കാഞ്ഞങ്ങാട്: ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച മൻസൂർ നഴ്സിങ് വിദ്യാർഥിനി ചൈതന്യകുമാരിയുടെ (20) ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. ഇപ്പോഴും മംഗലാപുരം ആശുപത്രിയിൽ വെന്റിലേറ്ററിൽ തന്നെയാണ് വിദ്യാർഥിനി. വിദ്യാർഥിനിയുടെ രക്ഷിതാക്കളാണ് മംഗലാപുരം ആശുപത്രിയിൽ ഒപ്പമുള്ളത്. ഇന്നലെ കാര്യമായ പ്രതിഷേധ പരിപാടികളൊന്നും വിദ്യാർഥി സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. വാർഡന്റെ ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചതിന് ഹോസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നുവെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് മറ്റു തുടർനടപടികളൊന്നും ഇതുവരെ ഉണ്ടാകത്തതിൽ വിദ്യാർഥികൾക്ക് ഇപ്പോഴും അമർഷമുണ്ട്. നിലവിൽ അറസ്റ്റ് […]
© Copyright News4media 2024. Designed and Developed by Horizon Digital