കൊച്ചി: സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. വഞ്ചനാക്കേസിലാണ് ജോണി സാഗരിഗയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് നടപടി. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി കബളിപ്പിച്ചുവെന്നാണ് കേസ്. കോയമ്പത്തൂർ പൊലീസ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് ജോണിയെ കസ്റ്റഡിയിലെടുത്തത്. ഹരിഹരൻപിള്ള ഹാപ്പിയാണ്, മുപ്പതു വെള്ളികാശ്, ബോഡിഗാർഡ് എന്നീ സിനിമകളുടെ നിർമ്മാതാവാണ് ജോണി സാഗരിഗ. Read Also: വാഗ്‌ദാനമല്ല, കെഎസ്ആർടിസി ബസിൽ ലഘുഭക്ഷണം ലഭിക്കുമെന്ന് ഉറപ്പായി; പദ്ധതിയ്ക്ക് നിർദേശങ്ങൾ ക്ഷണിച്ച് കെഎസ്ആർടിസി […]
© Copyright News4media 2024. Designed and Developed by Horizon Digital