ശില്പ കൃഷ്ണ സ്വർണവള ഊരിയെടുക്കാൻ പ്രയാസമായതിനാൽ കൈ വെട്ടിമാറ്റി വളയെടുത്തു. ഏഴുപേരെ നിഷ്‌കരണം കൊന്നുതള്ളി . മരണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടവർ നിരവധി. സ്വർണത്തിനും പണത്തിനും വേണ്ടി എന്തും ചെയ്യും.. അയാൾക്ക് കൊലപാതകങ്ങൾ ഒരു വിനോദമായിരുന്നു .റിപ്പർ ജയാനന്ദൻ എന്ന ക്രൂരനായ കൊലപാതകി .എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള ജയാനന്ദൻ സിനിമകളിലെ അക്രമരംഗങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പല മോഷണങ്ങളും കൊലപാതകങ്ങളും നടത്തിയത്. . അയാളുടെ ഏഴാമത്തെ കൊലപാതകത്തിന് ശേഷമാണ് പ്രതിയുടെ പേരുപോലും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്. […]
© Copyright News4media 2024. Designed and Developed by Horizon Digital