കോയമ്പത്തൂർ : ശ്രീലങ്കയിലെ മുൻ ദേശീയ റേഡിയോ ചാനൽ ആയിരുന്ന റേഡിയോ സിലോണിലെ മലയാള പരിപാടികളുടെ അവതാരക സരോജിനി ശിവലിംഗം (89) അന്തരിച്ചു. മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ പാലക്കാട് കൊടുവായൂർ എത്തന്നൂർ സ്വദേശിനിയാണ്. സരോജിനി പൂനാത്ത് ദാമോദരൻ നായർ- കൂട്ടാലവീട്ടിൽ വിശാലാക്ഷിയമ്മ ദമ്പതികളുടെ മകളാണ്. പിതാവ് ദാമോദരൻ നായർ പ്രതിരോധ വകുപ്പിൽ ഡെപ്യൂട്ടി കൺട്രോളറായിരുന്നു. കോയമ്പത്തൂർ വടവള്ളി മരുതം നഗറിൽ മകൾ രോഹിണിയുടെ വീട്ടിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.സരോജിനി വാർധക്യസഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. മീററ്റിൽ ജനിച്ച […]
© Copyright News4media 2024. Designed and Developed by Horizon Digital