News4media TOP NEWS
യു.എ.ഇ ദേശീയദിനം: സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു

News

News4media

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ; വിതുരയില്‍ മണ്ണിടിച്ചില്‍; ഇടുക്കിയില്‍ മലവെള്ളപ്പാച്ചിലില്‍ ഒരാൾ മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മലയോരമേഖലയില്‍ അതിശക്തമായ മഴ. വിവിധ ഇടങ്ങളില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടായതായാണ് വിവരം. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് വിതുര- ബോണക്കാട് റോഡ് അടച്ചു. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. കാട്ടാക്കട പഞ്ചായത്തില്‍ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.(Landslides in Vithura; One person died in Idukki due to flash flood) ഇടുക്കി വണ്ണപ്പുറം ചീങ്കല്‍സിറ്റിയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. വണ്ണപ്പുറം സ്വദേശികളായ ദിവാകരന്‍, ഭാര്യ ഓമന എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഓമനയാണ് മരിച്ചത്. ദിവാകരനെ […]

October 23, 2024
News4media

ഹിറ്റാച്ചി ഡ്രൈവർക്ക് വെള്ളം കൊടുക്കുന്നതിനിടെ മണ്ണിടിഞ്ഞു, കുടുങ്ങിയത് ഏഴടിയോളം ആഴത്തിൽ; പരിശ്രമത്തിനൊടുവിൽ തൊഴിലാളിയെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജോലിക്കിടെ മണ്ണിടിഞ്ഞ് ഏഴടിയോളം ആഴത്തില്‍ കുടുങ്ങിയ കെട്ടിട നിര്‍മാണ തൊഴിലാളിയെ രക്ഷപ്പെടുത്തി. നെയ്യാറ്റിന്‍കര ആനാവൂരില്‍ മണ്ണിടിക്കല്‍ ജോലിക്കിടെയായിരുന്നു അപകടം. ആലത്തൂര്‍ സ്വദേശി ഷൈലനാണ് ജോലിക്കിടെ മണ്ണിനടിയില്‍ കുടുങ്ങിയത്.(man trapped in a landslide in Neyyatinkara was rescued) ഹിറ്റാച്ചി ഡ്രൈവര്‍ക്ക് വെള്ളം നല്‍കുന്നതിനിടെ മണ്ണിടിഞ്ഞ് ഷൈലന്‍ അടിയില്‍പ്പെടുകയായിരുന്നു. ഷൈജന്‍ മണ്ണിനടിയില്‍പ്പെട്ട ഉടന്‍ കൂടെയുണ്ടായിരുന്നവര്‍ ആനാവൂര്‍ പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഒന്നര മണിക്കൂര്‍ ശ്രമിച്ച ശേഷമാണ് ഷൈലനെ […]

September 17, 2024
News4media

ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടം; തൊഴിലാളി കുടുങ്ങി കിടക്കുന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ജോലിക്കിടെ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിൽ തൊഴിലാളി കുടുങ്ങി. ഇയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.(Landslide accident during work; The worker is trapped) ഇന്ന് ഉച്ചയോടെയാണ് നെയ്യാറ്റിൻകര ആനാവൂരിൽ പറമ്പിലെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിയുടെ മുകളിലേക്ക് വീണത്. നെയ്യാറ്റിൻകര ആലത്തൂര്‍ സ്വദേശി ഷൈലനാണ് മണ്ണിനടിയിൽ കുടുങ്ങിയത്. പൂര്‍ണമായും മണ്ണിനടയിൽ കുടുങ്ങിയ ഷൈലനെ രക്ഷിക്കാനുള്ള ശ്രമവും ഉടൻ ആരംഭിച്ചു. തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ മുകളിലെ മണ്ണ് നീക്കി. എന്നാൽ ഷൈലന്‍റെ കാലിന്‍റെ ഭാഗം ഉള്‍പ്പെടെ […]

News4media

ഇടുക്കി വാളറ വെള്ളച്ചാട്ടത്തിന് സമീപം മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു, ഇടുക്കിയിൽ മഴ തുടരുന്നു

ഇടുക്കി വാളറ വെള്ളച്ചാട്ടത്തിന് സമീപം മണ്ണിടിച്ചിൽ. മണ്ണും കല്ലും റോഡിലേക്ക് വീണ് ഗതാഗതം അൽപസമയം തടസ്സപ്പെട്ടു. ആലുവ-മുന്നാര്‍ ദേശീയപാതയിലായിരുന്നു സംഭവം. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് മണ്ണം കല്ലും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. Landslide near Idukkivalara waterfalls. രാവിലെ മുതൽ ഇടുക്കി ജില്ലയുടെ പലഭാഗത്തും ഇടവിട്ട് മഴ പെയ്യുന്നുണ്ട്. ഇടുക്കി കല്ലാര്‍കുട്ടി പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ വെള്ളത്തിൽ ഇറങ്ങിയ 2 വിനോദ സഞ്ചാരികൾ കുടുങ്ങി. പുഴയിലെ പാറക്കെട്ടിൽ കുടുങ്ങിയ വിനോദസഞ്ചാരികൾ ബഹളം വെച്ച് നാട്ടുകാരെ കൂട്ടിയതോടെ […]

August 29, 2024
News4media

മലയിടിച്ചിലിൽ വീണു കിടക്കുന്ന മണ്ണ് നീക്കം ചെയ്യാൻ താമസം; കൊച്ചി-ധനുഷ്കോടി ദേശീയപാതക്ക് സമീപം ദുരന്തഭീഷണിയിൽ 23 കുടുംബങ്ങൾ

ആഴ്ചകൾക്കു മുൻപുണ്ടായ മലയിടിച്ചിലിൽ വീണു കിടക്കുന്ന മണ്ണ് നീക്കം ചെയ്യാൻ താമസിക്കുന്നതോടെ,കൊച്ചി-ധനുഷ്കോടി ദേശീയപാതക്ക് സമീപം ദുരന്തഭീഷണിയിൽ കഴിയുകയാണ് 23 കുടുംബങ്ങൾ. മണ്ണ് നീക്കം ചെയ്യാൻ മാസങ്ങൾ വേണ്ടിവരുമെന്നാണ് കരുതുന്നത്. ഇക്കാലമത്രയും ഈ കുടുംബങ്ങൾ അപകട ഭീഷണിയിൽ കഴിയേണ്ട അവസ്ഥയാണ്. 23 families in danger near Kochi-Dhanushkodi National Highway ദേവികുളം ഇറച്ചിൽ പാറയിലാണ് രണ്ടാഴ്ച മുൻപുണ്ടായ കനത്ത മഴയിൽ മലയിടിച്ചിലുണ്ടായത്. മഴ കനത്താൽ ഇടിഞ്ഞു കിടക്കുന്ന മണ്ണും കല്ലും വിണ്ടുകീറി നിൽക്കുന്ന ഭാഗവും താഴേക്ക് പതിച്ച് […]

August 26, 2024
News4media

ഉരുൾപൊട്ടൽ ഭീഷണി; ഇടുക്കിയിൽ 16 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശത്തെ 16 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. (Landslide threat; 16 families were relocated in Idukki) പീരുമേട് താലൂക്കിൽ കൊക്കയാർ വില്ലേജിൽ ഉരുൾപൊട്ടൽ,മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് 10 കുടുംബങ്ങളെയും ഇടുക്കി കൊലുമ്പൻ കോളനിയുടെ സമീപത്തുനിന്ന് ആറു കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അഞ്ചു കുടുംബങ്ങൾ അവരവരുടെ ബന്ധുവീടുകളിലേക്കും ഒരു കുടുംബത്തെ കൊലുമ്പൻ കമ്മ്യൂണിറ്റി ഹാളിലേക്ക് ആണ് മാറ്റിയിട്ടുള്ളത. സമീപത്തെ പാറ അപകടം സൃഷ്ടിക്കുമോ എന്ന് ഭയന്നാണ് […]

August 17, 2024
News4media

കനത്ത മഴ; കാഞ്ഞിരപ്പള്ളി താലൂക്കിൽ വിവിധ മേഖലകളിൽ ഉരുൾപൊട്ടൽ, ജാഗ്രത

മഴ കനത്തതോടെ കാഞ്ഞിരപ്പള്ളി താലൂക്കിൽപെട്ട വിവിധ മേഖലകളിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. മുണ്ടക്കയം കൂട്ടിക്കൽ കാവാലി, കാഞ്ഞിരപ്പള്ളിക്കും മുണ്ടക്കയത്തിനുമിടയിൽ ചോറ്റി മാങ്ങാപ്പേട്ട എന്നിവിടങ്ങളിലാണ് ഉരുൾ പൊട്ടിയത്. (heavy rain; Landslides in various areas in Kanjirapally taluk, alert) വെള്ളിയാഴ്ച്ച രാത്രിയിലും ശനിയാഴ്ച്ച പുലർച്ചെയും പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. കാവാലിയിൽ ഉരുൾ പൊട്ടിയതോടെ മണിമലയാറ്റിൽ വെള്ളം ഉയർന്നിരുന്നു. മുണ്ടക്കയം കോസ് വേ പാലത്തിന് സമീപം ബൈപ്പാസ് റോഡിൽ വെള്ളം കയറി. പുഴയോരത്തിരുന്ന വീടുകളിലും വെള്ളം […]

News4media

അന്ന് ഉരുളിൽ മൊത്തം നശിച്ചു ; ഇന്ന് പൂർണ തോതിൽ പ്രവർത്തനം; താരമാണ് ഈ കെ.എസ്.ആർ.ടി.സി. ഡിപ്പോ !

2018 ലെ ഉരുൾപൊട്ടലിൽ മുഴുവനായും മണ്ണിനടിയിലായിട്ടും മൂന്നു വർഷത്തിനുള്ളിൽ വീണ്ടും പൂർണ തോതിൽ ഡിപ്പോയുടെ പ്രവർത്തനം പുനരാരംഭിച്ച കഥയാണ് കെ.എസ്.ആർ.ടി.സി. കട്ടപ്പന ഡിപ്പോയ്ക്ക് പറയാനുള്ളത്. 2018 ഓഗസ്റ്റിലെ പ്രളയകാലത്താണ് കെ.എസ്.ആർ.ടി.സി. കട്ടപ്പന ഡിപ്പോയ്ക്ക് സമീപം ഉരുൾ പൊട്ടുന്നത്. (The depot is fully operational again despite being completely buried in the landslide) ഉരുൾ പൊട്ടലിൽ ബസ് പാർക്ക് ചെയ്യുന്ന റാംപും വർക്ക്ഷോപ്പും ഉപകരണങ്ങളും ഓഫീസ് കെട്ടിടവും മണ്ണിനടിയിലായത്. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ജീവനക്കാർ ഉരുൾപൊട്ടൽ […]

August 9, 2024
News4media

ദുരന്ത മുഖത്തേക്ക് കൂടുതൽ രക്ഷാപ്രവർത്തകർ; 85 അടി നീളമുള്ള പാലം നിർമിക്കും, ഉപകരണങ്ങൾ എത്തിക്കുന്നത് കരമാർഗവും വിമാനമാർഗവും

കല്പറ്റ: ഉരുൾപൊട്ടലിൽ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷിക്കാനായി കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറപ്പെട്ടു. സൈനികരും എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നാല് സംഘങ്ങളിലായി 150 രക്ഷാപ്രവര്‍ത്തകരാണ് ഇന്ന് ദുരന്ത മുഖത്ത് ഉള്ളത്. കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്ററും എത്തും.(Wayanad landslide update today) നാല് സംഘങ്ങളായാണ് ഇന്ന് രക്ഷാപ്രവ‍ർത്തനം നടത്തുന്നതെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ആരോ​ഗ്യവകുപ്പിന്റെ പ്രവർത്തകരെയും രക്ഷാപ്രവർത്തന സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അട്ടമലയിൽ മസ്ജിദിൽ ഉസ്താദ് ഉൾപ്പെടെ 10 പേ‍ർ കുടുങ്ങിക്കിടക്കുന്നുണ്ട്. സംഘം ആദ്യം അവരെ […]

July 31, 2024
News4media

വയനാട് ദുരന്തം: സംസ്ഥാനത്ത് രണ്ടു ദിവസം ഔദ്യോഗിക ദുഃഖാചരണം: ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും

വയനാട്ടിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ജൂലൈ 30, 31 തീയതികളില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.ദുഃഖാചരണ ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.(Wayanad tragedy: Two days of official mourning in the state) സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പൊതുചടങ്ങുകളും ആഘോഷ പരിപാടികളും മാറ്റിവയ്‌ക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനു തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ സ്‌പെഷ്യൽ ഓഫിസറായി നിയമിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളും […]

July 30, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]