ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഗ്നി 5 മിസൈൽ വിജയമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ ദിവ്യാസ്ത്രയുടെ ഭാഗമായാണ് അഗ്നി 5 മിസൈൽ പരീക്ഷണം നടത്തിയത്. ആണവായുധ ശേഷിയുള്ള മിസൈലാണ് അഗ്നി 5. ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്. മിസൈൽ പരീക്ഷണം വിജയിച്ചതിൽ ഡിആർഡിഒ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. Read Also: വൈദ്യുതി കമ്പിയിൽ തട്ടി വിവാഹസംഘം സഞ്ചരിച്ച ബസിന് തീപിടിച്ചു; അഞ്ച് മരണം, നിരവധി പേർക്ക് ഗുരുതര പരിക്ക്
ന്യൂഡൽഹി: രണ്ടു കിലോവാട്ടിന് 60,000 രൂപ സബ്‌സിഡിയുമായി ഒരു കോടി കുടുംബങ്ങൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. രാജ്യത്തുടനീളം ഒരു കോടി വീടുകളിൽ മേൽക്കൂര സൗരോർജ സംവിധാനങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള 75000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് തീരുമാനമെടുത്തതത്. ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്നതാണ് പിഎം സൂര്യ ഘർ മുഫ്ത് ബിജിലി യോജന. മേൽക്കൂരയിൽ […]
ന്യൂഡല്‍ഹി: അടുത്ത 100 ദിവസം പുത്തന്‍ ഊര്‍ജ്ജത്തോടെയും വിശ്വാസത്തോടെയും പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത അഞ്ച് വര്‍ഷത്തിനിടെ നമുക്ക് ഒരു കുതിച്ചുചാട്ടം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകര്‍ രാജ്യസേവനത്തിനായി 24 മണിക്കൂറും എന്തെങ്കിലും ചെയ്യുന്നു. എന്നാല്‍, ഇക്കാലയളവില്‍ നാം ഓരോ പുതിയ വോട്ടര്‍മാരിലേക്കും എത്തേണ്ടതുണ്ട്. എല്ലാവരുടേയും വിശ്വാസം ഉറപ്പുവരുത്തണമെന്നും മോദി പറഞ്ഞു. ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസിത ഭാരതമെന്ന സ്വപ്നത്തിലേക്കുള്ള യാത്രയില്‍ അടുത്ത അഞ്ച് വര്‍ഷം പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി […]
ന്യൂഡല്‍ഹി: 154-ാമത് ഗാന്ധിജയന്തി ദിനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഘര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. ഗാന്ധിജിയുടെ സ്വാധീനം ലോകത്തെ മുഴുവന്‍ സ്വാധീനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. ഗാന്ധി ജയന്തി ദിനത്തില്‍ അദ്ദേഹത്തെ വണങ്ങുന്നു. ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നമുക്ക് പരിശ്രമിക്കാം എന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. മഹാത്മാഗാന്ധി വെറുമൊരു വ്യക്തിയല്ല, നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ ആശയവും പ്രത്യയശാസ്ത്രവുമാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ […]
ദില്ലി: അഞ്ച് ദിവസത്തിനുള്ളിൽ എട്ട് പുതിയ ബില്ലുകൾ. പാർലമെന്റ് സമ്മേളനത്തിന് പുതിയ മന്ദിരം. സുരക്ഷാ ജീവനക്കാർ, സ്പീക്കറുടെ മാർഷൽ അടക്കമുള്ളവർക്ക് പുതിയ യൂണിഫോം. 75 വർഷത്തെ ചരിത്രത്തിലാദ്യമായി അടിമുടി മാറ്റത്തോടെ പാർലമെന്റ് സമ്മേളനത്തിന് ആരംഭമായി. സമ്മേളനത്തിന് മുന്നോടിയായി പഴയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ മാധ്യമപ്രവർത്തകർക്ക് നൽകിയ സന്ദേശത്തിൽ മാറ്റത്തിന്റെ സൂചനകൾ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകി. ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് പരാമർശിച്ച പ്രധാനമന്ത്രി ജി20, ചന്ദ്രയാൻ എന്നിവയുടെ വിജയം എടുത്ത് പറഞ്ഞു. മുൻ കാലങ്ങളിൽ പാർലമെന്റ് സമ്മേളനത്തിന് […]
ന്യൂഡൽഹി: 73-ാം പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം ചെയ്തു. ദ്വാരക സെക്ടര്‍ 21 മുതല്‍ 25 വരെ ദില്ലി മെട്രോ നീട്ടിയത് ഉദ്ഘാടനം ചെയ്ത മോദി യശോഭൂമിയെന്ന് പേരിട്ട പുതിയ ഇന്ത്യ ഇന്‍ര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററും രാജ്യത്തിനായി തുറന്നുകൊടുത്തു. വിശ്വകര്‍മജയന്തി ദിനത്തില്‍ വിവിധ തൊഴില്‍ മേഖലയിലുള്ളവരുമായി സംവദിച്ചു. 13000 കോടി രൂപയുടെ വിശ്വകര്‍മ പദ്ദതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഡൽഹി മെട്രോയിൽ യാത്ര നടത്തിയ അദ്ദേഹം യാത്രക്കാരുമായും ഡല്‍ഹി മെട്രോ ജീവനക്കാരുമായും സംസാരിച്ചു. […]
വിയറ്റ്നാം:ദില്ലിയിലെ ജി20 ഉച്ചക്കോടിയ്ക്ക് ശേഷം വിയറ്റ്നാം സന്ദർശനത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വിയറ്റ്നാമിലെ ഹാനോയിൽ മാധ്യമങ്ങളോട് സംസാരിച്ച അമേരിക്കൻ പ്രസിഡന്റ് ജി20 ഉച്ചക്കോടിയ്ക്ക് മുന്നോടിയായി മോദിയുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി. മനുഷ്യാവകാശങ്ങൾ ബഹുമാനിക്കുന്നതിനെ കുറിച്ച് മോദിയോട് സംസാരിച്ചുവെന്ന് ബൈഡൻ അറിയിച്ചു. ശക്തവും സമ്പന്നവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിന് പൗരന്മാരുടെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും പങ്ക് വലുതാണന്ന് മോദിയോട് വ്യക്തമാക്കി. കൂടാതെ ഇന്ത്യ-യു.എസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിയുമായി കാര്യമായ ചർച്ച നടത്തിയെന്നും ബൈഡൻ പറഞ്ഞു. […]
© Copyright News4media 2024. Designed and Developed by Horizon Digital