നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. (Centre Opposes Cancellation Of NEET-UG 2024 exam) പരീക്ഷ റദ്ദാക്കുന്നത് ലക്ഷക്കണക്കിന് പേരെ ബാധിക്കുമെന്നും പരീക്ഷയുടെ രഹസ്യ സ്വഭാവത്തെ നിലവിലെ കാര്യങ്ങൾ ബാധിച്ചിട്ടില്ലെന്നും ക്രമക്കേടിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്. അതിനിടെ, മെഡിക്കല്‍ പിജി പ്രവേശത്തനത്തിനുള്ള നീറ്റ് പിജി പരീക്ഷാ തീയതി […]
ദില്ലി: നീറ്റ് പി ജി പരീക്ഷയുടെ പുതുക്കിയ തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും. പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യം ശക്തമായതോടെ തീയതി പ്രഖ്യാപിക്കാൻ എൻ.ബി.ഇ തീരുമാനിച്ചത്.The revised date of NEET PG exam may be announced today പരീക്ഷ ഉടൻ നടത്തണമെന്ന വിഷയം ഐഎംഎ അടക്കം സംഘടനകളും കേന്ദ്രത്തെ അറിയിച്ചു. ഇതോടെയാണ് പരീക്ഷയ്ക്കായുള്ള പുതിയ തീയതിക്കായി ചർച്ച തുടങ്ങിയത്. ഓഗസ്റ്റിൽ പരീക്ഷ നടത്താനാണ് നീക്കം. അതെ സമയം നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത […]
ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജിയുടെ പുതുക്കിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കായി നടത്തിയ പുനഃ പരീക്ഷയുടെ ഫലം ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പുതുക്കിയത്. റാങ്ക് ലിസ്റ്റ് വന്നതിനെ തുടർന്ന് വിവാദമായ ഗ്രേസ് മാര്‍ക്ക് നേരത്തെ ഒഴിവാക്കിയിരുന്നു.(NEET UG: Revised Rank List Published) പരീക്ഷ ആരംഭിക്കാൻ വൈകിയ ആറു സെന്ററുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് എന്‍ടിഎ ഗ്രേസ് മാര്‍ക്ക് നല്‍കിയത്. ഇത് വലിയ വിവാദത്തിനു വഴിവച്ചിരുന്നു. കേസ് സുപ്രീം കോടതിയില്‍ എത്തിയതിനു ശേഷമാണ് […]
ന്യൂഡല്‍ഹി: മെഡിക്കല്‍ ബിരുദ പ്രവേശന പരീക്ഷയായ നീറ്റ് യുജിക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് റീ ടെസ്റ്റ് നടത്താൻ തീരുമാനം. 1563 പേര്‍ക്ക് റീടെസ്റ്റ് നടത്താമെന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സമിതിയുടെ ശുപാര്‍ശ സുപ്രീംകോടതി അംഗീകരിച്ചു. ഈ മാസം 23നാണ് പുനഃ പരീക്ഷ നടക്കുക. 30ന് എന്‍ടിഎ ഫലം പ്രഖ്യാപിക്കും.(NEET-UG; retest for 1,563 students) ഏറെ വിവാദമായിരുന്നു ഇക്കൊല്ലത്തെ നെറ്റ് പരീക്ഷ. നീറ്റ് യുജിയില്‍ ക്രമക്കേടു നടന്നെന്നും പുനഃപരീക്ഷ വേണമെന്നും ആവശ്യപ്പെട്ട് പത്ത് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് […]
ഡൽഹി: നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ദോസ, കോട്ട എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികൾ ജീവനൊടുക്കിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിലെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.(Marks drop in NEET exam two students committed suicide) വിദ്യാർത്ഥികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബങ്ങൾക്ക് വിട്ടുനൽകും. അതേസമയം, നീറ്റ് പരീക്ഷയില്‍ അട്ടിമറി നടന്നുവെന്ന ഗുരുതര ആരോപണവുമായി വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്. നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ […]
ന്യൂഡല്‍ഹി: നീറ്റ് ചോദ്യക്കടലാസ് ചോർന്നെന്ന് ചൂണ്ടിക്കാട്ടി പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജിയുമായി വിദ്യാർഥികൾ. നീറ്റ് യുജി ചോദ്യപേപ്പർ ചോര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. ജൂണ്‍ നാലിന് ആണ് നീറ്റ് ഫലം പുറത്തുവരുന്നത്. രാജ്യത്തെ എംബിബിഎസ്, ബിഡിഎസ്, ആയുഷ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പഠിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞ മാസം അഞ്ചിനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പരീക്ഷ നടത്തിയത്. എന്നാൽ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നീറ്റ് പരീക്ഷയില്‍ കൃത്രിമത്വം നടന്നതായും പലയിടത്തും […]
മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് യുജി ഇന്ന്. ഞായറാഴ്ച പകല്‍ 2.30 മുതല്‍ 5.20 വരെയാണ് പരീക്ഷ നടക്കുക. രാജ്യത്തെ 557 നഗരങ്ങളിലും വിദേശത്തുള്ള 14 നഗരങ്ങളിലുമായി 24 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതുന്നത്. ഒരു ലക്ഷം എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനമാണ് വിദ്യാര്‍ഥികള്‍ ലക്ഷ്യമിടുന്നത്. ജൂൺ 14ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും. പരീക്ഷ എഴുതാന്‍ വരുന്ന വിദ്യാര്‍ഥികള്‍ ഹാള്‍ ടിക്കറ്റ് നിര്‍ബന്ധമായി കൈയില്‍ കരുതണം. പരീക്ഷ നടത്തുന്ന നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ exams.nta.ac.in/NEETല്‍ കയറി ഹാള്‍ […]
നീറ്റ് കോച്ചിംഗിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി കുട്ടിയുടെ അച്ഛന്റെ പരാതി. രാജസ്ഥാനമിലെ കോട്ടയിൽ ആണ് സംഭവം. മധ്യപ്രദേശിലെ ശിവപുരി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയതായി കാട്ടി പിതാവ് പരാതി നൽകിയത്. പെണ്‍കുട്ടിയെ മോചിപ്പിക്കണമെങ്കില്‍ 30 ലക്ഷം രൂപ മോചനദ്രവ്യമാണ് തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. വിദ്യാര്‍ത്ഥിനിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം നല്‍കുമെന്നു കോട്ട എസ്പി അറിയിച്ചു. സംഭവത്തെ പറ്റി പൊലീസിന് ലഭിച്ച കുട്ടിയുടെ അച്ഛന്റെ പരാതിയിൽ പറയുന്നത്: മകള്‍ കോട്ടയിലെ […]
© Copyright News4media 2024. Designed and Developed by Horizon Digital