ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ പ്രതികളായ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്കും നടി പവിത്ര ഗൗഡയ്ക്കും ജാമ്യം അനുവദിച്ച് കോടതി. കർണാടക ഹൈക്കോടതിയാണ് പ്രതികൾക്ക് ജാമ്യം നൽകിയത്. കേസിലെ മറ്റ് പ്രതികളായ നാഗരാജു, അനു കുമാർ, ലക്ഷ്മൺ, ജഗ്ഗ എന്ന ജഗദീഷ്, ആർ പ്രദൂഷ് റാവു എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.(Renukaswamy murder case; Darshan and Pavitra Gowda granted bail) കർശന ഉപാധികളോടെയാണ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. കോടതിയുടെ അധികാരപരിധിക്ക് പുറത്തേക്ക് പോകരുതെന്നാണ് ജാമ്യവ്യവസ്ഥ. […]
രേണുകാസ്വാമി കൊലക്കേസിൽ നടി പവിത്ര ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടിയുടെ വീട്ടിൽ നിന്നാണ് അന്നപൂർണേശ്വരി നഗർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തെക്കുറിച്ച് നടി പവിത്ര ഗൗഡയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ നടി പവിത്ര ഗൗഡയുടെ അടുത്ത സുഹൃത്തും കന്നഡ സൂപ്പർ സ്റ്റാറുമായ ദർശൻ തൂഗുദീപയെ പൊലീസ് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ദർശനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മൈസൂരുവില്‍ നിന്നാണ് ദര്‍ശനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഇതുവരെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സോമനഹള്ളിയില്‍ […]
© Copyright News4media 2024. Designed and Developed by Horizon Digital