രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധചെയ്തു. 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം ലോക്സഭയില്‍ തിങ്കളാഴ്ച ആരംഭിച്ചിരുന്നു. രാജ്യസഭ ഇന്നുമുതലാണ് തുടങ്ങുന്നത്. (President Murmu Addresses Joint Session Of Parliament. AAP Boycott the session) മോദി സർക്കാരിൽ ജനങ്ങൾ വിശ്വാസമർപ്പിച്ചെന്നും, ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ത്രീ പങ്കാളിത്തം എടുത്ത് പറയേണ്ടതാണെന്നും രാഷ്‌ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും രാഷ്ട്രപതി പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗത്തിനിടെ ആഹ്വാനം […]
ന്യൂഡൽഹി: പാർലമെൻറിൽ പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനം.സസ്പെൻഷൻ പിൻവലിക്കണമെന്ന് ലോക്സഭാ സ്പീക്കറോടും രാജ്യസഭ ചെയർമാനോടും ആവശ്യപ്പെട്ടതായി കേന്ദ്ര മന്ത്രി പ്രൽഹാദ് ജോഷി അറിയിച്ചു. ഇരുവരും അനുകൂല നിലപാട് അറിയിച്ചിട്ടുണ്ട്. നടപടി നേരിട്ടവർ നാളെ സഭയിലെത്തുമെന്നും പ്രൽഹാദ് ജോഷി വ്യക്തമാക്കി. ശൈത്യകാല സമ്മേളനത്തിനിടെ ഡിസംബർ 13ന് ഉണ്ടായ സുരക്ഷാ വീഴ്ചയ്ക്കെതിരെ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചതോടെയാണ് പ്രതിഷേധത്തിന് തുടക്കമായത്. ഇതിന് പിന്നാലെ എംപിമാരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. സ്പീക്കറുടെ നടപടിക്കെതിരെ സഭയ്ക്ക അകത്തും പുറത്തും പ്രതിഷേധിച്ചവരെ സഭ […]
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നാളെ തുടങ്ങാനിരിക്കെ സര്‍വ്വകക്ഷി യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍. ഞായറാഴ്ച വൈകുന്നേരം 4.30ന് പാര്‍ലമെന്റ് ലൈബ്രറി ഹാളിലാണ് യോഗം വിളിച്ചിരിക്കുന്നത്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ അജണ്ടകള്‍ സര്‍ക്കാര്‍ വ്യക്തമാക്കാതിരുന്നത് നേരത്തെ വിവാദമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കക്ഷിനേതാക്കളുടെ യോഗം വിളിച്ചിരിക്കുന്നത്. പ്രത്യേക സമ്മേളനം സുഗമമാക്കി കൊണ്ടു പോകുന്നതിന് എല്ലാ കക്ഷികളുടെയും സഹകരണം യോഗത്തില്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചേക്കും. യോഗത്തില്‍ കൂടുതല്‍ സമ്മേളന അജണ്ടകള്‍ സര്‍ക്കാര്‍ വ്യക്തമാക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍. സെപ്തംബര്‍ 18 മുതല്‍ […]
ദില്ലി :ഇംഗ്ലീഷിൽ ഉച്ചരിക്കാൻ അയർലാൻഡ് (IRELAND) എന്നും ഐറിഷ് ഭാഷയിൽ ഉച്ചരിക്കാൻ ഐറെ( EIRE) എന്ന പേരും സ്വീകരിച്ച യൂറോപ്യൻ രാജ്യത്തെ മാതൃകയാക്കണമെന്ന ആവിശ്യം ആദ്യം ഉയർന്നത് പാർലമെന്റിലായിരുന്നു. ബ്രീട്ടീഷുകാരിൽ നിന്നും സ്വാതന്ത്രം നേടിയ രാജ്യത്തിന് എന്ത് പേരിടണമെന്ന ചർച്ച പാർലമെന്റിൽ ആരംഭിച്ച 1948 നവംബർ 17നായിരുന്നു പലവിധ ഉദാഹരണങ്ങൾ ഉയർന്നത്. അതിന് കാരണമായതാകട്ടെ ഡോ.ബി.ആർ അബേദ്ക്കർ പാർലമെന്റിന്റെ മേശപ്പുറത്ത് വച്ച ഭരണഘടനയും. ഇന്ത്യയെന്ന് വിളിക്കണമെന്ന് അബേദ്ക്കർ. അല്ല ഭാരതമെന്ന പേർ മാത്രം മതിയെന്ന് മറു വിഭാഗം. […]
© Copyright News4media 2024. Designed and Developed by Horizon Digital