 ഓളം മോഷണങ്ങളായിരുന്നു ഇയാൾ നടത്തിയത്. സംസ്ഥാനത്താകമാനം 200 ഓളം മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്. കേരളത്തിനകത്തും പുറത്തുമായി ഇരുന്നൂറിലേറെ മോഷണക്കേസുകളിൽ പ്രതിയായ മുറിഞ്ഞപാലം സ്വദേശി ബാഹുലേയനെ(56) തമിഴ്‌നാട്ടിൽനിന്നാണ് വഞ്ചിയൂർ പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. തമിഴ്‌നാട് പോലീസ് പിടികൂടിയ ഇയാളെ വഞ്ചിയൂർ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കൃത്യം ഒരുവർഷം […]
© Copyright News4media 2024. Designed and Developed by Horizon Digital