അബുദാബി: യുഎഇയിൽ ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലായിരിക്കും മഴ പെയ്യുക.Rain in UAE today and tomorrow അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് യുഎഇയിൽ ഇന്നും നാളെയും മഴയെത്തുക. കടൽ പ്രക്ഷുബ്ധമാകാനും തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും അധിതൃതർ അറിയിച്ചു. അതേസമയം കാര്യമായ ആഘാതം ഉണ്ടാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മഴയെത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ റാസൽഖൈമ, ഫുജൈറ, ഖോർഫക്കാൻ എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് […]
ശക്തമായ മഴയിലും കാറ്റിലും മുങ്ങി യുഎഇ. ഇന്നലെ രാത്രി മുതൽ ആരംഭിച്ച മഴയിൽ അബുദാബി മുതൽ ദുബായ് ഷാർജ അജ്മാൻ റാസൽഖൈമ പ്രദേശങ്ങളിൽ നേരിയ തോതിൽ വെള്ളക്കെട്ട് ഉണ്ടായി. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. എമിറേറ്റുകളിൽ ഇന്നും നാളെയും സ്കൂളുകളിൽ പഠനം ഓൺലൈൻ വഴിയാക്കി. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുമതി നൽകിയിട്ടുണ്ട്. ഫുജൈറ ഖൽബ തുടങ്ങിയ കിഴക്കൻ മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്. രാജ്യത്തെ മിക്ക എമിറേറ്റുകളിലും വൈകുന്നേരം വരെ കാറ്റിനും മഴയ്ക്കും […]
രണ്ടുദിവസത്തെ ശാന്തതക്കുശേഷം യുഎഇയിൽ വീണ്ടും കനത്ത മഴ ഉണ്ടാകാൻ സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വരുന്ന തിങ്കൾ ചൊവ്വാ ദിവസങ്ങളിലാണ് മഴ മുന്നറിയിപ്പ്. തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ മഴക്കും ആണ് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതോടൊപ്പം ഇടിമിന്നലോട് കൂടി ശക്തമായ കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ രാജ്യം പൂർണ്ണ സജ്ജമാണെന്ന് അധികൃതർ അറിയിച്ചു. പ്രകൃതിദുരന്തങ്ങളെ നേരിടാൻ കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച യുഎഇ പെയ്ത ശക്തമായ […]
ഞായറാഴ്ച മുതൽ യു.എ.ഇ.യിൽ വിവിധയിടങ്ങളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും വീശിയടിയ്ക്കാൻ സാധ്യതയുണ്ട്. തീര പ്രദേശങ്ങളിൽ 10 മില്ലീമീറ്ററിനും 40 മില്ലീമീറ്ററിനും ഇടയിൽ മഴ ലഭിയ്ക്കാം. കടൽ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്. ഉൾപ്രദേശങ്ങളിൽ 50-80 മില്ലീമീറ്റർ വരെ മഴ ലഭിയ്ക്കാൻ സാധ്യതയുണ്ട്. മാർച്ചിലെ അവസാന 10 ദിവസങ്ങളിലും യു.എ.ഇ.യിൽ മഴയ്ക്ക് സാധ്യതയുണ്ട്. Read Also: അയോദ്ധ്യ രാമക്ഷേത്രത്തിലെ രാംലല്ല വിഗ്രഹത്തിലെ ആഭരണങ്ങളുടെ രൂപകൽപ്പനയിൽ പ്രചോദനമായതെന്ത് ? വെളിപ്പെടുത്തി ഡിസൈനർ
യു.എ.ഇ.യുടെ വടക്ക്,കിഴക്കൻ, തീര മേഖലകളിൽ തിങ്കളാഴ്ച കനത്ത മഴപെയ്യുമെന്ന് ദേശീയ മെറ്റീരിയോളജി കേന്ദ്രത്തിന്റെ(എൻ.സി.എം.) മുന്നറിയിപ്പ്. റാസ് അൽ ഖാമ, ഉമ്മുൽ ഖുവൈൻ, അജ്മാൻ,അൽ ഐൻ എന്നിവിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. അബുദബി, ജുമൈറ, ,ദുബൈ എന്നിവിടങ്ങളിൽ ഭാഗികമായും മഴ ലഭിയ്ക്കും. ഉൾപ്രദേശങ്ങളിൽ കോടമഞ്ഞ് രൂപംകൊള്ളാൻ സാധ്യതയുണ്ട്. തെന്നി നീങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനമോടിക്കുന്നവർ മറ്റു വാഹനങ്ങളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കണം, റോഡിൽ കാഴ്ച്ച പരിമിതിയുള്ളപ്പോൾ ഡ്രൈവിങ്ങ് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു. Read Also:ഇത് പൊതു വഴിയാണ് ; […]
യുഎഇ: യുഎഇയിൽ വീണ്ടും മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥ വകുപ്പ്. വരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലാണ് മഴ പെയ്യാൻ സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. യുഎഇയുടെ വടക്കൻ, കിഴക്കൻ ഭാഗങ്ങളിൽ ഈ ദിവസങ്ങളിൽ മേഘാവൃതവുമായ അന്തരീക്ഷമായിരിക്കും. ചെറുതും വലുതുമായ കാറ്റിനും സാധ്യതയുണ്ട്. രാജ്യത്തെ മിക്ക സ്ഥലങ്ങളിലും തണുത്ത കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമല്‍ഖുവൈന്‍, റാസല്‍ഖൈമ എന്നി എമിറേറ്റുകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഫുജൈറയിൽ കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. […]
© Copyright News4media 2024. Designed and Developed by Horizon Digital