തൃപ്രയാർ: ദേശീയപാത 66ന്റെ നിർമാണത്തിനായി സ്കൂൾ കെട്ടിടം പൊളിക്കുന്നതിനെതിരെ മാനേജർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. 24 മണിക്കൂറിനുള്ളിൽ സ്കൂളിലെ സാധന സാമഗ്രികൾ മാറ്റി കെട്ടിടം പൊളിക്കാൻ സാഹചര്യമൊരുക്കണമെന്ന് കോടതി ഉത്തരവിട്ടു. എടമുട്ടം യു.പി സ്കൂൾ കെട്ടിടമാണ് പൊളിക്കാൻ കോടതി ഉത്തരവിട്ടത്. എൻ.എച്ച് 66 സ്പെഷൽ ഡെപ്യൂട്ടി കലക്ടർ ഇതു സംബന്ധിച്ച ഉത്തരവ് വലപ്പാട് എ.ഇ.ഒ, സ്കൂൾ മാനേജർ എന്നിവർക്ക് കൈമാറിയിട്ടുണ്ട്. ദേശീയപാതക്കായി സ്ഥലം ഏറ്റെടുത്തപ്പോൾ സ്കൂൾ കെട്ടിടത്തിനും സ്ഥലത്തിനുമായി 10 കോടിയിലധികം രൂപ നൽകിയിരുന്നു. […]
തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് സ്കൂൾ കെട്ടിടം തകർന്നു വീണു. തിരുവനന്തപുരം കാട്ടാക്കട പൂഴനാട് യുപി സ്കൂൾ കെട്ടിടമാണ് തകർന്നത്. കാലപ്പഴക്കം ചെന്ന് ജീർണാവസ്ഥയിൽ ആയിരുന്നു കെട്ടിടം. (Heavy rain; school building collapsed in Thiruvananthapuram) ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം. സ്കൂൾ സമയമല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പ്രദേശത്ത്ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ് പെയ്തത്. ഇതോടെ ജീർണാവസ്ഥയിലായിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. സമീപത്തുള്ള വീടിന്റെ ഒരു ഭാഗത്തേക്കാണ് കെട്ടിടം തകർന്നുവീണത്. […]
© Copyright News4media 2024. Designed and Developed by Horizon Digital