കേരളത്തിലെ മത്സ്യത്തൊഴിലാളികളടക്കം തീരദേശവാസികൾ കനത്ത ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. തീരദേശ ജില്ലകളിലും കനത്ത ജാഗ്രത വേണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്.കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച റെഡ് അലർട്ട് ഇന്നും തീരപ്രദേശങ്ങളിൽ നില നിൽക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം 05.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്കി. തീരദേശ […]
ഇനി കനത്ത മഴയും കാറ്റും പേമാരിയും പോലുള്ള പ്രകൃതി ദുരന്ത സാധ്യതാ മുന്നറിയിപ്പുകള്‍ ഫോണിലൂടെ തത്സമയം അറിയാൻ കഴിയും. എസ്എംഎസ്, മൊബൈല്‍ ആപ്ലിക്കേഷന്‍, വെബ് പോര്‍ട്ടല്‍ തുടങ്ങിയ വഴിയെല്ലാം ആ ലൊക്കേഷനിലുള്ളവര്‍ക്ക് തത്സമയം വിവരങ്ങൾ ലഭിക്കുന്ന സംവിധാനം കേരളത്തിലും പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട്ടെയോ കൊച്ചിയിലെയോ തിരുവനന്തപുരത്തെയോ നഗരങ്ങളിലെ പ്രത്യേക മേഖലയില്‍ കനത്ത മഴ ലഭിക്കുമെന്ന മുന്നറിയിപ്പുകള്‍ ആ പ്രദേശത്തുള്ള പരമാവധി ആളുകളെയും അറിയിക്കുന്ന സംവിധാനമാണ് യാഥാര്‍ത്ഥ്യമായത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് നടപ്പാക്കുന്നത്. […]
© Copyright News4media 2024. Designed and Developed by Horizon Digital