ഇന്ത്യയിലെ ടു വീലറുകളിൽ ഏറ്റവും ജനപ്രിയമായ മോഡലാണ് ചേതക്. പുതുവർഷത്തിൽ ചേതക് ഇലക്ട്രിക് സ്‌കൂട്ടർ അവതരിപ്പിക്കാനൊരുങ്ങുകയാണ് പ്രമുഖ വാഹന നിർമാണ കമ്പനിയായ ബജാജ്. 2020ൽ ചേതക്കിന്റെ ഇലക്ട്രിക് പതിപ്പ് ബജാജ് പുറത്തിറക്കിയിരുന്നു. പിന്നാലെ നിരവധി അപ്‌ഡേറ്റുകളും മോഡലിന് കൊണ്ടുവന്നിരുന്നു. ഏറ്റവുമൊടുവിലാണ് ചേതക്കിന്റെ പുതിയ ഇലക്ടിക് സ്കൂട്ടറുമായി ബജാജ് വിപണി വാഴാൻ എത്തുന്നത്. ജനുവരി ഒൻപതിന് സ്കൂട്ടർ ലോഞ്ച് ചെയ്യും. ഇക്കഴിഞ്ഞ ഡിസംബറിൽ മിതമായ നിരക്കിൽ ചേതക്കിന്റെ അർബൻ വേരിയന്റ് പുറത്തിറക്കിയിരുന്നു. ഇതിന് ചില പരിഷ്കാരങ്ങൾ വരുത്തിയാകും പുതിയ […]
ലോകത്തിലെ ഏറ്റവും ശക്തമായ സിംഗിൾ സിലിണ്ടർ എഞ്ചിനുമായി ഡ്യുക്കാട്ടി ഹൈപ്പർമോട്ടാർഡ് 698 മോണോ മോട്ടോർസൈക്കിൾ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ചു. ‘സൂപ്പർക്വാഡ്രോ മോണോ’ എന്ന് വിളിക്കുന്ന പുതിയ 659 സിസി, ഷോർട്ട്-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഡ്യുക്കാട്ടി ഹൈപ്പർമോട്ടാർഡ് 698 മോണോ മോട്ടോർസൈക്കിളിലുള്ള പുതിയ 659 സിസി, ഷോർട്ട്-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എഞ്ചിൻ 9,750 ആർപിഎമ്മിൽ 76.43 ബിഎച്ച്‌പി പവറാണ് നൽകുന്നത്. ഇത് സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന പവർ ഔട്ട്‌പുട്ടാണെന്ന് ഡ്യുക്കാട്ടി അവകാശപ്പെടുന്നു. […]
ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം നിരത്തുകളിൽ കൂടി കൊണ്ടിരിക്കുകയാണ്. അടിക്കടിയുള്ള പെട്രോൾ വില വർധന ആളുകൾക്കിടയിൽ ഇവിയോടുള്ള പ്രിയം വർധിപ്പിക്കുന്നു. ഇവികളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതൽ. ഉത്സവ സീസൺ പ്രമാണിച്ച് പുതിയ വാഹനങ്ങൾ വാങ്ങാൻ പ്ലാൻ ഇടുന്നവരുമുണ്ട്. വാഹന നിര്‍മാതാക്കള്‍ ഓഫര്‍ പെരുമഴ വാഗ്ദാനം ചെയ്യുന്നതിനാല്‍ ഒരു വാഹനം വീട്ടിലെത്തിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ സമയമില്ല. ഇപ്പോൾ വാങ്ങാൻ കഴിയുന്ന ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഏതൊക്കെയെന്നും അവയുടെ ഓഫാറുകളും അറിയാം * ഓല ഇലക്ട്രിക്: മാരക ഓഫറുകള്‍ വഴി ജനമനസ്സുകളില്‍ […]
പഴമയെ സ്‌നേഹിക്കുന്നവരാണ് വാഹനപ്രേമികള്‍. ഒരുകാലത്ത് നിരത്തുകളില്‍ ചീറിപ്പാഞ്ഞ വാഹനങ്ങളെ മോഹവില കൊടുത്ത് സ്വന്തമാക്കിയര്‍ നിരവധിയാണ്. അതുകൊണ്ടാകാം 1990കളില്‍ തരംഗമായ ടു സ്‌ട്രോക് സ്‌കൂട്ടറായ സണ്ണിയെ ബജാജ് വീണ്ടും കളത്തിലിറക്കുന്നത്. പുണെയില്‍ സണ്ണിയുടെ വൈദ്യുത സ്‌കൂട്ടര്‍ ടെസ്റ്റിങ് നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു സച്ചിന്‍ മോഡലായെത്തിയ സണ്ണിയുടെ പരസ്യം വാഹനപ്രേമികള്‍ മറക്കാനിടയില്ല. 60 സിസിയില്‍ ചെറു സ്‌കൂട്ടര്‍ വിഭാഗത്തിലായിരുന്നു സണ്ണിയുടെ അരങ്ങേറ്റം. രൂപത്തിലും പ്രകടനത്തിലും പഴയ സണ്ണിയുടെ വഴിയില്‍ തന്നെയാണ് പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമെന്നാണ് സൂചന. വട്ടത്തിലുള്ള ഹൈഡ്ലാംപും, വീതിയേറിയ […]
രാജ്യത്തെ ചെറുകാറുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ പിന്നാലെ സന്തോഷവാര്‍ത്തയുമായി ഹ്യൂണ്ടായ്. എല്ലാ വാഹനങ്ങള്‍ക്കും ആറ് എയര്‍ ബാഗുകള്‍ വീതം നല്‍കുമെന്നാണ് ഹ്യുണ്ടായ്യുടെ അറിയിപ്പ്. ഗ്‌ളോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ വെഔന അഞ്ച് സ്റ്റാര്‍ സുരക്ഷ നേടിയതിന് പിന്നാലെയാണ് ഹ്യുണ്ടായ്‌യുടെ പ്രഖ്യാപനം. നിലവില്‍ ഗ്രാന്‍ഡ് ഐ 10, നിയോസ്, ഓറ, വെന്യൂ തുടങ്ങിയ വാഹനങ്ങളുടെ അടിസ്ഥാന വകഭേദങ്ങളില്‍ ആറ് എയര്‍ബാഗുകള്‍ നല്‍കിയിരുന്നില്ല. ഉയര്‍ന്ന മോഡലുകളില്‍ മാത്രമായിരുന്നു […]
© Copyright News4media 2024. Designed and Developed by Horizon Digital