കൊച്ചി: മൈക്രോസോഫ്റ്റ് വിൻഡോസ് തകരാറിൽ വലഞ്ഞ് നെടുമ്പാശേരി വിമാനത്താവളം. നെടുമ്പാശേരി വിമാനത്താവളത്തിലെ 7 വിമാന സർവീസുകൾ ആണ് വൈകിയത്. വിൻഡോസ് തകരാറിനെ തുടർന്ന് ഓൺലൈൻ ബുക്കിംഗ് നിർത്തിവെച്ചിരുന്നു. സ്‌പൈസ് ജെറ്റ്, ആകാശ, ഇൻഡിഗോ തുടങ്ങിയ കമ്പനികളാണ് ഓൺലൈൻ ബുക്കിംഗ് നിർത്തിയത്.(Microsoft windows error affects Nedumbassery airport) ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിൽ വൻ ക്യൂ ആണ് അനുഭവപ്പെടുന്നത്. എയർപോർട്ടുകളിൽ മാനുവൽ ചെക്ക്-ഇൻ, ബോർഡിംഗ് പ്രക്രിയകൾ ഉണ്ടാകും. ഓൺലൈൻ ചെക്കിങ് സേവനങ്ങളും താൽക്കാലികമായി ലഭ്യമാകില്ല. അമേരിക്ക ,ഓസ്ട്രേലിയ ,ന്യൂസിലൻഡ് എന്നിവിടങ്ങളിൽ […]
ന്യൂഡൽഹി: നിർമിത ബുദ്ധിയുടെ സഹായത്തോടെ നിർമിച്ച ഉള്ളടക്കങ്ങൾ ഉപയോഗിച്ച് ഇന്ത്യയിലെയും അമേരിക്കയിലെയും ദക്ഷിണ കൊറിയയിലെയും തിരഞ്ഞെടുപ്പുകളിൽ ചൈന ഇടപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ് നൽകി മൈക്രോസോഫ്റ്റ്. തയ്‌വാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് എഐ നിർമിത ഉള്ളടക്കങ്ങൾ ഉപയോഗിച്ച് ചൈന പരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു മുന്നറിയിപ്പ്. 2024–ൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ചൈനയുടെ പിന്തുണയുള്ള സൈബർ ഗ്രൂപ്പുകൾ ലക്ഷ്യം വച്ചിട്ടുണ്ടെന്നാണു മൈക്രോസോഫ്റ്റിന്റെ രഹസ്യാന്വേഷണ വിഭാഗം അറിയിച്ചത്. സാമൂഹ്യമാധ്യമങ്ങൾ വഴി എഐ നിർമിത ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചു പൊതുജനത്തിന്റെ കാഴ്ചപ്പാടുകളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ചൈന […]
അധികം താമസിയാതെ ലോകത്ത് ഏകദേശം 240 ദശലക്ഷം പേഴ്‌സണൽ കംപ്യൂട്ടറുകൾ ഉപയോഗശൂന്യമാകുമെന്നു റിപ്പോർട്ടുകൾ. വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ നിർത്തലാക്കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനത്തിന്റെ ഫലമായി ട്ടാണ് ഈ അവസ്ഥ സംജാതമാകുക എന്നാണു റിപ്പോർട്ട്. ഒരു പതിറ്റാണ്ട് പഴക്കമുള്ള ഓഎസ് ഉപയോഗിക്കുന്നതിൽനിന്നും ഏവരെയും പൂർണമായും ഒഴിവാക്കാനാണ് ഈ നീക്കം. വിൻഡോസ് 10ൽ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ, നിങ്ങൾക്ക് മൈക്രോസോഫ്റ്റിൽ നിന്നു സഹായവും ലഭിക്കില്ല. ഏകദേശം 20 ശതമാനത്തോളം കംപ്യൂട്ടറുകളും മൈക്രോസോഫ്റ്റിന്റെ പിന്തുണ പിൻവലിക്കലോടെ ഇലക്ട്രോണിക് മാലിന്യമാകുമെന്നു പ്രവചനം നടത്തിയിരിക്കുന്നത് […]
വിന്‍ഡോസ് 10 നെ കൈവിടാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. വിന്‍ഡോസ് 10 ന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള പിന്തുണ മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നതായാണ് റിപ്പോർട്ട്. 24 കോടി പേഴ്സണല്‍ കംമ്പ്യൂട്ടറുകള്‍ക്കുള്ള സാങ്കേതിക സപ്പോര്‍ട്ടാണ് ഇതോടെ അവസാനിക്കുക. മൈക്രോസോഫ്റ്റിന്റെ തീരുമാനം നടപ്പിലായാല്‍ ഏകദേശം 48 കോടി കിലോഗ്രാം ഭാരമുള്ള ഇലക്ട്രോണിക് മാലിന്യം സൃഷ്ടിക്കപ്പെടും. ഇതോടെ വലിയ രീതിയില്‍ ഇ-വേസ്റ്റ് കുന്നുകൂടാനിടയാക്കുമെന്നാണ് അനലിറ്റിക് സ്ഥാപനമായ കനാലിസ് റിസര്‍ച്ചിന്റെ വിലയിരുത്തല്‍. 2025 ഒക്ടോബറോടെ വിന്‍ഡോസ് 10നുള്ള സപ്പോര്‍ട്ട് നിര്‍ത്തലാക്കാനാണ് മൈക്രോസോഫ്റ്റിന്റെ ലക്ഷ്യം. 2028 ഒക്ടോബര്‍ വരെ […]
ന്യൂയോര്‍ക്ക്: ഉപയോക്താക്കൾക്ക് പുതിയൊരു പണി നൽകി മൈക്രോസോഫ്റ്റ്. ഇനി മുതൽ വിൻഡോസ് 11 സൗജന്യമായി അപ്ഡേറ്റ് ചെയ്യാനാകില്ല. വിൻഡോസ് 7, വിൻഡോസ് 8 ഉപയോക്താക്കൾക്ക് വിൻഡോസ് 11-ലേക്ക് ഫ്രീയായി അപ്ഗ്രേഡ് ചെയ്യാനുള്ള സേവനമാണ് മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്നത്. നേരത്തെ വിന്‍ഡോസ് 7 അല്ലെങ്കില്‍ 8 ഉപയോഗിക്കുന്നവർക്ക് ആക്ടിവേഷന്‍ കീ ഉപയോഗിച്ച് വിന്‍ഡോസ് 11 ലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഈ സേവനം കമ്പനി നീക്കം ചെയ്തിരിക്കുകയാണ്. വിൻഡോസ് 11 ആക്ടീവാക്കുന്നതിൽ നിന്ന് വിൻഡോസ് 7, വിൻഡോസ് 8 […]
© Copyright News4media 2024. Designed and Developed by Horizon Digital