കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പരാതിക്കാരിയുടെ അച്ഛൻ. ആദ്യത്തെ കേസിൽ മകളെ ഭീഷണിപ്പെടുത്തിയാണ് അനുനയിപ്പിച്ചതെന്നും രാഹുൽ സൈക്കോപാത്ത് ആണെന്നും അദ്ദേഹം പറഞ്ഞു. മകള്‍ യൂട്യൂബിൽ ഇട്ട വീഡിയോ രാഹുൽ എഴുതി നൽകിയത് ആണെന്നും യുവതിയുടെ പിതാവ് വ്യക്തമാക്കി.(Pantheeramkavu domestic violence case updates) ആംബുലന്‍സിൽ വെച്ച് വരെ മകളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. രോഗിയാണെന്ന പരിഗണന പോലും നൽകിയില്ല. ആദ്യം ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും തയ്യാറായിരുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. അന്ന് ഗത്യന്തരമില്ലാതെയാണ് കേസ് പിന്‍വലിക്കേണ്ടിവന്നത് […]
കോഴിക്കോട്: ഏറെ വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി ഗോപാലിനെ റിമാൻഡ് ചെയ്തു. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് പ്രതിയെ റിമാൻഡ് ചെയ്തത്. എറണാകുളം പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുലിനെതിരെ കേസെടുത്തത്. (Pantheeramkavu domestic violence case; Accused Rahul remanded) നേരത്തെയും സമാനമായ പരാതിയിൽ പന്തീരങ്കാവ് പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കിയ ശേഷം ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. ഇതിനിടെയാണ് […]
കോഴിക്കോട്: വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പരാതിക്കാരിയുടെ ഭർത്താവ് രാഹുലിനെ കസ്റ്റഡിലെടുത്ത് പോലീസ്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ യുവതിയും പരാതി നൽകിയിട്ടുണ്ട്.(Pantheeramkavu domestic violence case; Rahul in custody) ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചു എന്നു കാണിച്ചാണ് യുവതി പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെ പരാതി ഇല്ലെന്നു എഴുതി നല്‍കിയെങ്കിലും ഇന്ന് പരാതി നല്‍കുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും വകുപ്പുകള്‍ ചുമത്തുകയെന്ന് പൊലീസ് പറഞ്ഞു. രാഹുലിന്റെ വീട്ടിൽ നിന്ന് […]
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ മലക്കം മറിഞ്ഞു പെൺകുട്ടി. ഭർത്താവ് രാഹുലിനെതിരെ ഉന്നയിച്ചതെല്ലാം കളവായിരുന്നെന്നു യുവതിയുടെ വീഡിയോ. തന്നെ ആരും തല്ലിയിട്ടില്ലെന്നും ആരോപണങ്ങളിൽ കുറ്റബോധമുണ്ടെന്നും പറഞ്ഞ യുവതി രാഹുലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ക്ഷമാപണം നടത്തി. ആരോപണം വീട്ടുകാരുടെ പ്രേരണയെ തുടർന്നെന്നാണ് പുതിയ വീഡിയോ സന്ദേശത്തിൽ യുവതി പറയുന്നത്. വക്കീല് പറഞ്ഞിട്ടാണ് 150 പവൻ സ്വര്‍ണത്തിന്റെയും കാറിന്റെയും കാര്യം പറഞ്ഞതെന്നും യുവതി പറയുന്നു. നീമ ഹരിദാസ് എന്ന യൂട്യൂബ് പ്രൊഫൈൽ വഴിയാണ് യുവതി വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ യുവതി പറയുന്നത്: […]
© Copyright News4media 2024. Designed and Developed by Horizon Digital