പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ബ്രോമാൻസ്’. അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി അണിയറ പ്രവർത്തകർ അറിയിച്ചു. 21-ാം തീയതിയാണ് ചിത്രീകരണം അവസാനിച്ചത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ കലാഭവൻ ഷാജോൺ, ബിനു പപ്പു, ശ്യാം മോഹൻ, സംഗീത് പ്രതാപ് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ജോ ആൻഡ് […]
കോലഞ്ചേരി: ശാസ്താംമുകളിൽ ദേശീയപാതയിൽ കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. മാമല തുരുത്തിയിൽ ബീന (60) മരിച്ചത്. നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിയുകയായിരുന്നു. ബീനയുടെ ഭർത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസൻ എന്നിവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തണ്ണീർമത്തൻ ദിനങ്ങൾ, ജോ&ജോ, ലിയോ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടൻ മാത്യു തോമസിന്റെ മാതാപിതാക്കളാണ് ബിജുവും സൂസനും. മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. […]
© Copyright News4media 2024. Designed and Developed by Horizon Digital